കൊട്ട

"ഡാ പൊട്ടാ മനുഷ്യരായാൽ കുറച്ചു ജനറൽ നോളഡ്ജ് ഒക്കെ വേണം... അല്ലാതെ ചുമ്മാ നിന്നെ പോലെ .. പത്രവും വായിക്കില്ല.. ന്യൂസും കാണില്ല ... ഒന്നുമില്ല.." കൊട്ടയെ ഞങ്ങൾ കൂട്ടുകാരെല്ലാം വളഞ്ഞു നിന്ന് കളിയാക്കുകയായിരുന്നു.. കൊട്ട എന്നുള്ളത് അവന്റെ കളിയാക്കി പേരാണ്.. ശരിക്കുള്ള പേര് സന്തോഷ് കുമാർ എന്നോ മറ്റോ ആണെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്... ആർക്കും അതിനെക്കുറിച്ച് വലിയ പിടി ഇല്ല.. എല്ലാരും അവനെ കൊട്ട എന്നാണ് വിളിക്കുന്നത്.. ക്രിക്കറ്റ് കളിക്കുമ്പോൾ സ്ഥിരമായിട്ടു മിസ് ഫീൽഡ് ചെയ്യുന്നവരെ [...]

ഒരു ഫ്രൂട്ടി കഥ

സ്കൂളിൽ ഏഴാം ക്ലാസ്സുകാരെ കലാമണ്ഡലം കാണിക്കാൻ ഒരിക്കൽ കൊണ്ടുപോയി..കലാമണ്ഡലം മാത്രമല്ല.. തുഞ്ചൻ പറമ്പ്, കുഞ്ചൻ പറമ്പ് .. തുടങ്ങി മലയാള ഭാഷയുടെ ചരിത്രം ഉറങ്ങി കിടക്കുന്ന ചില സ്ഥലങ്ങൾ കാണാൻ ആണ് കൊണ്ടുപോയത്.. ഞാനും അതിനു പേര് കൊടുത്തു. യാത്ര ഒക്കെ കഴിഞ്ഞു രാത്രിയാണ് തിരിച്ചെത്തിയത് . കൂട്ടുകാരന്റെ അച്ഛന്റെ കൂടെ അവരുടെ വണ്ടിയിൽ കയറി വീട്ടിൽ വന്നിറങ്ങി.. വീട്ടിൽ വന്നു കയറിയപ്പോൾ അവിടെ ആകെ ബഹളം.. അടുത്ത വീട്ടിലെ ആൾക്കാരൊക്കെ വന്നിട്ടുണ്ട്.. അച്ഛനും അമ്മയും ടെൻഷൻ [...]

രാമായണം – ഒരു ആൾട്ടർനേറ്റീവ് ക്ലൈമാക്സ്

ലങ്കയിൽ അകെ ടെൻഷൻ സിറ്റുവേഷൻ ആണ്.. എപ്പോൾ വേണെങ്കിലും യുദ്ധം തുടങ്ങും എന്ന അവസ്ഥയിൽ ആണ്... രാമനും രാവണനും രണ്ടു പേരും വിട്ടു കൊടുക്കുന്ന ഒരു ലക്ഷണവും ഇല്ല... ജനങ്ങൾ ഭയചകിതരാണ് . അതെ സമയം രാമന്റെ ക്യാംപിൽ ചർച്ചകൾ പൊടി പിടിക്കുകയാണ് . രാവണനെ അക്രമിക്കാതെ തരമില്ല.. സീത ദേവിയെ രാവണൻ പിടിച്ചു വച്ചിരിക്കുകയാണ്.. ആക്രമണത്തിന് മുൻപ് ഒരു സമാധാന ചർച്ചക്കായി ഒരു ദൂതനെ അയക്കണം എന്നാണ് എല്ലാവരുടെയും അഭിപ്രായം . ഹനുമാന്റെ പേരാണ് ദൂതനായി [...]

