പൊങ്കൽ -വട

ഞാൻ ഉൾപ്പെടെ അക്കാലത്തു ചെന്നൈയിൽ നിന്ന് സി.എ ക്കു പഠിച്ചിരുന്ന വിദ്യാർത്ഥികളുടെ ബഡ്ജറ്റ് താങ്ങി നിർത്തിയിരുന്നത് ഇൻകം ടാക്സ് ഡിപ്പാർട്ടമെന്റ് ഉം എക്സൈസ് ഡിപ്പാർട്ട്മെന്റ് ഉം ആണ്.. എങ്ങനെ ആണ് എന്നല്ലേ? പറഞ്ഞുതരാം. . ചെന്നൈയിൽ നുങ്കമ്പാക്കത്തു സി.എ ഇൻസ്റ്റിറ്റ്യൂട്ടിന്റെ തൊട്ടടുത്ത കെട്ടിടത്തിലാണ് ഇൻകം ടാക്സ് ഓഫീസും എക്സൈസ് ഓഫീസും. ഇവിടുത്തെ ക്യാന്റീനുകളിൽ ഭക്ഷണം വളരെ വില കുറഞ്ഞ് ആയിട്ടു കിട്ടും.. അതായതു തൊട്ടടുത്ത ഹോട്ടലിൽ 30 - 40 രൂപക്കു കിട്ടുന്ന ഊണ് 12 രൂപക്ക് [...]

ബുദ്ധസന്യാസിയും പൂച്ചയും – ഗുണപാഠ കഥ

ഒരിക്കൽ ഒരു ബുദ്ധസന്യാസി തന്റെ ഗുരുവിന്റെ ഉപദേശ പ്രകാരം ഹിമാലയത്തിലെ ആൾപ്പാർപ്പില്ലാത്ത ഒരു മലമുകളിൽ ധ്യാനത്തിന് പോയി. മഞ്ഞു കാലം തുടങ്ങിയിരുന്നതിനാൽ അദ്ദേഹത്തിന് മലമുകളിൽ ഭക്ഷണം ലഭിച്ചിരുന്നില്ല. ആയതിനാൽ അദ്ദേഹം എല്ലാ ദിവസവും ധ്യാനം തുടങ്ങുന്നതിനു മുൻപും , ധ്യാനം അവസാനിപ്പിച്ചതിനു ശേഷവും താഴ്വാരത്തു ചെന്ന് ഭക്ഷണത്തിനായി പഴവർഗങ്ങളും മറ്റും ശേഖരിച്ചു മടങ്ങുമായിരുന്നു. എന്നും ഭക്ഷണം ശേഖരിക്കാൻ പോകുമ്പോൾ എവിടെ നിന്നോ ഒരു പൂച്ച വന്നു അദ്ദേഹത്തെ അനുഗമിച്ചുകൊണ്ടിരുന്നു . ആദ്യമൊന്നും സന്ന്യാസി അത് ശ്രദ്ധിച്ചിരുന്നില്ല. പൂച്ച [...]

പേടിസ്വപ്നം…

ഒരു സ്വപ്നം... അത് വീണ്ടും വീണ്ടും നിങ്ങൾ കാണാറുണ്ടോ? അതിന്റെ അർത്ഥം എന്താണെന്ന് ചിന്തിച്ചിട്ടുണ്ടോ.. ഞാൻ എപ്പോഴും കാണുന്ന സ്വപ്നം ഉണ്ട്. ഇന്നലെയും കണ്ടു. കോട്ടയം ഭാരത് ആശുപത്രിയുടെ ഓപ്പോസിറ്റ് ഉള്ള ഇടവഴി.. തിരുന്നക്കര യുടെ തെക്കേ നടയിലുള്ള ശ്രീരംഗം ഓഡിറ്റോറിയം നിൽക്കുന്ന റോഡിലേക്ക് കണക്ട് ചെയ്യുന്ന ഇടവഴി.പവർകട്ട് മറ്റോ എന്താണ്.. ഒരു തരി വെളിച്ചം ഇല്ല. ഞാൻ ഇടവഴിയിലേക്ക് കയറിയിട്ടുണ്ട്. കൂറ്റ കൂരിരുട്ട്.. ഇടവഴിയുടെ അങ്ങേയറ്റത്ത്... ഒരു ദീപം. കാറ്റിൽ ഉലയുന്ന ഒരു തിരിവെട്ടം... അതിനെ [...]

