ആനിവേഴ്സറി ഗിഫ്റ്റ്

പാർവതി : ഹാപ്പി അനിവേഴ്സറി... ഇതാ എന്റെ ഗിഫ്റ്റ്.. 😊😊ഞാൻ : 🤩🤩🤩വൗ... ഇതെനിക്ക് ഇഷ്ടപ്പെട്ടു.. ഞാൻ കുറച്ചു നാളായി തപ്പി നടക്കുവായിരുന്നു.. കിട്ടിയില്ല... നിന്നെ ഞാൻ സമ്മതിച്ചു... ഇത്‌ നിനക്കെങ്ങനെ മനസിലായി എനിക്ക് ഈ ബുക്സ് വേണം എന്ന്?പാർവതി : നിന്റെ മനസ്സ് മനസിലാക്കിയത് കൊണ്ട്.ഞാൻ : 🥺🥺🥺🥺പാർവതി : 2 വർഷത്തെ ഫ്രണ്ട്ഷിപ്... 5 വർഷത്തെ പ്രണയം ഇപ്പോൾ കല്യാണം കഴിഞ്ഞിട്ട് 8 വർഷം.. ആകെ പതിനഞ്ച് വർഷം... എന്നിട്ടും നിനക്കിപ്പോഴും അറിയില്ലല്ലോ എനിക്ക് [...]

V-Review

തെലുഗ് ഇൻഡസ്ടറിയിൽ തന്നെ കുറച്ചു വ്യത്യസ്തമായ ചിത്രങ്ങൾ ചെയ്യുന്ന നായകനാണ് നാനി. ഈഗ, ജേർസി, നിന്നുകൊരി, ഗാങ് ലീഡർ ഒക്കെ അതിനു മികച്ച ഉദാഹരണങ്ങൾ ആണ്. തന്റെ 25 ചിത്രത്തിൽ നെഗറ്റീവ് റോൾ ചെയ്യുന്നു എന്ന ഒറ്റ കാരണം മതിയായായിരുന്നു ഈ ചിത്രത്തിന് വേണ്ടി കാത്തിരിക്കാൻ. എന്നാൽ പതിവിൽ നിന്ന് വ്യത്യസ്തമായി ഒരു നോർമൽ പ്രതികാരചിത്രമായി പോയി നാനി തന്റെ 25 മത്തെ ചിത്രമായി തിരഞ്ഞെടുത്തത്. നാനിയുടെ പെർഫോമൻസ്, സ്റ്റൈൽ ആറ്റിറ്റ്യൂഡ് ഒക്കെ നന്നായിരുന്നു. ആക്ഷൻ സീനുകൾ [...]

ഫ്ലാഷ് ബാക്ക് – പാർട്ട് 2 – അധികം ആർക്കും അറിയാത്ത ഒരു പിന്നാമ്പുറ കഥ

Disclaimer : ഈ പറയുന്നത് ഞാൻ പണ്ട് സ്ഥിരമായി സിനിമ മാഗസിനുകളിൽ വായിച്ചിട്ടുള്ള അറിവുകൾ വച്ചാണ്. പൂർണമായും ശരിയായിരിക്കണം എന്നുറപ്പില്ല.. പക്ഷെ ഏറെ കുറെ നടന്ന സംഭവങ്ങൾ ആണ്.പുതുക്കോട്ടയിലെ പുതുമണവാളൻ , സൂപ്പർമാൻ, പഞ്ചാബിഹൌസ്, തെങ്കാശിപ്പട്ടണം എന്നീ ഹിറ്റുകൾക്കു ശേഷം റാഫിയും മെക്കാർട്ടിനും കൂടി ഒരു കിടിലൻ ത്രെഡ് ആയി വരുന്നു . ഒരു ഹൊറർ കോമഡി. ഒന്നല്ല രണ്ടല്ല ഒരു കൂട്ടം പ്രേതങ്ങളുടെ കഥയാണ് എന്നാണ് ആദ്യമായി വന്ന റിപ്പോർട്ടുകളിൽ കണ്ടത്. രണ്ടു നായകന്മാരുടെ സബ്ജെക്ട് [...]

