ബുൾബുൾ നു ശേഷം വീണ്ടും ഒരു ക്വാളിറ്റി ചിത്രവുമായി തന്നെ ആണ് netflix വന്നിരിക്കുന്നത്. ധനികനും പ്രബലനുമായ രഘുബീർ സിങ് തന്റെ രണ്ടാം വിവാഹ ദിവസം സ്വന്തം കിടപ്പുമുറിയിൽ കൊലചെയ്യപ്പെടുന്നു. വീട്ടിൽ ഉള്ള ഒരാൾ തന്നെയാണ് കൊലപാതകി. സംശയത്തിന്റെ നിഴൽ എല്ലാരുടെയും പുറത്തുണ്ട്. ഒരു മികച്ച Whodunnit ചിത്രമൊരുക്കാൻ തന്റെ പ്രഥമ ചിത്രത്തിലൂടെ സംവിധായകന് കഴിഞ്ഞിട്ടുണ്ട്. കഥാപാത്രങ്ങളുടെ ഡീറ്റൈലിംഗ് വളരെ അധികം ആവശ്യം ഉള്ളതിനാൽ വളരെ പതിഞ്ഞ താളത്തിൽ ആണ് കഥ പറഞ്ഞു തുടങ്ങുന്നത്.. ആ ഡീറ്റൈലിങ്ങിലൂടെ [...]