ഒരു ഒളിച്ചോട്ടം …

മുന്നറിയിപ്പ് ഈ കഥയും കഥാപാത്രങ്ങൾക്കും ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയ ആരോടെങ്കിലും സാദൃശ്യം തോന്നിയില്ല എങ്കിൽ... ആ തോന്നലാങ് മാറ്റിവെച്ചേക്കുക ... ഈ കഥയും ...കഥാപാത്രങ്ങളും .... ഒട്ടു മുക്കാലും ഒക്കെ പരമ സത്യങ്ങൾ ആളാണ്... സംശയമുണ്ടെങ്കിൽ സി എം എസ് സ്കൂളിലെ എന്റെ ബാച്ചിൽ ഉണ്ടായിരുന്ന ആരോടെങ്കിലും ചോദിച്ചു നോക്കിയാൽ മതി . രണ്ടാമത്തെ മുന്നറിയിപ്പ്.. പോസ്റ്റിനു ഒരു ഇച്ചരെ നീളം കൂടിയാൽ പിന്നെ ആരും വായിക്കാത്ത കൊണ്ട് ബാഹുബലി പോലെ 2 ഭാഗമായി മാത്രമേ പോസ്റ്റ് [...]

സൂപ്പർ സ്റ്റാർ…

കബാലി സിനിമയുടെ ആദ്യ ഷോയ്ക്കു തന്നെ ടിക്കറ്റ് ഒപ്പിച്ച ആവേശത്തിൽ ഞാൻ മതി മറന്നു സന്തോഷിക്കുബോഴാണ് ഭാര്യ ചോദിച്ചത്.. എന്തു കണ്ടിട്ടാണ് ഇങ്ങേരുടെ സിനിമ കാണാൻ ആൾക്കാരിങ്ങനെ പ്രാന്ത് കാണിക്കുന്നത് എന്നാണ് എനിക്കു മനസിലാകാത്തത് എന്ന്... അതു കേട്ടപ്പോൾ എനിക്കൊരു പഴയ സംഭവം ഓർമ്മ വന്നു .ഈ ഫൈനൽ പരീക്ഷ കഴിഞ്ഞു റിസൾട്ട് വരുന്നത് വരെ ഉള്ള ഒരു സമയം പൊതുവെ നല്ല ബോറടി ആണ്... ദിവസവും രാവിലെ എണീറ്റു ഇന്നിനി എന്തു ചെയ്യും എന്നു ആലോചിച്ചു [...]

A.R.R Live

  ദൂരദർശനിൽ പണ്ട് തിരൈ മലർ എന്നൊരു പരിപാടി ഉണ്ടായിരുന്നു.. അതിലാണ് ആദ്യമായിട്ട് ചിന്ന ചിന്ന ആശൈ എന്ന പാട്ടു കേൾക്കുന്നത്.. ആദ്യം കേട്ടപ്പോൾ തന്നെ അതുവരെ കേട്ടിട്ടുള്ള ഒരു പാട്ടുകളോടും തോന്നാത്ത ഒരിഷ്ടം ആ പാട്ടിനോട് തോന്നി..   പിന്നെ ഒരു ദിവസം ചേട്ടൻ ചേട്ടന്റെ കൂട്ടുകാരന്റെ കയ്യിൽ ഇരുന്നു റോജ എന്ന സിനിമയുടെ പാട്ടു കാസ്സറ്റ് വീട്ടിൽ കൊണ്ട് വന്നു . പിന്നെ അതിലെ പാട്ടുകളൊക്കെ സ്ഥിരം ഇരുന്നു കേൾക്കാൻ തുടങ്ങി... അന്ന് കാസ്സറ്റിന്റെ [...]

