Rocketry – Myview

അബ്ദുൽ കലാം, വിക്രം സരഭായ് തുടങ്ങിയവരെയും അവർ നമ്മുടെ രാജ്യത്തിനു നൽകിയിട്ടുള്ള സംഭവനകളെ കുറിച്ചും നമുക്കറിയാം. അത് പോലെ നമ്പി നാരായനെയും നമുക്ക് അറിയാം.. ഒരു പക്ഷേ മലയാളികൾ യൂറി ഗഗറിനെക്കുറിച്ചും, വിക്രം സരഭായി യെ കുറിച്ചും കൂടുതൽ കേട്ടിരിക്കുക ഇദ്ദേഹത്തെ കുറിച്ചാവും. പക്ഷേ നമ്മൾ ആ പേര് കേൾക്കുമ്പോൾ ചിന്തിക്കുന്നത് കെട്ടിച്ചമച്ച ഒരു ചാരവൃത്തി കേസിൽ പെട്ടു പോയ ഒരു നിരപരാധി എന്നതാണ്.. പക്ഷേ അങ്ങനെ മാത്രം അറിയപ്പെടണ്ട ഒരാളാണോ നമ്പി നാരായണൻ?ഇന്ത്യയെ പിടിച്ചുലക്കിയ ഒരു [...]

വിക്രന്ത് റോണാ- myview

പഴയ ഫാൻറ്റം കോമിക്സ് ഒക്കെ വായിക്കുമ്പോൾ കിട്ടുന്ന ഒരു ഫീൽ നൽകാൻ കഥയിലൂടെയും അവതരണത്തിലൂടെയും നൽകാൻ സാധിച്ചു എന്നതാണ് സിനിമയിലെ ഏറ്റവും പോസിറ്റീവ് വശമായിട്ട് തോന്നിയത്. ആർട്ട്‌ ഡയറക്ഷനും, ചായഗ്രഹണവും,  കളർ ഗ്രേഡിങ്ങും, ബിജിഎം എല്ലാം അതിനായി നന്നായി സഹായിക്കുന്നുണ്ട്. ഒരു മിസ്റ്റീരിയസ് ആയിട്ടുള്ള ഒരു ഗ്രാമം കാടും, അരുവിയും, പഴയ ഗുഹാക്ഷേത്രങ്ങളും ഒക്കെ പശ്ചാത്തലമാകുന്ന ഗ്രാമത്തിൽ നടക്കുന്ന കൊലപാതങ്ങളും അത്‌ അന്വേഷിക്കാൻ എത്തുന്ന പോലീസ് ഓഫീസറും അയാളുടെ കണ്ടെത്തലുകളും ഒക്കെയാണ് ചിത്രത്തിന്റെ ഇതിവൃത്തം. കിച്ച സുദീപിന്റെ [...]

മലയൻ കുഞ്ഞു – myview

മലയൻകുഞ്ഞു പൂർണമായും ഒരു സർവ്യവൽ ത്രില്ലെർ ഴോണറിൽ പെടുത്താവുന്ന ഒരു ചിത്രമല്ല. പൊതുവേ മേൽ പറഞ്ഞ ഴോണറിൽ ഉള്ള ചിത്രങ്ങൾ പറയുന്നത്, പ്രധാന കഥാപാത്രം പെട്ടു പോകുന്ന ഒരു സാഹചര്യവും അതിൽ നിന്നും എങ്ങനെ പുറത്ത് വരുന്നു എന്നതും ആണ്. അതായതു ചിത്രത്തിന്റെ പ്രധാന കോൺഫ്ലിക്ട് ആ സാഹചര്യവും അതിന്റെ റെസൊല്യൂഷൻ അതിൽ നിന്നും എങ്ങനെ പുറത്ത് വന്ന് രക്ഷപ്പെടുന്നു എന്നതും ആവും. എന്നാൽ ഇവിടെ പറയുന്നത് അനികുട്ടൻ എന്ന കഥാപാത്രതിന്റെ കഥയാണ്. ചിത്രത്തിന്റെ ആദ്യപകുതിൽ  അയാളുടെ [...]

