“ജ്ജപ്ലനീച്ച”

ഇന്ത്യൻ ഭാഷകളിൽ പഠിക്കാൻ ഏറ്റവും ബുദ്ധിമുട്ടുള്ള ഭാഷ ഏതാണ് എന്നു ഗൂഗിൾ ചേട്ടനോട് ചോദിച്ചാൽ അതുനമ്മുടെ മലയാളം ആണ് എന്നു ഉത്തരം വരും. പക്ഷെ നമ്മൾ ഭൂരിപക്ഷം പേരും ഏറ്റവും എളുപ്പം പഠിച്ച ഭാഷ മലയാളം ആണ് എന്നു വിശ്വസിക്കുന്നവരാണ് . ഞാനും അങ്ങനെ ആണ് വിശ്വസിച്ചിരുന്നത്. കുറച്ചു നാൾ മുൻപ് വരെ.. ഒരു ചെറിയ സംഭവം നടക്കുന്നത് വരെ.. അതു കഴിഞ്ഞപ്പോൾ എനിക്കു മനസിലായി ഗൂഗിള് ചേട്ടൻ പറയുന്നത് സത്യം ആണെന്ന്.. ഞാൻ ചെന്നൈയിൽ പഠിക്കാൻ [...]

പ്രേതം

പ്രേതം... പ്രേതം ഉണ്ടെന്നു നിങ്ങൾ വിശ്വസിക്കുന്നുണ്ടോ?.. നമ്മൾ എല്ലാരും എപ്പോഴെങ്കിലും ഒക്കെ... അല്ലെങ്കിൽ ഒരിക്കലെങ്കിലും പ്രേതത്തെ ഓർത്തു പേടിച്ചിട്ടല്ലേ? ഉണ്ട്... ഇനി അഥവാ ആരെങ്കിലും ഇല്ല എന്ന് പറഞ്ഞാലും ഞാൻ അത് വിശ്വസിക്കില്ല... ഞാനും പേടിച്ചിട്ടുണ്ട്. എനിക്കിതിലോക്കെ കുറച്ചു വിശ്വാസം .. അല്ല വിശ്വാസം അല്ല... പേടി... പേടിയുണ്ട്. കാരണം എനിക്ക് ശരിക്കും ഒരു പ്രേതാനുഭവം ഉണ്ടായിട്ടുണ്ട്... സത്യം.... എനിക്ക് ഈ അനുഭവം ഉണ്ടായതു നമ്മുടെ തലസ്ഥാന നഗരിയായ അനന്തപുരിയിൽ വച്ചാണ്...വ്വോ.. തന്നെടെ... നമ്മടെ തിരോന്തോരത്ത് വച്ച്… [...]

ഒരു മരം

ഒന്നു രണ്ടു ദിവസങ്ങള്ക്ക് മുൻപാണ് സ്കൂളിൽ കൂടെ പഠിച്ച സുഹൃത്തുക്കളുടെ വാട്സാപ് ഗ്രൂപ്പിൽ ഒരു സന്ദേശം വരുന്നത് . സംഗതി ഒരു ഫോട്ടോ ആണ് . കൂടെ എന്നോട് സുരേഷ് ഗോപി സ്റ്റൈലിൽ ഒരു ചോദ്യവും " ഓര്മ്മയുണ്ടോ ഈ മരം." ആ ചെറിയ മരം നിന്നിരുന്നത് ഞാൻ പഠിച്ച യു.പി സ്കൂളിന്റെ 5 ബ്ലോക്ക് എന്നറിയപ്പെടുന്ന 5 ആം ക്ലാസ്സിന്റെ മുറ്റത്തായിരുന്നു. ഞാനും ആ മരവും തമ്മിൽ ഒരിക്കലും മറക്കാനാവാത്ത ഒരു ബന്ധം ഉണ്ട് .... [...]

ബോണ്ടാപ്പൻ

എന്റെ ഒരു കൂട്ടുകാരൻ ഉണ്ട്.. പേര് ഞാൻ പറയുന്നില്ല... തല്ക്കാലം അവനെ നമുക്ക് പ്രകാശ് എന്ന് വിളിക്കാം.. ആൾക്ക് ഈ kung - fu വലിയ ഇഷ്ടമാണ്. ഇഷ്ടക്കൂടുതൽ കാരണം പുള്ളി kung fu പഠിക്കാൻ അടുത്തുള്ള ഒരു kung fu ക്ലാസ്സിൽ ചേർന്നു. അങ്ങനെ തകൃതിയായി kung fu പഠനം നടന്നുകൊണ്ടിരിക്കുമ്പോഴാണ് ഒരു ദിവസം ഒരു നിസ്സാര കാര്യത്തിന്റെ പേരില് പ്രകാശും അടുത്തുള്ള സ്കൂളിൽ പഠിക്കുന്ന ഒരു ചെക്കനുമായി ഒരു വഴക്ക് ഉണ്ടാകുന്നതു. നമ്മുടെ ആള് [...]