Sarbath- review

പാരിയേറും പെരുമാൾ ചിത്രത്തിലെ കതിർ നായകനായി വന്ന പുതിയ ചിത്രമാണ് സർബത്. ചെന്നൈയിൽ IT ഫീൽഡിൽ ജോലി ചെയ്യുന്ന അറിവ് തന്റെ മൂത്ത സഹോദരന്റെ വിവാഹത്തിനായി നാട്ടിൽ എത്തുമ്പോൾ വിവാഹം മുടങ്ങിയ വാർത്തയാണ് അറിയുന്നത്. അതിനുശേഷം അവിടെ നടക്കുന്ന രസകരങ്ങളായ സംഭവങ്ങളാണ് ചിത്രം. മൂന്ന് പേരുടെ ലവ് സ്റ്റോറിയും, ബ്രോതെര്സ് തമ്മിലുള്ള പ്രശ്നങ്ങളും, സ്നേഹവും, ഫ്രണ്ട്ഷിപ്പും ഒക്കെയായി ബോർ അടിക്കാതെ പോകുന്ന2 മണിക്കൂറിൽ താഴെ മാത്രം വരുന്ന ചിത്രമാണ് സർബത്. ഗംഭീരം എന്ന് പറയാൻ ഇല്ലെങ്കിലും സൂരി [...]

Conjuring -3 റിവ്യൂ

ഡേവിഡ് എന്ന ബാലന്റെ എക്‌സോഴ്സിസം കഴിഞ്ഞപ്പോൾ അത് പ്രശ്നങ്ങളുടെ അവസാനമല്ല എന്നതിന്റെ ഒരു സൂചന വാറൻ ദാമ്പതികൾക്ക് ലഭിച്ചിരുന്നു. അടുത്തതായി നടക്കാൻ പോകുന്ന അപകടത്തിൽ നിന്നും അവിടെ ഉണ്ടായിരുന്ന ആർനിയെന്ന യുവാവിനെ രക്ഷിക്കാൻ അവർക്കു കഴിയുന്നില്ല.. ആർണി ഒരാളെ 22 തവണ ക്രൂരമായി കത്തികൊണ്ട് കുത്തി കൊലപെടുത്തിയ കേസിൽ പ്രതിയാണ്..അയാൾ ഒരു ദുഷ്ടശക്തിയുടെ പോസ്സഷനിൽ ആണ് അത് ചെയ്തത് എന്നറിയാവുന്ന വാറൻ ദമ്പതികൾ അയാളെ രക്ഷിക്കാൻ നടത്തുന്ന അന്വേഷണം ആണ് ചിത്രം. കൊഞ്ചുറിങ് സിനിമാറ്റിക് യൂണിവേഴ്സിലെ മോശപ്പെട്ട [...]

FamilyMan season 2

പൊതുവെ സീരിസുകൾ കാണാൻ ഇഷ്ടമില്ല.. അഥവാ കണ്ടാലും.. ഒറ്റയിരുപ്പിന് എല്ലാ എപ്പിസോഡ് കാണാറും ഇല്ല.. റിവ്യൂ ഇടാനും താല്പര്യമുണ്ടക്കാറില്ല തുടങ്ങി എന്റെ എല്ലാ ശീലങ്ങളും തെറ്റിക്കാൻ ഈ സീരിസിന് കഴിഞ്ഞു.. ഒരു സിനിമ കാണുന്ന ത്രില്ലിൽ 9 എപ്പിസോഡുകളും ഒറ്റ ഇരിപ്പിനു കണ്ടു... അല്ലെങ്കിൽ അവസാനം വരെ പിടിച്ചിരുത്താൻ സീരിസിനു  കഴിഞ്ഞു. കഴിഞ്ഞ സീസൺ ഇഷ്ടപ്പെട്ടിരുന്നെങ്കിലും വളരെ കൺഫ്യൂസിങ് ആയി അവസാനിപ്പിച്ചത് പോലെ തോന്നി.. എന്നാൽ ഇത്തവണ ആ കുറവ് പരിഹരിച്ചു എന്ന് മാത്രമല്ല കഴിഞ്ഞ സീസണിൽ [...]