വിഷുകൈനീട്ടം 

അപ്പുവിന്റെ ഒരു വലിയ തറവാട് ആണ്... ഓണവും വിഷുവും ഒക്കെ ആചാരപ്രകാരം അതിന്റെതായ രീതിയിൽ ആഘോഷിക്കുന്ന ഒരു പഴയ തറവാട്. അപ്പുവിന്റെ മുത്തശ്ശിയാണ് തറവാട്ടിലെ ഏറ്റവും മുതിർന്ന അംഗം.. പത്തു തൊണ്ണൂറു വയസായെങ്കിലും ഇപ്പോഴും തറവാട്ടിലെ എല്ലാ ആഘോഷങ്ങളുടെയും കാരണവസ്ഥാനം മുത്തശ്ശിക്കാണ്.. മുത്തശ്ശിയുടെ രീതിയിലാണ് ആഘോഷം എല്ലാം.. എല്ലാവർക്കും മുത്തശ്ശിയോട് നല്ല ബഹുമാനമാണ് .. ആരും മുത്തശ്ശിയെ എതിർത്ത് ഒന്നും പറയില്ല... പറഞ്ഞിട്ടില്ല... ഒരിക്കൽ അത് അപ്പു തെറ്റിച്ചു.. കഴിഞ്ഞ വർഷത്തെ വിഷുവിനു ആണ് അപ്പു അങ്ങനെ [...]

പ്രണയലേഖനം

കഴിഞ്ഞ ദിവസം മെട്രോ ട്രെയിനിൽ ഇരുന്നു ചുമ്മാ ബോർ അടിച്ചു കൊണ്ടിരുന്നപ്പോൾ ആണ് രണ്ടു പയ്യന്മാര് കയറി വന്നു എന്റെ സീറ്റിനു എതിർ വശം ഇരുന്നത്.. ഒരു പതിനഞ്ചു ... പതിനാറു വയസുകാണും അവന്മാർക്ക്.. അവർ വളരെ സീരിയസ് ആയിട്ടുള്ള ഡിസ്കഷനിൽ ആയിരുന്നു.. എന്താ സംഭവം.. അതിലൊരുത്തന് ഏതോ ഒരു പെണ്ണിനോട് ഭയങ്കര പ്രേമം ആണ്.. പക്ഷെ അതവളോട് എങ്ങനെ പറഞ്ഞു മനസിലാക്കും എന്നുള്ളതിന്റെ ടെൻഷനിൽ ആണ്... വാട്സ്ആപ്പ് വഴി പ്രൊപ്പോസ് ചെയ്യാൻ ആണ് പ്ലാനിംഗ് ... [...]

മറവി

ഈ എന്ന് പറയുന്നത് ഒരു മടുപ്പു സംഭവം ആണ്.. ഈ മറവി കാരണം എന്തൊക്കെ നഷ്ടങ്ങളാണ്.. ഞാൻ ഏറ്റവും കൂടുതൽ മറന്നിട്ടുള്ളത് കുട ആണ്.. മഴ പെയ്യുമ്പോൾ കുട വീട്ടിൽ നിന്ന് എടുക്കാൻ മറക്കാറില്ല.. പക്ഷെ മഴനിന്നാൽ അത് വച്ചിടത്തുനിന്നു എടുക്കാൻ ഇപ്പോഴും മറന്നു പോകും . അങ്ങനെ കുട മറന്നതിനു ഒരുപാടു പഴി കേട്ടിട്ടുണ്ട് ഞാൻ.. അപ്പഴൊക്കെ എന്റെ ആശ്വാസം പ്രകാശാണ്.. കാരണം എന്നിലും വലിയ മറവിക്കാരൻ ആണ് പ്രകാശ്..   അവന്റെ മറവിയുടെ റേഞ്ച് [...]

സിനിമ കഥ

ഒരു ചെറിയ സിനിമ കഥ പറയാം.. സിനിമ കഥ എന്ന് പറഞ്ഞാൽ ഒരു സിനിമയുടെ കഥ അല്ല... ഒരു സിനിമ കണ്ടതിന്റെ കഥ ... ക്ലാസ്സ് കട്ട് ചെയ്തു റിലീസ് ദിവസം ആദ്യത്തെ ഷോയ്ക്ക് തിക്കി തിരക്കി ഞെങ്ങി ഞിരങ്ങി അടിയും തൊഴിയും കൊണ്ട് കഷ്ടപെട്ട് ടിക്കറ്റ് എടുത്തു സിനിമ കാണുന്നതിന്റെ സുഖം ... അതിന്റെ ഒരു ത്രിൽ... അതൊന്നു വേറെ തന്നെ ആണ്.. ഓൺലൈൻ ടിക്കറ്റ് ബുക്ക് ചെയ്തു മൾട്ടിപ്ലക്സിൽ സിനിമ കണ്ടാൽ ആ ഒരു [...]