Happy anniversary

" ഓഫീസിൽ ഭയങ്കര പണിയാണ്. നിന്നു തിരിയാൻ സമയമില്ല ഹോ എന്തൊരു സ്ട്രസ്സ് . അല്ല നിനക്ക് ഓഫീസിൽ പ്രശ്നമൊന്നുമില്ല. " ഓഫീസിൽ എന്തെങ്കിലും സീരിയസ് ആയിട്ട് വർക്ക് ചെയ്തുകൊണ്ടിരിക്കുമ്പോൾ ആയിരിക്കും ചുമ്മാ കുശലം ചോദിക്കാൻ പ്രകാശ് വിളിക്കുന്നത്. അവനെ അങ്ങ് ഒഴിവാക്കാൻ വേണ്ടിയാണ് അങ്ങനെ പറഞ്ഞത്. "പിന്നെ എനിക്ക് ഉണ്ടെടാ... പക്ഷേ ഞാൻ നല്ല ടെൻഷൻ ഉള്ള സമയത്ത് എന്റെ ഭാര്യയെ വിളിച്ച് സംസാരിക്കും. അതു കഴിയുമ്പോൾ എനിക്ക് ഓഫീസിൽ നല്ല സമാധാനം കിട്ടും" പ്രകാശ് [...]

ജ്ജപ്ലനീച്ച

ഇന്ത്യൻ ഭാഷകളിൽ പഠിക്കാൻ ഏറ്റവും ബുദ്ധിമുട്ടുള്ള ഭാഷ ഏതാണ് എന്നു ഗൂഗിൾ ചേട്ടനോട് ചോദിച്ചാൽ അതു നമ്മുടെ മലയാളം ആണ് എന്നു ഉത്തരം വരും. പക്ഷെ നമ്മൾ ഭൂരിപക്ഷം പേരും ഏറ്റവും എളുപ്പം പഠിച്ച ഭാഷ മലയാളം ആണ് എന്നു വിശ്വസിക്കുന്നവരാണ് . ഞാനും അങ്ങനെ ആണ് വിശ്വസിച്ചിരുന്നത്. കുറച്ചു നാൾ മുൻപ് വരെ.. ഒരു ചെറിയ സംഭവം നടക്കുന്നത് വരെ.. അതു കഴിഞ്ഞപ്പോൾ എനിക്കു മനസിലായി ഗൂഗിള് ചേട്ടൻ പറയുന്നത് സത്യം ആണെന്ന്.. ഞാൻ ചെന്നൈയിൽ [...]

കൊച്ചു തിരുമേനിയുടെ കഥ

  "അതിനിപ്പോൾ എന്താ കുട്ടൻ കൂട്ട് വരുമല്ലോ.. അവൻ ഇപ്പം വലിയ കുട്ടിയായില്ലേ ? 2 മാസം കൂടി കഴിഞ്ഞാൽ അവൻ കോളേജിൽ പോയി തുടങ്ങും . കുട്ടൻ ബാക്കിയുള്ള കുട്ടികളെ പോലൊന്നും അല്ല നല്ല ധൈര്യ ശാലി ആണ് .. അവനു പേടിയൊന്നും കാണില്ല .." അമ്മ ഇത് എന്നെ ചുമ്മാ പൊക്കിയടിക്കുകയാണെന്നു ബാക്കി ഉള്ളവരൊക്കെ കരുതിയപ്പോൾ ഇതാണോ വല്യ ഇല്ലാത്ത കാര്യം... ഇതൊക്കെ സത്യം തന്നെ അല്ലെ എന്ന ഭാവം ആയിരുന്നു എനിക്ക്.   [...]

കൊട്ട….

"ഡാ പൊട്ടാ മനുഷ്യരായാൽ കുറച്ചു ജനറൽ നോളഡ്ജ് ഒക്കെ വേണം... അല്ലാതെ ചുമ്മാ നിന്നെ പോലെ .. പത്രവും വായിക്കില്ല.. ന്യൂസും കാണില്ല ... ഒന്നുമില്ല.." കൊട്ടയെ ഞങ്ങൾ കൂട്ടുകാരെല്ലാം വളഞ്ഞു നിന്ന് കളിയാക്കുകയായിരുന്നു.. കൊട്ട എന്നുള്ളത് അവന്റെ കളിയാക്കി പേരാണ്.. ശരിക്കുള്ള പേര് സന്തോഷ് കുമാർ എന്നോ മറ്റോ ആണെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്... ആർക്കും അതിനെക്കുറിച്ച് വലിയ പിടി ഇല്ല.. എല്ലാരും അവനെ കൊട്ട എന്നാണ് വിളിക്കുന്നത്.. ക്രിക്കറ്റ് കളിക്കുമ്പോൾ സ്ഥിരമായിട്ടു മിസ് ഫീൽഡ് ചെയ്യുന്നവരെ [...]