ഈ. മ. യൗ

  ഒരു പാട് ആളുകൾ പറഞ്ഞതാണ്... ഒരുമാതിരി എല്ലാവരും കണ്ടതുമാകും.. എന്നാലും പറയാതെ വയ്യ.. മരണ വീട്ടിൽ പോയിട്ട് വന്നാൽ വീട്ടിൽ വന്നു കുളിക്കുന്ന ഒരു ആചാരമുണ്ട്... ഈ മാ യൗ കണ്ടിട്ട് വന്നു അങ്ങനെ ചെയ്യാൻ ആണ് തോന്നിയത്.. തിയേറ്ററിൽ പോയി സിനിമ കണ്ടിട്ട് വന്ന പോലെ തോന്നിയില്ല ... ഈശിയുടെ വീട്ടിൽ പോയി വാവച്ചന്റെ മരിപ്പിനു പോയ വന്ന പ്രതീതിയായിരുന്നു.. ചില സിനിമകളിലെ ചിലരുടെ പ്രകടനം കാണുമ്പോൾ അവർ നന്നായി ചെയ്യുന്നുണ്ടല്ലോ എന്ന് തോന്നും... [...]