ഹീറോ – റിവ്യൂ

മാറി വരുന്ന കന്നട ഇൻഡസ്ട്രിയിൽ വ്യത്യസ്തയുള്ള ഒരു പിടി മികച്ച ചിത്രങ്ങളുടെ  ഭാഗമാകാൻ കഴിഞ്ഞിട്ടുള്ള കലാകാരൻ ആണ് റിഷബ് ഷെട്ടി. നായകനായും സംവിധായകൻ ആയും, നിർമ്മാതാവായും, രചയ്താവായും റിഷബ് വന്ന ചിത്രങ്ങളിൽ ഭൂരിപക്ഷം ചിത്രങ്ങളും നവ്യമായ ചലച്ചിത്രനുഭവങ്ങൾ ആണ് കന്നട സിനിമയ്ക്കു നൽകിയത്. ഭാരത് രാജിന്റെ സംവിധാനത്തിൽ റിഷബ് ഷെട്ടി നിർമിച്ചു നായകൻ ആയി എത്തിയ ഡാർക്ക്‌ കോമെഡി ത്രില്ലെർ "ഹീറോ" യും ഇതേ കാറ്റഗോറിയിൽ പെടുന്നു. തന്നെ വഞ്ചിച്ചു പണക്കാരനായ ഒരാളെ വിവാഹം കഴിച്ചു പോയ [...]

ദി ലാസ്റ്റ് ടു ഡേയ്‌സ് -റിവ്യൂ

ക്യാമറക്ക് മുന്നിലും പിന്നിലും താരതമ്യേന കുറച്ചു പുതിയ ആളുകൾ ഒരുക്കിയ ഒരു ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലെർ ചിത്രമാണ് ദി ലാസ്റ്റ് ടുഡേയ്സ്.രണ്ട് പ്രധാന മുന്നണിക്ക് എതിരെ മത്സരിക്കുന്ന ഒരു പ്രമുഖ സ്ഥാനാർഥി അടക്കം മൂന്ന് പേരുടെ തിരോധനത്തെ കുറിച്ച് അന്വേഷിക്കാൻ എത്തുന്ന ഉദ്യോഗസ്ഥൻ അയാളുടെ 48 മണിക്കൂർ അന്വേഷണം കൊണ്ടു കണ്ടെത്തുന്ന സത്യങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം. ഒരു സാധാരണ ചിത്രം എന്നതിന് പകരം ഒരു ഗംഭീര ഷോര്ട്ട് ഫിലിം എന്ന് വിളിക്കാനാണ് കൂടുതൽ ഇഷ്ടം.. കാരണം രണ്ടാണ്.. ഒന്ന് [...]

ആർക്കറിയാം – റിവ്യൂ

ആർക്കറിയാം എന്ന ചിത്രം ഇഷ്ടപെട്ടതിനു കാരണം അതിൽ ഉണ്ടായിരുന്ന ഹിഡൻ സർപ്രൈസ്‌ തന്നെ ആണ്.. തീരെ പ്രതീക്ഷയില്ലാതെ കണ്ടു തുടങ്ങിയ ചിത്രമാണ്. വളരെ സ്ലോ ആയ കഥപറച്ചിൽ , കഥ പറയുന്ന പശ്ചാത്തലം, ഗ്രാമീണത, ബിജു മേനോന്റെ വ്യത്യസ്തമായ ഗെറ്റ് അപ്പ് ഒക്കെ കൊണ്ട് ഒരു നല്ല ചെറുകഥ വായിക്കുന്ന ഫീലിൽ ചുമ്മാ ഇരുന്നു കാണുന്നതിനിടയിൽ , "രാവിലെ ചായ കുടിച്ചോ" എന്ന ലാഘവത്തിൽ ഒരു ഒരാൾ ഒരു ഡയലോഗ് പറയുമ്പോൾ… ഒന്ന് ഞെട്ടി നമ്മൾ കേട്ടത് [...]

മോഹൻ കുമാർ ഫാൻസ്‌ – റിവ്യൂ

വലിയ ട്വിസ്റ്റുകളോ , ത്രില്ലുകളോ ഒന്നും ഇല്ലാതെ ചെറിയ ഇമോഷന്സും,ചെറിയ നർമങ്ങളും, നല്ല പാട്ടുകളും ഒക്കെ ഉൾപ്പെടുത്തി നല്ല ഇന്ട്രെസ്റ്റിംഗ് ആയി ചിത്രങ്ങൾ നൽകുന്ന സംവിധായകൻ ആണ് ജിസ് ജോയ് . ആളുടെ മുൻ ചിത്രങ്ങൾ എല്ലാം നന്മയുടെ പേരിൽ ട്രോളുകൾ ഏറ്റു വാങ്ങുമ്പോഴും പ്രേക്ഷകനെ ബോർ അടിപ്പിക്കാതെ മുഖത്ത് ഒരു ചെറു പുഞ്ചിരിയോടെ , അധികം പിരിമുറുക്കങ്ങൾ ഒന്നും ഇല്ലാതെ കണ്ടു തീർക്കാൻ പോന്ന ചിത്രങ്ങൾ ആയിരുന്നു. എന്നാൽ പുതിയ ചിത്രമായ മോഹൻ കുമാർ ഫാന്സില് [...]

