സർദാർ – myview

പി എസ് മിത്രൻ സ്കോർ ചെയ്യുന്നത് പുള്ളി തിരഞ്ഞെടുക്കുന്ന സബ്ജെക്ട്സിൽ ആണ്. നമ്മൾ നിസ്സാരമായി കാണുന്ന, നമുക്ക് നല്ല പരിചിതമായ ഒരു കാര്യത്തിൽ ഒളിഞ്ഞിരിക്കുന്ന ഭാവിയിലെ അപകടം ആണ് പുള്ളി വിഷയമായി തിരഞ്ഞെടുക്കുന്നത്. അതിനു വേണ്ടി പ്രോപ്പർ റിസർച്ച് ചെയ്തു നല്ല ഗ്രിപ്പിങ് ആയി ഒരു തിരക്കഥ ഒരുക്കി പടം കണ്ടു ഇറങ്ങുന്നവർക്ക് ചെറിയ ഒരു ടെൻഷൻ പുള്ളി നൽകും.. സർദാർ എന്ന പുതിയ ചിത്രത്തിലും ഇത് തന്നെയാണ് സംവിധായകൻ ചെയ്യുന്നത്.ഒരു സ്പൈ രാജ്യത്തിനു വേണ്ടി ചെയ്യുന്ന [...]

Kantara – my view

കേരളവുമായി ബോർഡർ പങ്കിടുന്ന സൗത്ത് കർണാടക ഭാഗത്തുനിന്നുള്ള കുറച്ചു ആളുകൾ കന്നഡ സിനമയുടെ മുഖച്ഛായ തന്നെ മാറ്റുകുന്നുണ്ട്. രക്ഷിത് ഷെട്ടി, രാജ്.ബി ഷെട്ടി , ഋഷഭ് ഷെട്ടി തുടങ്ങിയവർ എഴുത്തിലൂടെയും, സംവിധാനത്തിലൂടെയും, അഭിനയത്തിലൂടെയും നല്ല ക്വാളിറ്റി ചിത്രങ്ങൾ കന്നഡയിൽ നിന്നും തരുന്നു. വടക്കൻ കേരളത്തിന്റെ സംസ്കാരത്തിനോട് അടുത്ത് സാമ്യമുള്ള ഒരു സൗത്ത് കർണ്ണാടകൻ സംസ്കാരം ഇവരുടെ ചിത്രങ്ങളിൽ കാണാം. ഋഷഭ് ഷെട്ടി എഴുതി സംവിധനം ചെയ്തു അഭിനയിച്ച കാന്താര എന്ന ചിത്രം ഒരു പരിചിതമായ കഥ പറയുന്ന [...]

റോഷാക്ക് – myview

റോഷാക്ക് പറയുന്നത് ഒരു പ്രതികാര കഥ ആണ്.. ഒരു അൺ യൂഷ്‌വൽ റിവഞ്ച് സ്റ്റോറി. എന്തിന് റിവെഞ്ച് ചെയ്യുന്നത് എന്നതിൽ അല്ല, എങ്ങനെ റിവേഞ്ച് ചെയ്യുന്നു, ആരോട് ചെയ്യുന്നു എന്നതാണ്, അതെങ്ങനെ അവതരിപ്പിക്കുന്നു എന്നതാണ് ഇതിലെ വ്യത്യസ്ഥത.. കഥയെ കുറിച്ച് വേറെ എന്ത് പറഞ്ഞാലും അത് ചെറുതായെങ്കിലും ഒരു സ്പോയിലെർ ആകും. ചിത്രത്തിലുടനീളം ഉള്ള ഒരു മിസ്റ്ററി എലെമന്റ് കൂടി ആകുമ്പോൾ ചിത്രം പൂർണ്ണമായും എൻകൈജ് ചെയ്യിക്കും. ലൂക്ക് എന്ന കഥാപാത്രം ചെയ്യുന്ന ഓരോ കാര്യങ്ങൾക്കും ഒരു [...]

ഈശോ, തീർപ്പ്, സോളമൻറെ തേനീച്ചകൾ & കാർത്തികേയ2- Myview

ഈശോ __________നാദിർഷായുടെ മുൻ ചിത്രങ്ങളിൽ നിന്നും വിഭിന്നമായ അറ്റംപ്റ്റ് ആണ് ഈശോ എന്ന ചിത്രം. സീരിയസ് ആയ ഒരു വിഷയത്തെ സീരിയസ് ആയി തന്നെ പറയുന്ന ചിത്രം. എന്നാൽ ഒരു ത്രില്ലെർ ജോണറിൽ വന്ന ചിത്രം എന്ന നിലക്ക് പൂർണ്ണ തൃപ്തി താരം ചിത്രത്തിന് സാധിക്കുന്നില്ല. ചിത്രത്തിന്റെ ആദ്യ 15 മിനിറ്റ് പിന്നീടുള്ള കഥയെന്താണെന്നു ആർക്കും ഊഹിച്ചെടുക്കാവുന്ന രീതിയിലാണ് പറഞ്ഞിരിക്കുന്നത്. അത് കൊണ്ട് തന്നെ ഒരു ആകാംഷ നല്കാൻ ചിത്രത്തിന് കഴിയുന്നില്ല. ജാഫർ ഇടുക്കി യുടെ നല്ലൊരു പ്രകടനവും, [...]

