KGF: Chapter 2- Myview

ഗരുഡനെ കൊന്ന ശേഷം കെ.ജി.ഫ് ഇൽ എന്താണ് സംഭവിച്ചത് എന്ന അന്വേഷണത്തിൽ തുടങ്ങുന്ന ചിത്രത്തിന്റെ ടൈറ്റിൽ എഴുതിക്കാണിക്കാൻ വേണ്ടി മാത്രം ഒരു ഇന്റർസ്റ്റിംഗ് ഡ്രാമ ക്രിയേറ്റ് ചെയ്യുന്നുന്നുണ്ട്. പാരലൽ ആയി നടക്കുന്ന രണ്ടു സംഭവങ്ങൾ കാണിച്ചു കൊണ്ട് തന്നെ കെ.ജി.ഫ് ചാപ്റ്റർ ടു എന്ന ടൈറ്റിലേക്കു സിനിമയെ എത്തിക്കുന്ന അഞ്ചെട്ടു മിനുറ്റിൽ തന്നെ നായകനെയോ , വില്ലനെയോ ഒന്നും കാണിക്കാതെ തന്നെ പ്രശാന്ത് നീൽ നൽകുന്ന ഒരു ഉന്മാദം ഉണ്ട്.. അവിടം തൊട്ടു തന്നെ അയാൾ നമ്മളെ [...]

ബീസ്റ്റ് – my view

വിജയ്-നെൽസൺ കോമ്പിനേഷനിൽ വന്ന ബീസ്റ്റിന്റെ കഥ ട്രൈലെറിൽ തന്നെ പറയുന്നുണ്ട്.. ആ ഒരു പ്ലോട്ടിൽ ആക്ഷനും കോമെഡിയും ഒക്കെ ആഡ് ചെയ്തു ഒരു ടൈപ്പിക്കൽ നെൽസൺ സ്റ്റൈൽ ചിത്രം ആണ് ബീസ്റ്റ്. Raw ഏജന്റ് വീര യുടെ ഒരു ബാക്ക് സ്റ്റോറിയിലൂടെ തുടങ്ങി കുറച്ചു കോമഡി ഒക്കെ ആയി തുടങ്ങി മാള് എപ്പിസോഡ് തുടങ്ങുമ്പോൾ മുതൽ കുറച്ചു ത്രില്ലിങ്ങും കൂടെ ആക്കി ഒരേ പേസിൽ പോകുന്ന തിരക്കഥ. നെൽസൺ ന്റെ സ്ട്രോങ്ങ്‌ പോയിന്റ് ഹ്യൂമർ തന്നെ ആണെന്ന് [...]

RRR- My view

ട്രെയിലറിൽ നിന്ന് തന്നെ ഒരു പരിധിവരെ പ്രെഡിക്ട് ചെയ്യാൻ പറ്റുന്നഒരു കഥ തിരക്കഥയിലെ ഗിമിക്കുകൾ കൊണ്ടും ഭ്രമിപ്പിക്കുന്ന മേക്കിങ് കൊണ്ടും  പൂർണ്ണമായും എന്റർറ്റൈൻ ജയിക്കുന്ന ഒരു ചിത്രം ഒരുക്കുന്നതിൽ എസ് എസ് രാജമൗലി വീണ്ടും വിജയിക്കുന്നു. നായകന്മാരുടെ ഹീറോയിസവും, പാട്ടും, ഡാൻസും, ഗംഭീര ആക്ഷൻ സീനുകളും ഒക്കെ ആയി ഒരു പൈസ വസൂൽ എന്റെർറ്റൈനെർ. റാം, ഭീം എന്നീ കഥാപാത്രങ്ങളുടെ ഇൻട്രൊഡക്ഷൻ, കണ്ടുമുട്ടൽ, അവരുടെ കോൺഫ്ലിക്ടസ്, അതെങ്ങനെ പരസ്പരം കണക്ട് ചെയ്തിരിക്കുന്നു എന്നതൊക്കെ തിരകഥയിൽ പൊട്രൈ ചെയ്തിരിക്കുന്ന [...]