മലയാള സിനിമയുടെ രാജ്യാന്തര പ്രശസ്തിയും പൈതൃകം എന്ന ചിത്രവും

മലയാള സിനിമയുടെ രാജ്യാന്തര പ്രശസ്തിയും പൈതൃകം എന്ന ചിത്രവും ഞാനും നജാഫും പരിചയപ്പെടുന്നത് ദുബായിൽ കരാമയിൽ ഉള്ള രാജേഷിന്റെ CD കടയിൽ വച്ചാണ്... ഞങ്ങൾ 2 പേരും അവിടത്തെ സ്ഥിരം കസ്റ്റമേഴ്‌സായിരുന്നു.. ഒരു ദിവസം ഞാനും നജാഫും കൂടി ലോക ക്ലാസിക് സിനിമകളെ പറ്റി സംസാരിച്ചുകൊണ്ടിരുന്നപ്പോൾ ഞാൻ പറഞ്ഞു..നമ്മള് ഈ ഫ്രഞ്ച് , ജാപ്പനീസ് കൊറിയൻ, ഇറാനിയൻ സിനിമകളൊക്കെ കാണുന്നപോലെ മറ്റുരാജ്യത്തുള്ളവർ മലയാളം ക്ലാസിക്കുകൾ ഒക്കെ കാണുമായിരിക്കുമോ എന്ന്..അപ്പോൾ അവൻ പറഞ്ഞു ഫിലിപ്പീൻസ് കാര് മലയാളം കാണും [...]

ചിക്ലോചി

അങ്ങനെ മുകളിലേക്ക് പൊങ്ങി പോകുന്നതിനിടയിൽ പുള്ളി താഴേക്ക് ഒന്നുകൂടി സൂക്ഷിച്ചു നോക്കി... ഒരുറപ്പിന്... അതെ സംഗതി അത് തന്നെ.. താഴെ തന്റെ ശരീരം അനക്കമില്ലാതെ കിടപ്പുണ്ട്.. അപ്പോൾ മരിച്ചു എന്നുറപ്പായി.. സംഭവം ഇങ്ങനെ ബലൂൺ പോലെ പൊങ്ങി പോകാൻ ഒരു രസമൊക്കെ ഉണ്ടെങ്കിലും പുള്ളിക്കൊരു ടെൻഷൻ ഉണ്ട്... അല്ല.... പുള്ളിയെ കുറ്റം പറയാൻ ഒക്കില്ല... കാര്യം ആദ്യമായിട്ടാണല്ലോ പുള്ളി മരിക്കുന്നത്.. അതിന്റെ ഒരു ടെൻഷൻ ആയിരിക്കും.. ഇതെങ്ങോട്ടാണിങ്ങനെ പോകുന്നത് ഒരു പിടിയും കിട്ടുന്നില്ല.. നേരെ സ്വർഗ്ഗത്തിലേക്കാവുമോ... അതോ [...]

ദൈവം

  ഒരു ട്രെയിൻ യാത്രക്കിടയിലാണ് പേരറിയാത്ത ഈ നാല് കഥാപാത്രങ്ങളെ ഞാൻ  കണ്ടുമുട്ടുന്നത്.. ഈ നാല് പേരുടെ അടുത്താണ് എനിക്ക് സീറ്റ് കിട്ടിയത്. ജോബ് ഇന്റർവ്യൂ അറ്റൻഡ് ചെയ്യാൻ പോകുന്ന 2 ബിടെക് കാര്..ഒരു 35 - 40 വയസു തോന്നിക്കുന്ന ഒരു മനുഷ്യൻ.. 10 -12  വയസു തോന്നിക്കുന്ന അയാളുടെ മകൾ. 2 ബി ടെക് കാരിൽ ഒരാൾ പരമഭക്തൻ . അവന്റെ നെറ്റിയിലും കഴുത്തിലും ഒക്കെ അതിനുള്ള അടയാളങ്ങൾ ഉണ്ടായിരുന്നു..  മറ്റവൻ യഥാർത്ഥ ന്യൂ [...]