ഒരു മരം

ഒന്നു രണ്ടു ദിവസങ്ങള്ക്ക് മുൻപാണ് സ്കൂളിൽ കൂടെ പഠിച്ച സുഹൃത്തുക്കളുടെ വാട്സാപ് ഗ്രൂപ്പിൽ ഒരു സന്ദേശം വരുന്നത് . സംഗതി ഒരു ഫോട്ടോ ആണ് . കൂടെ എന്നോട് സുരേഷ് ഗോപി സ്റ്റൈലിൽ ഒരു ചോദ്യവും " ഓര്മ്മയുണ്ടോ ഈ മരം." ആ ചെറിയ മരം നിന്നിരുന്നത് ഞാൻ പഠിച്ച യു.പി സ്കൂളിന്റെ 5 ബ്ലോക്ക് എന്നറിയപ്പെടുന്ന 5 ആം ക്ലാസ്സിന്റെ മുറ്റത്തായിരുന്നു. ഞാനും ആ മരവും തമ്മിൽ ഒരിക്കലും മറക്കാനാവാത്ത ഒരു ബന്ധം ഉണ്ട് .... [...]