കള – റിവ്യൂ

ഒറ്റ വാക്കിൽ പറഞ്ഞാൽ കള ഈസ്‌ എ ബ്ലഡി മൂവി... അക്ഷരാർത്ഥത്തിൽ ഒരു ബ്ലഡി മൂവി.. മലയാളത്തിൽ പറഞ്ഞാൽ ഒരു രക്തകലുഷിതമായ ചിത്രം.. അത് കൊണ്ട് തന്നെ എനിക്ക് ചിത്രം നൽകിയത് ഒരു വളരെ മോശം അനുഭവം ആണ്.. എനിക്ക് ഇഷ്ടപ്പെട്ടില്ല എന്നത് എന്റെ പേർസണൽ അഭിപ്രായം ആണ്.. പക്ഷേ ഇത്‌ ഒരു മോശം സിനിമ ആണ് എന്ന് ഒരിക്കലും അർത്ഥം ഇല്ല ഇത്രയും അധികം വയലൻസ് ഇതിന് മുൻപ് ഒരു മലയാള ചിത്രത്തിൽ ഞാൻ കണ്ടിട്ടില്ല. [...]

ദൃശ്യം 2 ഓ ടി ടി v/s തിയേറ്റർ റിലീസ് – ഒരു അനാലിസിസ്

ആന്റണി പെരുമ്പാവൂർ മണ്ടത്തരം കാട്ടിയോ? ഒരു പാട് പേര് ഈ പടം തിയേറ്ററിൽ വന്നിരുന്നേൽ 100 കോടി കളക്ട് ചെയ്തേനെ മണ്ടത്തരം കാണിച്ചു എന്നൊക്കെ പറയുന്നുണ്ട്.. എന്നാൽ ശരിക്കും ആന്റണി ബുദ്ധിപൂർവം അല്ലെ ഇത് ചെയ്തയത്‌ . ചില കണക്കുകൾ പറയാം. മലയാളത്തിൽ ഏറ്റവും കൂടുതൽ കളക്ട് ചെയ്ത ചിത്രം (ഡൊമസ്റ്റിക് ) പുലിമുരുകൻ ആണ് 86 കോടി. വേൾഡ് വൈഡ് കളക്ഷൻ ഇതിൽ നോക്കണ്ട കാര്യം ഇല്ല. എന്ത് കൊണ്ടെന്നാൽ , റസ്റ്റ് ഓഫ് ഇന്ത്യ [...]

ചക്ര – റിവ്യൂ

സ്വാതന്ത്ര്യ ദിനത്തിന്റെ അന്ന് ചെന്നൈയിൽ 50 വീടുകൾ പകൽ സമയം കൊള്ളയടിക്കപെടുന്നു. അതിൽ ഒന്ന് ഒരു മിലിട്ടറി ഓഫീസറുടെ വീടാണ്.. അയാളുടെ പിതാവിന് ലഭിച്ച അശോകചക്രം ആ മോഷണത്തിൽ പെടുന്നു.ഒരു തെളിവ് പോലും ആവേശേഷിപ്പിക്കാതെ നടത്തിയ ഈ ക്രൈമിന് പുറകിലെ മാസ്റ്റർ മൈൻഡിനെ കണ്ടെത്തി അശോകചക്രം വീണ്ടെടുക്കാൻ അയാൾ ഇറങ്ങി തിരിക്കുന്നു. വൺ ലൈനർ ആയി കേൾക്കുമ്പോൾ കിടിലൻ എന്ന് തോന്നുന്ന സബ്ജെക്ട് മോശപ്പെട്ട തിരക്കഥ മൂലം ബിലോ ആവറേജ് ചിത്രമാകുന്ന കാഴ്ചയാണ് ചക്ര. ആദ്യ പകുതിയിൽ [...]