മണിയറയിലെ അശോകൻ

  ശ്രീനിവാസന്റെ വടക്കുനോക്കിയന്ത്രം എന്ന ചിത്രത്തിലെ നായകൻ തടത്തിൽ ദിനേശന് മാനസിക സമനില തെറ്റുന്നതിനു കാരണം അയാളുടെ കോംപ്ലക്സ് ഉം അതിന്മുലം ഉണ്ടാകുന്ന സംശയ രോഗം കൊണ്ടും ആണെന്ന് കോൺവിൻസ് ചെയ്യിക്കാൻ തക്ക ബലമുള്ള ക്ലീൻ ആയ ഒരു തിരക്കഥ ഉണ്ടായിരുന്നു. മണിയറയിലെ അശോകന്റെ തിരക്കഥക്കു ആ ക്ലാരിറ്റി ഇല്ല എന്നുള്ളതാണ് ചിത്രത്തിന്റെ ഏറ്റവും വലിയ പോരായ്മ. ചിത്രത്തിന്റെ പ്രധാന വിഷയം നായകന്റെ ഇത്തരത്തിലുള്ള ഒരു മാനസിക പ്രശനം ആണ്. പക്ഷെ അങ്ങനെ ഒരു പ്രോബ്ലം അയാൾക്ക്‌ [...]

കിലോമീറ്റെർസ് ആൻഡ് കിലോമീറ്റർസ് – റിവ്യൂ

  നല്ല രീതിയിൽ തുടങ്ങി, നായകന്റെ നാടും വീടും ഒക്കെ പരിചയപ്പെടുത്തി , ചെറിയ നർമങ്ങളും ഒക്കെയായി നല്ലൊരു ഫീൽ ഗുഡ് റോഡ് മൂവി ആയി മാറി സെക്കന്റ് ഹാഫ് ഇൽ എത്തുമ്പോഴേക്കും സംവിധയകന്റെ കയ്യിലെ സ്റ്റോക്ക് തീർന്നത് പോലെ തോന്നിപ്പിക്കുന്ന ക്‌ളീഷേ സീനുകൾ കൊണ്ട് ലാഗ് അടിക്കുമ്പോൾ ചിത്രത്തിന് ഉചിതമായ പേര് കിലോമീറ്റർസ് ആൻഡ് കിലോമീറ്റർസ് എന്ന് തന്നെ തോന്നിപ്പിക്കുന്നു. ഇന്റെർവെലിൽ തന്നെ ഇനിയുള്ള ചിത്രത്തിന്റെ പോക്ക് എങ്ങോട്ടാണെന്നും ക്ലൈമാക്സ് എന്താവും എന്ന് ഊഹിക്കാൻ പറ്റുമ്പോൾ [...]

C U SOON- Review

C U Soon.... ഒരു റിവ്യൂ എന്നതിലുപരി ഒരു ആസ്വദന കുറിപ്പായി ഇതിനെ കണ്ടാൽ മതി. കാരണം നല്ലത് മാത്രമേ ഈ ചിത്രത്തെ കുറിച്ച് പറയാൻ ഒള്ളു.. പേരിനു പോലും ഒരു നെഗറ്റീവ് ഇതിൽ ഇല്ല. ഒരു എക്സ്പിരിമെന്റൽ മൂവി ആയിരിക്കും എന്ന് പ്രതീക്ഷിച്ചാണ് കണ്ടു തുടങ്ങിയത്. ഒന്നര മണിക്കൂർ മുൾമുനയിൽ ഇരുത്തുകയും അതോടൊപ്പം ഇമോഷണൽ ആക്കുകയും ചെയ്യുന്ന ചിത്രം. ഈ കോവിഡ് പരിമിതികളിൽ നിന്ന് ഇത്രയും കുറഞ്ഞ സമയത്തിൽ ഇത്രയും ക്വാളിറ്റിയുള്ള ഒരു പ്രോഡക്റ്റ് ഒരുക്കിയ [...]