ഇല വീഴാ പൂഞ്ചിറ- My view

നായാട്ട്, ജോസഫ് എന്നീ രണ്ടു വ്യത്യസ്ത പോലീസ് കഥകൾ പറഞ്ഞ ഷാഹി കബീർ തന്റെ പ്രഥമ സംവിധാന സംരംഭത്തിനായി തിരഞ്ഞെടുത്തിരിക്കുന്നതും ഒരു പോലീസ് കഥ തന്നെ ആണ്. സമുദ്ര നിരപ്പിൽ നിന്നും മൂവായിരം അടി മുകളിൽ ഉള്ള ഇല വീഴാ പൂഞ്ചിറ എന്ന സ്ഥലത്തെ പോലീസ് വയർ ലെസ്സ് സ്റ്റേഷനിലെ പോലീസ് കാരുടെ കഥ.   ചിത്രത്തിന്റെ ടൈൽറ്റിൽ കാണിക്കുന്ന 10-15 മിനുറ്റിൽ ആ പോലീസ് കാരൻ എങ്ങനെ ഒക്കെ ആണ് ആ സ്റ്റേഷനിലേക്ക് എത്തിച്ചേരുന്നത് എന്ന് [...]

പൊന്നിയിൻ സെൽവൻ – കഥാപാത്രങ്ങൾ

പുസ്തകം വാങ്ങി ആക്രാന്തത്തിൽ വായിച്ചു തുടങ്ങി എങ്കിലും നാലിന്റെ അന്ന് 4 വർഷത്തെ ഇടവേളയ്ക്കു ശേഷം ഒരു പ്രോപ്പർ അവധിക്കായി നാട്ടിൽ പോകുന്നതിന്റെ ത്രില്ല്ലും തിരക്കും കാരണം ഒറ്റ ഇരിപ്പിനു ഇരുന്നു വായിക്കാനുള്ള സാഹചര്യം  കിട്ടിയില്ല. എങ്കിലും കിട്ടിയ സമയമൊക്കെ ഉപയോഗിച്ച് ആദ്യ ഭാഗത്തിന്റെ പകുതിയിൽ അധികം വായിച്ചു നിർത്തി വച്ചിരുന്നപ്പോൾ ആണ് ടീസർ റിലീസ് ആയത് ഇതിൽ നിന്നും ഇതൊക്കെ കാരക്ടർ ആരൊക്കെ ചെയ്യുന്നു എന്ന് ഏകദേശ ധാരണയായി.. വിക്രം-ആദിത്യ കരികാലൻ🔥🔥🔥 ജയം രവി - [...]

കടുവ – myview

ഷാജി കൈലാസ് മലയാളത്തിനു നൽകിയിട്ടുള്ള മാസ്സ് ചിത്രങ്ങളുമായി ഒരു താരതമ്യം നടത്താതെ ഇരുന്നാൽ, വലിയ തെറ്റില്ലാത്ത ഒരു മാസ്സ് ആക്ഷൻ ചിത്രം തന്നെ ആണ്  കടുവ. രണ്ടു പ്രമാണികൾ തമ്മിലുള്ള കോൺഫ്ലിക്ട് എന്ന സുപരിചിതമായ ഒരു ത്രെഡ് അധികം ബോർ അടിപ്പിക്കാത്ത ഒരു തിരക്കഥയിലൂടെ നല്ല കുറച്ചു മാസ്സ് മോമെൻറ്സും,നല്ല ആക്ഷൻ സീനുകളും നൽകികൊണ്ട് എൻകജിങ് ആയി അവതരിപ്പിക്കാൻ ചിത്രത്തിന് സാധിക്കുന്നുണ്ട് ,ഷാജി കൈലാസിന്റെ ചില സിഗനേച്ചർ സംഭവങ്ങൾ ഉണ്ട്.. നായകന്റെ മുഷ്ടിയുടെ ക്ലോസ് അപ്പ്‌, മീശ [...]

777 ചാർളി – My view

നിങ്ങൾ ജീവിതത്തിൽ എപ്പോഴെങ്കിലും ഒരു പെറ്റിനെ വളർത്തിയിട്ടുണ്ടോ?..ഞാൻ ചെയ്തിട്ടില്ല.. വഴിയിലൂടെ നടക്കുമ്പോൾ ആരെങ്കിലും ഒരു ഡോഗും ആയി വരുന്ന കണ്ടാൽ റോഡ് ക്രോസ്സ് ചെയ്തു എതിർ  വശത്തു കൂടി നടക്കുന്ന ആളാണ്  ഞാൻ.. എന്റെ വൈഫ്‌ ആണെങ്കിൽ വലിയ ഒരു dogophile ഉം .. എന്റെ ഈ കട്ടായം കാണുമ്പോൾ എപ്പോഴും പറയും ഇതിന്റെ സ്നേഹം നിനക്ക് പറഞ്ഞാൽ മനസിലാവില്ല.. അത് നീ അനുഭവിച്ചാലേ നിനക്ക് മനസിലാകുകയൊള്ളു എന്ന്.. എന്നാൽ പറഞ്ഞാൽ മനസിലാവാത്ത കാര്യങ്ങൾ ചിലപ്പോൾ മനസിലാക്കിക്കാൻ,  [...]

