ഈ. മ. യൗ

  ഒരു പാട് ആളുകൾ പറഞ്ഞതാണ്... ഒരുമാതിരി എല്ലാവരും കണ്ടതുമാകും.. എന്നാലും പറയാതെ വയ്യ.. മരണ വീട്ടിൽ പോയിട്ട് വന്നാൽ വീട്ടിൽ വന്നു കുളിക്കുന്ന ഒരു ആചാരമുണ്ട്... ഈ മാ യൗ കണ്ടിട്ട് വന്നു അങ്ങനെ ചെയ്യാൻ ആണ് തോന്നിയത്.. തിയേറ്ററിൽ പോയി സിനിമ കണ്ടിട്ട് വന്ന പോലെ തോന്നിയില്ല ... ഈശിയുടെ വീട്ടിൽ പോയി വാവച്ചന്റെ മരിപ്പിനു പോയ വന്ന പ്രതീതിയായിരുന്നു.. ചില സിനിമകളിലെ ചിലരുടെ പ്രകടനം കാണുമ്പോൾ അവർ നന്നായി ചെയ്യുന്നുണ്ടല്ലോ എന്ന് തോന്നും... [...]

മറവി

ഈ എന്ന് പറയുന്നത് ഒരു മടുപ്പു സംഭവം ആണ്.. ഈ മറവി കാരണം എന്തൊക്കെ നഷ്ടങ്ങളാണ്.. ഞാൻ ഏറ്റവും കൂടുതൽ മറന്നിട്ടുള്ളത് കുട ആണ്.. മഴ പെയ്യുമ്പോൾ കുട വീട്ടിൽ നിന്ന് എടുക്കാൻ മറക്കാറില്ല.. പക്ഷെ മഴനിന്നാൽ അത് വച്ചിടത്തുനിന്നു എടുക്കാൻ ഇപ്പോഴും മറന്നു പോകും . അങ്ങനെ കുട മറന്നതിനു ഒരുപാടു പഴി കേട്ടിട്ടുണ്ട് ഞാൻ.. അപ്പഴൊക്കെ എന്റെ ആശ്വാസം പ്രകാശാണ്.. കാരണം എന്നിലും വലിയ മറവിക്കാരൻ ആണ് പ്രകാശ്..   അവന്റെ മറവിയുടെ റേഞ്ച് [...]

ചിക്ലോചി

അങ്ങനെ മുകളിലേക്ക് പൊങ്ങി പോകുന്നതിനിടയിൽ പുള്ളി താഴേക്ക് ഒന്നുകൂടി സൂക്ഷിച്ചു നോക്കി... ഒരുറപ്പിന്... അതെ സംഗതി അത് തന്നെ.. താഴെ തന്റെ ശരീരം അനക്കമില്ലാതെ കിടപ്പുണ്ട്.. അപ്പോൾ മരിച്ചു എന്നുറപ്പായി.. സംഭവം ഇങ്ങനെ ബലൂൺ പോലെ പൊങ്ങി പോകാൻ ഒരു രസമൊക്കെ ഉണ്ടെങ്കിലും പുള്ളിക്കൊരു ടെൻഷൻ ഉണ്ട്... അല്ല.... പുള്ളിയെ കുറ്റം പറയാൻ ഒക്കില്ല... കാര്യം ആദ്യമായിട്ടാണല്ലോ പുള്ളി മരിക്കുന്നത്.. അതിന്റെ ഒരു ടെൻഷൻ ആയിരിക്കും.. ഇതെങ്ങോട്ടാണിങ്ങനെ പോകുന്നത് ഒരു പിടിയും കിട്ടുന്നില്ല.. നേരെ സ്വർഗ്ഗത്തിലേക്കാവുമോ... അതോ [...]

പ്രേതം

പ്രേതം... പ്രേതം ഉണ്ടെന്നു നിങ്ങൾ വിശ്വസിക്കുന്നുണ്ടോ?.. നമ്മൾ എല്ലാരും എപ്പോഴെങ്കിലും ഒക്കെ... അല്ലെങ്കിൽ ഒരിക്കലെങ്കിലും പ്രേതത്തെ ഓർത്തു പേടിച്ചിട്ടല്ലേ? ഉണ്ട്... ഇനി അഥവാ ആരെങ്കിലും ഇല്ല എന്ന് പറഞ്ഞാലും ഞാൻ അത് വിശ്വസിക്കില്ല... ഞാനും പേടിച്ചിട്ടുണ്ട്. എനിക്കിതിലോക്കെ കുറച്ചു വിശ്വാസം .. അല്ല വിശ്വാസം അല്ല... പേടി... പേടിയുണ്ട്. കാരണം എനിക്ക് ശരിക്കും ഒരു പ്രേതാനുഭവം ഉണ്ടായിട്ടുണ്ട്... സത്യം.... എനിക്ക് ഈ അനുഭവം ഉണ്ടായതു നമ്മുടെ തലസ്ഥാന നഗരിയായ അനന്തപുരിയിൽ വച്ചാണ്...വ്വോ.. തന്നെടെ... നമ്മടെ തിരോന്തോരത്ത് വച്ച്… [...]

ബോണ്ടാപ്പൻ

എന്റെ ഒരു കൂട്ടുകാരൻ ഉണ്ട്.. പേര് ഞാൻ പറയുന്നില്ല... തല്ക്കാലം അവനെ നമുക്ക് പ്രകാശ് എന്ന് വിളിക്കാം.. ആൾക്ക് ഈ kung - fu വലിയ ഇഷ്ടമാണ്. ഇഷ്ടക്കൂടുതൽ കാരണം പുള്ളി kung fu പഠിക്കാൻ അടുത്തുള്ള ഒരു kung fu ക്ലാസ്സിൽ ചേർന്നു. അങ്ങനെ തകൃതിയായി kung fu പഠനം നടന്നുകൊണ്ടിരിക്കുമ്പോഴാണ് ഒരു ദിവസം ഒരു നിസ്സാര കാര്യത്തിന്റെ പേരില് പ്രകാശും അടുത്തുള്ള സ്കൂളിൽ പഠിക്കുന്ന ഒരു ചെക്കനുമായി ഒരു വഴക്ക് ഉണ്ടാകുന്നതു. നമ്മുടെ ആള് [...]