83- My view

ഇന്ത്യക്കാരുടെ ഐക്യത്തെ പറ്റി ഒരു ചുമ്മാ പറച്ചിൽ ഉണ്ട്.. യുദ്ധം വരുമ്പോഴും ക്രിക്കറ്റ് മാച്ച് ഉള്ളപ്പോഴും നമ്മൾ ഒന്നാകും എന്ന്.. ജാതി , മതം, വർഗ്ഗം, ഭാഷ, സംസ്കാരം തുടങ്ങി എല്ലാ കാര്യങ്ങളിലും ഭിന്നിച്ചു നിൽക്കുന്ന ഒരു രാജ്യം ഒരു കളിയുടെ പേരിൽ ഒന്നാണെന്നുള്ള തോന്നൽ ഉണ്ടാകുന്നതു എങ്ങനെയാണു? 1983 വേൾഡ് കപ്പിന് പോകുന്ന സമയത്തു ഐസിസി ഇന്ത്യൻ കളിക്കാർക്ക് ലോർഡ്‌സ് ഇൽ കയറാനുള്ള പാസ് പോലും ഇഷ്യൂ ചെയ്തിരുന്നില്ല.. ഇന്ന് ഐസിസി യിൽ ബിസിസിഐ ഉള്ള [...]

Pada- My view

ഏഴിലോ എട്ടിലോ പഠിക്കുബോൾ ആയിരുന്നു.. സ്കൂൾ യുവജനോത്സവത്തിനു ഒന്നാം സമ്മാനവും ഒരു പാട് കയ്യടിയും കിട്ടിയ ഒരു ടാബ്ലോ കണ്ടത്.. നാലു പേര് ചേർന്ന് ഒരു ജില്ലാ കല്ലെക്ടറിനെ ബന്ദിയാക്കിയ സബ്ജക്ട് ആയിരുന്നു അതിന്റെ പ്ലോട്ട്… അതിനു കുറച്ചു നാൾ മുൻപ് വന്ന വാർത്തയുടെ അടിസ്ഥാനത്തിൽ ചെയ്തത്.. അന്ന് അവർ ആരായിരുന്നു എന്നോ , എന്തിനാണ് അവർ അത് ചെയ്തത് എന്നൊന്നും ആരും ഡിസ്‌കസ് ചെയ്തു കണ്ടിരുന്നില്ല.. കളക്ടറെ ബന്ദിയാക്കിയ സമരക്കാർ എന്ന് മാത്രമാണ് അവരെ കുറിച്ചുള്ള [...]

സല്യൂട്ട് – my view

പത്തുവർഷം മുമ്പാണ് ആദ്യമായിട്ട് ഒരു കൊറിയൻ ചിത്രം ഞാൻ കാണുന്നത്. ഗംഭീര ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ എന്ന് ഒരു റിവ്യൂ കണ്ടിട്ട് ഗൂഗിൾ സെർച്ച്‌ നോക്കിയപ്പോൾ ലോകത്തിലെ ഏറ്റവും മികച്ച ത്രില്ലറുകളിൽ ഒന്നാണെന്നാണ് കണ്ടത്. ആ ആവേശത്തിൽ ചിത്രം ഡൗൺലോഡ് ചെയ്തു കാണാൻ തുടങ്ങി. ചിത്രത്തിന്റെ ക്ലൈമാക്സ് കഴിഞ്ഞപ്പോൾ... അയ്യേ.. ഇതെന്താ ഇങ്ങനെ എന്ന് തോന്നി... പിന്നെ പിന്നെ ചിന്തിക്കും തോറും ആ ക്ലൈമാക്സ്‌ എന്നെ ഹോണ്ട് ചെയ്യാൻ തുടങ്ങി.. പതുക്കെ പതുക്കെ.. ചിത്രം കണ്ടു ഒന്നോ രണ്ടോ [...]

സെർബിയൻ അനുഭവം….

യാത്രകൾ രണ്ടു തരത്തിൽ ഉണ്ട്.. ഒന്ന് ഏതെങ്കിലും ഒരു നല്ല ഡെസ്റ്റിനേഷൻ തിരഞ്ഞെടുത്തു.. നല്ലൊരു റിസോർട്ടിൽ പോയിരുന്നു റിലാക്സ് ചെയ്തു എന്ജോയ് ചെയ്തിരിക്കാവുന്ന സുഖപ്രദമായ യാത്രകൾ. പിന്നേയുള്ളത്  നമ്മുടെ കംഫർട്ടിന് യാതൊരു വിലയും നൽകാതെ ഒരു മിനിറ്റ് പോലും വെറുതെ കളയാതെ കഷ്ടപ്പെട്ട് അലഞ്ഞു തിരിഞ്ഞു ഭക്ഷണത്തിലും ഉറക്കത്തിലും എല്ലാം കോമ്പ്രോമിസ് ചെയ്തു ,  ഇനിയും എന്തൊക്കൊയോ എക്‌സ്‌പ്ലോർ ചെയ്യാനുണ്ട് എന്ന  എന്ന സ്ഥായിയായ ഒരു തോന്നലും പേറികൊണ്ട്  കുറച്ചു   സമയത്തിൽ  ഒരുപാടു കാര്യങ്ങൾ ചെയ്തു തീർക്കുന്ന [...]