Vikram- Myview

ഒരു പക്ഷെ ഈ ചിത്രം കാണാൻ കയറുന്നവർ ആഗ്രഹിച്ചത് പോലെ തന്നെ വിക്രം എന്ന ചിത്രം ലോകേഷ് കനകരാജ് ഒരു സിനിമാറ്റിക് യൂണിവേസുമായി വരുന്നു എന്നതിന്റെ കോൺഫർമേഷൻ ആണ്. കൈതിയുടെ ബാക്കിയായി ആരംഭിച്ചു ഇനി വരൻ പോകുന്ന ചിത്രങ്ങളുടെയും കഥാപാത്രങ്ങളുടെയും ഒക്കെ ഹിൻറ് നൽകുന്ന ടൈൽ എൻഡും ഒക്കെ നൽകുന്ന എക്സിറ്റ്മെന്റ് വലുതാണ്. കൈതിയിലെ ദില്ലി, വിക്രത്തിലെ വിക്രം, വിക്രത്തിലെ തന്നെ അമർ തുടങ്ങി സൂര്യയുടെ കഥാപാത്രം വരെ വരുന്ന ഒരു പാട് ചിത്രങ്ങൾക്കുള്ള സ്കോപ്പ് നമുക്ക് [...]

Bhool bhulayya 2- Myview

മണിച്ചിത്രത്താഴ് എന്ന ചിത്രത്തിന്റെ തെലുഗ് , കന്നഡ റീമേക്കുകളുടെ ഇക്കണ്ട പാർട്ട് ചെയ്തപ്പോൾ നാഗവല്ലി ( ചന്ദ്രമുഖി ) എന്ന കഥാപാത്രത്തിന്റെ സ്പിൻ ഓഫ് എന്ന രീതിയിൽ ആണ് എടുത്തിട്ടുള്ളത്. ഒറിജിനൽ നാഗവല്ലി എന്ന കഥാപാത്രത്തെ വെറും പ്രേതമാക്കി നശിപ്പിച്ചത് കൊണ്ട് തന്നെ അതൊന്നും ഇഷ്ടപ്പെട്ടില്ല. ഭൂൽ ഭുലയ്യ 2 ഇൽ മഞ്ചുളിക എന്ന കഥാപാത്രത്തിന്റെ പേരും, രണ്ടു പാട്ടുകളും, നായകന്റെ കോസ്റ്റ്യൂമും ഒന്നാം ഭാഗത്തിൽ നിന്ന് എടുത്തിട്ടുണ്ട് എന്നതൊഴിച്ചാൽ ഒരു സ്റ്റാൻഡ് അലോൺ ചിത്രമായി തന്നെ [...]

12th Man- My view

ഒരു എഡ്ജ് ഓഫ് ദി സീറ്റ്‌ ത്രില്ലെർ എന്നൊന്നും പറയാൻ പറ്റില്ലെങ്കിലും തുടക്കം മുതൽ ഒടുക്കം വരെ ഒരു ആകാംഷ നൽകുന്ന രീതിയിൽ ഒട്ടും ബോർ അടിക്കാതെ ഫുള്ളി എൻകജിങ് ആയ ഒരു ചിത്രമാണ് ജിത്തു ജോസഫ്  ഒരുക്കിയിരുക്കുന്ന 12th മാൻ. ഒരു ഒറ്റ ലൊക്കേഷനിൽ, ചുരുക്കം കഥാപാത്രങ്ങൾ മാത്രമുള്ള ചിത്രം, അതും പൂർണ്ണമായും ഡയലോഗ് ഡ്രിവൺ ആയ ഒരു ചിത്രം ഇത്രയും എൻകജിങ് ആയി എടുക്കുക എന്നത് നിസ്സാര കാര്യമല്ല. അഗത ക്രിസ്റ്റിയുടെ മർഡർ ഓൺ [...]