ഓപ്പറേഷൻ ജാവ

കാർത്തിക് സുബ്ബരാജ് (പിസ്സ ) ലോകേഷ് കനകരാജ് (മാനഗരം )h. വിനോദ് (സതുരംഗ വെട്ടയ് ) കാർത്തിക് നരേൻ (ദ്രുവങ്കൾ 16)തുടങ്ങിയ സംവിധായകർ തമിഴിൽ തങ്ങളുടെ സാന്നിധ്യം അറിയിച്ചത് താരതമ്യേന പുതുമുഖലങ്ങളും താരമൂല്യം കുറവുള്ള ചെറിയ നടിനടന്മാരെ വച്ച് മികച്ച കോൺടെന്റ് ഉള്ള സ്ക്രിപ്റ്റും പാളിച്ചകളില്ലാത്ത എക്സിക്യൂഷനും കൊണ്ട് നൽകിയ ഹിറ്റുകൾ വഴിയാണ്. അതേ രീതിയിൽ ഒരു മികച്ച സംവിധായകനെ മലയാളത്തിനു ഓപ്പറേഷൻ ജാവ എന്ന ചിത്രത്തിലൂടെ ലഭിച്ചിരിക്കുന്നു.. തരുൺ മൂർത്തി. ഈ കാലഘട്ടത്തിൽ വലിയ താരങ്ങളുടെ [...]

ദൃശ്യം 2

ദൃശ്യം മലയാളം ഇൻഡസ്ടറിയിലെ തന്നെ ഒരു മൈലീസ്റ്റോൺ ചിത്രമാണ്.. ഇതിന് ഒരു സെക്കന്റ്‌ പാർട്ട്‌ അതും കോവിഡ് സമയത്ത് ധൃതി പിടിച്ചു ചെയ്തപ്പോൾ മറ്റൊരു കിലുക്കം കിലുകിലുക്കം ആയി പോകും എന്നാണ് വിചാരിച്ചത്.. പടം പ്രൊഡ്യൂസർ ആമസോണിനു കൊടുത്തപ്പോൾ ഉറപ്പിച്ചു... പക്ഷേ...ദൃശ്യം 2,  ദൃശ്യം എന്ന അദ്ഭുത ചിത്രത്തിന്റെ പേരിനു ഒരു കോട്ടവും തട്ടിക്കാതെ മികച്ചതായി മാറി.. ജിത്തു ജോസഫ് നു... ഇങ്ങനെ ഒരു തിരക്കഥ ഒരുക്കിയതിൽ   നൂറിൽ നൂറു മാർക്ക്‌.  ഇതുവരെ മലയാളം കണ്ടിട്ടില്ലാത്ത രീതിയിൽ [...]

A letter to selvaraghavan

ഡിയർ സെൽവ രാഘവൻ , നിങ്ങളുടെ ഒരു അഭിമുഖം യൂട്യൂബിൽ കണ്ടത് പ്രകാരം NGK എന്ന ചിത്രം കഴിഞ്ഞ ദിവസം വീണ്ടും കണ്ടു. തിയേറ്ററിൽ ഒരു പാട് പ്രതീക്ഷയോടു കൂടി ആദ്യ ദിവസം ആദ്യ ഷോ തന്നെ കണ്ടു നിരാശ നൽകിയ ചിത്രമായിരുന്നു NGK . താങ്കളുടെ എസ്പ്ലനേഷന് കണ്ടിട്ട് വീണ്ടും കണ്ടപ്പോൾ മറ്റൊരു ഫീൽ ആണ് ചിത്രം തന്നത്. ഇത്രയും ബ്രിലിൻറായ ഒരു ചിത്രം ആദ്യ കാഴ്ച്ചയിൽ തന്നെ പൂർണ്ണമായി മനസിലാക്കാനുള്ള ബുദ്ധി ഇല്ലായിരുന്നു എന്നതിൽ [...]

മണിരത്നം ക്ലാസിക് -3 കന്നത്തിൽ മുത്തമിട്ടാൽ

അമുദയുടെ ഒമ്പതാം പിറന്നാളിന്റെ അന്ന് അച്ഛൻ തിരുചെലവനും 'അമ്മ ഇന്ദിരയും അവളോട് ആ സത്യം പറയുന്നു. അവൾ അവരുടെ ദത്തുപുത്രിയാണെന്ന സത്യം. രാമേശ്വരത്തെ ശ്രീലങ്കൻ അഭയാർത്ഥി ക്യാമ്പിൽ നിന്നും കൈക്കുഞ്ഞായിരിക്കുമ്പോൾ തന്നെ അവളെ അവർ മകളായി ദത്തെടുത്തു. തന്നെ ഉപേക്ഷിച്ചു പോയ അമ്മയെ കാണണം ആ അമ്മയോട് ചോദിക്കാൻ 20 ചോദ്യങ്ങൾ അവൾ കുറിച്ച് വച്ചിട്ടുണ്ട്.. ആ അമ്മയെ തേടിയുള്ള അവരുടെ യാത്രയാണ്.. ആ യാത്രയിൽ അവർ കാണുന്ന കാഴ്ചകൾ ആണ് .. അവർ മനസിലാക്കുന്ന യാഥാർഥ്യങ്ങൾ [...]

ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ

"ഇന്ന് ഞങ്ങൾ ആണുങ്ങൾ പാചകം ചെയ്യാം സ്ത്രീകൾക്ക് ഇന്ന് റസ്റ്റ്." എന്ന് ഡയലോഗും അത് കഴിഞ്ഞുള്ള സീനും പഴ്സനാലി എനിക്ക് റിലേറ്റ് ചെയ്യാൻ കഴിഞ്ഞു. ആണുങ്ങൾ വീട്ടിൽ പത്രവും വായിച്ചിരിക്കുമ്പോൾ പെണ്ണുങ്ങൾ ശ്വാസം വിടാൻ സമയം കിട്ടാതെ പണി എടുക്കുന്ന സ്ത്രീകളെയും ഒരു പാട് കണ്ടിട്ട് ഉണ്ട്. തീർച്ചയായും എല്ലാവര്ക്കും അറിയാവുന്നതും , എന്നാൽ ആരും അങ്ങനെ സീരിയസ് ആയി ചർച്ച ചെയ്തിട്ടുള്ളതും ആയ ഒരു കാര്യം തന്നെ ആണ് ചിത്രത്തിൽ പറഞ്ഞു തുടങ്ങിയത്.. അടുക്കളയും എച്ചിൽ [...]

ഭൂമി – റിവ്യൂ

ഇത്‌ വരെ തമിഴ് സിനിമയിൽ കണ്ടിട്ടില്ലാത്ത ഒരു വിഷയമാണ് ജയം രവി തന്റെ 25 ആം ചിത്രത്തിന് പ്രമേയമാക്കിയിരിക്കുന്നത്. കോർപ്പറേറ്റ് ചതികൾ മൂലം വെള്ളം കിട്ടാതെ കൃഷി നശിച്ചു കഷ്ടപ്പെടുന്ന ഏഴയ് കൃഷിക്കാരുടെ രക്ഷകനാകുന്ന നായകന്റെ കഥ ആണ്. കൂടാതെ ലോകത്തിലെ ആദ്യ ഭാഷ ആയ തമിഴിന്റെയും... കൃഷി, ജ്യോതിശാസ്ത്രം, ന്യൂക്ലിയർ ഫിസിക്സ്, ബിയോകെമിസ്ട്രി, തുടങ്ങി എല്ലാ കാര്യങ്ങളും ആദ്യമായി കണ്ടു പിടിച്ച തമിഴ്‌നത്തിന്റെയും കൂടി കഥ ആണ്..  ശക്തമായ ഒരു തിരക്കഥയിലൂടെ ഒരു നിമിഷം പോലും [...]

Master- റിവ്യൂ

ലോകേഷ് കനകരാജ് - വിജയ് കോമ്പിനേഷനിൽ ഒരു ചിത്രം എങ്ങനെ ആവും എന്നൊരു ജിജ്ഞാസ അനൗൺസ്മെന്റ് കേട്ടപ്പോൾ മുതൽ ഉണ്ടായിരുന്നു.. എന്നാൽ കൊറോണ വന്നു ആ കാത്തിരിപ്പ് ഇത്രത്തോളം നീട്ടും എന്ന് വിചാരിച്ചില്ല.. നാളെ ചിത്രം കാണാൻ നേരത്തെ ടിക്കറ്റ് റിസർവ് ചെയ്തു വച്ചിരുന്നതാണ്.. അപ്പോഴാണ് ഇന്ന് രാത്രി മുതൽ ദുബായിൽ ചിത്രം പ്രദർശിപ്പിക്കുന്നു എന്നറിഞ്ഞത്.. അപ്പോൾ തന്നെ ഇന്നത്തെ ഷോയ്ക്കുള്ള ടിക്കറ്റ് ബുക്ക്‌ ചെയ്തു. വില്ലനെ അവതരിപ്പിക്കുന്ന ആദ്യ 15 മിനുറ്റിൽ തന്നെ ലോകേഷ് കനകരാജ് [...]