Sandeep aur pinki ferar

പരിവർത്താൻ ബാങ്ക് എന്ന കോര്പറേറ്റിലെ ഉയർന്ന ഉദ്യോഗസ്ഥ ആയ സന്ദീപ് വാലിയ എന്ന സ്ത്രീക്കും, ഹരിയാന പോലീസിസിലെ കോസ്റ്റബിൾ ആയ പിങ്കിക്കും ഒരു പ്രത്യേക സാഹചര്യത്തിൽ ഒരുമിച്ചു ഒളിച്ചു പോകേണ്ടി വരുന്നു.. എങ്ങനെയെകിലും ബോർഡർ കടന്നു നേപ്പാൾ എത്തുക എന്ന ലക്ഷ്യത്തിൽ സന്ദീപ് ആയി വരുന്ന പരിനീതി ചോപ്ര ഡീസന്റ് ആയ പ്രകടനം കാഴ്ച വയ്ക്കുമ്പോൾ പിങ്കി ആയി വരുന്ന അർജുൻ കപൂർ എപ്പോഴെത്തെയും പോലെ തുടക്കം മുതൽ അവസാനം വരെ അയാളുടെ മാസ്റ്റർ പീസ് ആയ [...]

99 songs റിവ്യൂ

എ. ആർ റഹ്മാൻ എന്ന പേര് ഒരു ചിത്രത്തിന്റെ പോസ്റ്ററിൽ ഏതെങ്കിലും ഒരു മൂലയിൽ കണ്ടാൽ ആ ചിത്രം ആദ്യ ദിവസം തന്നെ തിയേറ്ററിൽ കാണുന്ന ആളാണ് ഞാൻ. എ. ആർ റഹ്മാൻന്റെ സങ്കേതത്തിൽ അദ്ദേഹം തന്നെ കഥയും എഴുതി നിർമിച്ച ചിത്രം തിയേറ്ററിൽ ഇറങ്ങിയ വിവരം പോലും ഞാൻ അറിഞ്ഞത് ഇറങ്ങി രണ്ട് ദിവസം കഴിഞ്ഞാണ്. അടുത്ത വീക്കെൻഡിൽ തന്നെ കാണണം എന്ന് വിചാരിച്ചിരുന്നു. എന്നാൽ അപ്പോഴേക്കും പടം മാറുകയും ചെയ്തു. അങ്ങനെ നേടിഫ്ലൈക്സിൽ അവസാനം [...]

രാധേ – റിവ്യൂ

ഔട്ട്ലൗസ് എന്ന കൊറിയൻ ചിത്രത്തിന് ഒരു പാട് ആരാധകർ ഉണ്ട്.. സൽമാൻഖനെ നായകനാക്കി പ്രഭു ദേവ സംവിധാനം ചെയ്ത രാധേ ഈ ചിത്രത്തിന്റെ റീമേക്ക് ആണ്. ഒറിജിനൽ വേർഷൻ ഇത്‌ കണ്ടിട്ട് കാണാനായി ഞാൻ സൂക്ഷിച്ചു വച്ചിരിക്കുകയായിരുന്നു .സത്യം ഇപ്പോൾ പറയാമല്ലോ ഔട്ട്‌ലൗസ് കാണാൻ ഉള്ള മൂടും കൂടെ പൊയിക്കിട്ടി.. ബോംബെയിൽ വേരുറപ്പിക്കുന്ന ഡ്രഗ് മാഫിയയെ ഒതുക്കാനായി വരുന്ന പോലീസ് ഓഫീസർ.. ഡ്രഗ് മാഫിയ എന്ന് പറയുമ്പോൾ പ്രധാനമായും മൂന്ന് പേരാണ്. രൺധീപ് ഹൂടയും പിന്നെ ശിങ്കിടികളായ [...]