ഭീഷ്മ പർവ്വം – റിവ്യൂ

മഹാഭാരതവും ഗോഡ്ഫാദറും. ഒരു പക്ഷേ  ഇന്ത്യൻ സിനിമയിൽഏറ്റവും കൂടുതൽ അടാപ്റ്റ് ചെയ്യപ്പെട്ടിട്ടുള്ള കൃതികൾ ഇത്‌ രണ്ടും ആയിരിക്കാം.. ഇത്‌ രണ്ടും ഒരുമിച്ചു ഒരു ചിത്രത്തിലൂടെ കൊണ്ടു വരികയാണ് അമൽ നീരദ് ഭീഷ്മ പർവ്വം എന്ന ചിത്രത്തിലൂടെ. മഹാഭാരതത്തിലെ ഭീഷ്മരുടെയും മരിയോ പുസോ യുടെ ഗോഡ്ഫാദറുടെയും ഇൻഫ്ലുൻസ് ഒരേ സമയം മൈക്കിളിൽ കാണാം. മമ്മൂട്ടി എന്ന നടനോടും, താരത്തിനോടും ഒരേ പോലെ നീതി പുലർത്തിയ കഥാപാത്രം. ഒരു പാട് നാളുകൾക്കു ശേഷം ആണ് മമ്മുക്കയുടെ ഒരു മാസ്സ് വേഷം [...]

വലിമൈ – റിവ്യൂ

രണ്ടര വർഷത്തിന് ശേഷം വരുന്ന അജിത്തിന്റെ ചിത്രം , ധീരന്റെ സംവിധായകൻ. അതു കൊണ്ട് തന്നെ ഒരുപാട് എക്സ്പെക്ടഷൻ ക്രിയേറ്റ് ചെയ്ത ചിത്രം ആണ് വലിമൈ. ആ എക്സ്പെക്ടഷൻസിനോട് ഒരു പരിധി വരെ നീതി പുലർത്തിയ ഫസ്റ്റ് ഹാൾഫും , കംപ്ലീറ്റ്‌ലി ലെറ്റ് ഡൌൺ ചെയ്ത സെക്കന്റ് ഹാൾഫും ആണ് ചിത്രം നൽകുന്നത്. സ്ക്രിപ്റ്റ് വൈസ് നല്ല ഗ്രിപ്പിങ്ങും എൻകേജിങ്ങും ആണ് ഫസ്റ്റ് ഹാഫ്. അതിൽ തന്നെ പ്രീ ഇന്റർവെൽ ബ്ലോക്ക് ഒരു അരമണിക്കൂർ, നല്ല ഗംഭീര [...]

ആറാട്ട് – റിവ്യൂ..

മോഹൻലാൽ എന്ന താരത്തെ പൂർണ്ണമായി എക്സ്പ്ലോയിറ്റ് ചെയ്യുന്നതിൽ വിജയിക്കുകയും അതേ സമയം കഥയുടെ വൺ ലൈനർ കേട്ടാൽ അയ്യേ എന്ന് തോന്നിപ്പിക്കയും ചെയ്യുന്ന ഒരു പ്രത്യേക കോമ്പിനേഷൻ ഉള്ള ഈ ചിത്രത്തെ കുറിച്ച് ഒറ്റ വാക്കിൽ നല്ലതോ ചീത്തയോ എന്നു പറയാൻ ബുദ്ധിമുട്ടാണ്. കൊറേ ഒക്കെ കാര്യങ്ങൾ വർക്ക്‌ ഔട്ട്‌ അകുന്നുണ്ട്.. ചിലതൊക്കെ ചീറ്റി പോകുന്നുമുണ്ട്. കാണുന്നവരുടെ ടേസ്റ്റ്  അനുസരിച്ചിരിക്കും ഇഷ്ടപെടുന്നതും ഇഷ്ട്ടപെടാതിരിക്കുന്നതും. ചിത്രത്തിന്റെ ഏറ്റവും വലിയ പോസിറ്റീവ് ലാലേട്ടൻ തന്നെ ആണ്. കോമഡി, ആക്ഷൻ, ഡാൻസ്, [...]