ഒരു ആയുർവേദ ഓണം

ഓണസദ്യ... ഇതിലിപ്പോ എന്താ ഇത്ര വലിയ സംഭവം... എന്നത്തേയും പോലെ ചോറ്... പിന്നെ സാമ്പാർ... രസം... ആകെപ്പാടെ പറയാനാണെങ്കിൽ.. കറികൾകളുടെ എണ്ണം കുറച്ച് കൂടുതലാവും... പിന്നെ പായസവും കാണും... എനിക്ക് എന്റെ കുട്ടിക്കാലത്തു ഓണസദ്യയോട് അത്ര വലിയ ഒരു ഇഷ്ടം ഒന്നും ഉണ്ടായിരുന്നതായി തോന്നിയിരുന്നില്ല എന്നതാണ് സത്യം.. ഓണത്തിന് സദ്യ വേണോ അതോ ആനന്ദമന്ദിരം ഹോട്ടലിൽ നിന്നും മസാല ദോശ വേണോ എന്ന് ചോദിച്ചാൽ ഒരു സംശയവും കൂടാതെ മസാല ദോശ മതി എന്ന് ഞാൻ പറയുമായിരുന്നു.. [...]

#theater experience

#theaterexperience -  ഇഷ്ടനായകന്റെ തീപാറുന്ന പെർഫോമൻസ് കണ്ടു കൂട്ടം കൂടി ആർത്തുല്ലസിച്ചു നൃത്തം വച്ച അനുഭവങ്ങളാണ് സാധാരണയായി ഈ ഹാഷ്ടാഗിന് കീഴെ വരുന്ന പോസ്റ്റുകൾ പറയാറുള്ളത് . അങ്ങനെ അല്ലാത്ത തിയേറ്റർ എക്സ്പീരിയന്സുകളും ഉണ്ടാകുമല്ലോ . അത് പോലെ ഒരെണ്ണം ആണ് എനിക്ക് പറയാൻ ഉള്ളത് . ഇതാണ് ആ കഥ . വർഷം 2004 . ഇത് പോലെ ഒരു ഓണക്കാലം . ഓടി നടന്നു സിനിമകാണുന്ന കാലം. കോട്ടയം അനുപമയിൽ പ്രിത്വിരാജിന്റെ ഒരു പടം [...]

Sadak 2

സംവിധായകന്റെ വ്യക്തി ജീവിതമോ, നായിക നെപോട്ടീസം പ്രോഡക്റ്റ് ആണോ എന്നുള്ളതോ, നായകൻ ഡ്രഗ് അഡിക്ട് ആയിരുന്നോ എന്നൊന്നും നോക്കി അല്ല സിനിമ കാണുന്നത്.  അത് കൊണ്ട് തന്നെ sadak 2 എന്ന ചിത്രത്തിലും  പ്രതീക്ഷ ഉണ്ടായിരുന്നു. ത്രില്ല് അടിപ്പിക്കുന്ന ഒരു റോഡ് മൂവി ആവും എന്ന പ്രതീക്ഷ ട്രെയ്ലറും തന്നിരുന്നു.എല്ലാ പ്രതീക്ഷയും നശിപ്പിച്ച ഒരു ഒന്നാന്തരം തട്ടിക്കൂട്ടാണ് sadak 2.ഒരു പഴഞ്ചൻ കഥയും  അതിലും പഴഞ്ചൻ  അവതരണവും, ഒരു വികാരവും തോന്നിപ്പിക്കാത്ത ഒന്ന് രണ്ട് ട്വിസ്റ്റുകളും ഒക്കെയായി നന്നായി [...]

Class of 83- റിവ്യൂ

8O's ലെ മുംബൈ അധോലോകവും പോലീസും ഒക്കെ പശ്ചാത്തലമായി എത്തുന്ന ഒരു പീരിയഡ് ക്രൈം ത്രില്ലെർ ആണ് ക്ലാസ്സ്‌ ഓഫ് 83. ഷാരുഖ് ഖാന്റെ പ്രൊഡക്ഷനിൽ netflix ഒറിജിനൽ ആയി എത്തിയ ചിത്രത്തിൽ ബോബി ഡിയോളും അഞ്ചു പുതുമുഖങ്ങളും പ്രധാന വേഷത്തിൽ എത്തുന്നു. ബോബി ഡിയോൾ എന്ന നടന് വളരെ നാളുകൾക്കു ശേഷം ലഭിച്ച ഒരു മോശമല്ലാത്ത കഥാപാത്രം ആണ് വിജയ് സിംഗ് എന്ന പോലീസ് ഓഫീസർ. ഒരു വിധം നന്നായി തന്നെ അത് ചെയ്യുവാൻ സാധിച്ചിട്ടുണ്ട്. [...]