പൊന്നിയിൻ സെൽവൻ -1 Myview

മരിയോ പുസോയുടെ ഗോഡ്ഫാദറും , തകഴിയുടെ ചെമ്മീനും ഡാൻ ബ്രൗണിന്റെ റോബോർട് ലങ്ഡൺ സീരിസിലെ പുസ്തകങ്ങളും പമ്മന്റെ ചട്ടകാരിയും തുടങ്ങി ഏതു പുസ്തകം സിനിമ ആകുമ്പോഴും ബുക്ക് വായിക്കുമ്പോൾ കിട്ടുന്ന അതേ ഫീൽ സിനിമയ്ക്കു നൽകാൻ സാധിച്ചിട്ടില്ല .. എന്നിട്ടും ആ ചിത്രങ്ങൾ മികച്ചതാകാൻ കാരണം ഒരു പരിധി വരെ ഒറിജിനൽ ബുക്കിനോട് നീതി പുലർത്തി എന്നത് കൊണ്ടാണ്.. പൊന്നിയിൻ സെൽവന്റെ കാര്യത്തിലും ഒരു പരിധി വരെ മണിരത്നത്തിന് നീതി  പുലർത്താൻ സാധിച്ചിട്ടുണ്ട് എന്നത് തന്നെ ആണ് [...]

നാനെ വരുവേൻ – myview

തുള്ളുവതോ ഇളമൈ, കാതൽ കൊണ്ടെൻ, പുതുപ്പേട്ടൈ , തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം ഫേവറിറ്റ് ഡയറക്ടർ സെൽവരാഘവനും അനിയൻ ധനുഷും ,നന്പൻ യുവനും കൂടെ ഉള്ള കോമ്പൊയിൽ വരുന്ന ചിത്രം എന്നത്‌ കൊണ്ട് തന്നെ വളരെ അധികം പ്രതീക്ഷയോടു കൂടി തന്നെ ആണ് ചിത്രം കാണാൻ കയറിയത്. ചിത്രത്തിന്റെ ജോണർ എന്താണെന്ന് പോലും കൃത്യമായി പിടികിട്ടാതെ ആണ് സിനിമയ്ക്കു കയറിയത് എന്നത് കൊണ്ട് തന്നെ ഫസ്റ്റ് ഹാഫ് ചെറുതായി ഒന്ന് ഞെട്ടിച്ചു. ഒരു ഈറി അറ്റ്മോസ്ഫിയർ സൃഷ്ട്ടിക്കാൻ സെൽവരാഘവനും [...]

വെന്തു തനിന്ദത് കാട്- Myview

ജീവിക്കാനായി നാട് വിട്ട് മുംബൈയിൽ പോയി സാഹചര്യം മൂലം അധോലോകത്തു എത്തിപ്പെടുന്ന നായകന്റെ ഒരുപാട് കണ്ടിട്ടുള്ള കഥ ആണെങ്കിൽ കൂടെയും gvm ഇന്റെ മേക്കിങ്‌ കൊണ്ടും , str ഇന്റെ പ്രകടനം കൊണ്ടും, എ . ആർ  റഹ്മാന്റെ സംഗീതവും കൊണ്ട് ഒരു നല്ല സിനിമ അനുഭവം സമ്മാനിക്കുന്നുണ്ട് വെന്തു തനിന്ദത്തു കാട്. ധാരാളം വോയിസ്‌ ഓവറുകളും, denim ധരിച്ചു പറ്റേ മുടിയൊക്കെ വെട്ടി ജന്റിൽമാൻ ആയ നായകനും, കോഫീ ഷോപ്പും  പോലുള്ള സ്ഥിരം ഗൗതം വാസുദേവ [...]

ബ്രഹ്മാസ്ത്ര- My view

410 കോടി രൂപയുടെ ബഡ്ജറ്റ്, സംവിധായകന്റെ വര്ഷങ്ങളുടെ കഷ്ടപ്പാട്, രണ്ബീർ കപൂറിന്റെ 2-3 വർഷം, അമിതാബ് ബച്ചൻ, ഷാറുഖ്ഖാൻ, നാഗാർജുന തുടങ്ങിയവരുടെ പ്രെസൻസ്, എന്റെ ഏകദേശം 750 രൂപ, 3 മണിക്കൂർ, പടം കഴിഞ്ഞു കഴിച്ച ബ്രൂഫിൻ ഗുളിക തുടങ്ങി എല്ലാം വെള്ളത്തിൽ ആയ ഒരു പക്കാ നഷ്ട്ട കച്ചോടം ആണ് ബ്രഹ്മാസ്ത്ര ഇന്ത്യൻ മിത്തോലോജി ബേസ് ഫാന്റസി  സിനിമ എന്ന് ചിന്തിക്കുബോൾ തന്നെ എത്രയോ സാദ്ധ്യതകൾ തുറന്നു കിട്ടും. അതിനു വേണ്ടി പോലും ഒരു എഫ്ഫർട് [...]

ഷോട്ടയും ലോബിയോയും

" നാളെ ജോർജിയ എന്ന രാജ്യം  ഉണ്ടാവുമോ ? റഷ്യ നാളെ ഞങ്ങളെ വിഴുങ്ങി കളഞ്ഞെക്കാം  , ഞങ്ങൾ ജോർജിയക്കാർ,  ജോർജിയക്കാർ എന്ന പേരിൽ എത്ര നാൾ ഉണ്ടാവും എന്നെനിക്കറിയില്ല.." ഇത് പറഞ്ഞു അയാൾ സ്റ്റീയറിങ്ങിലേക്കു മുഖം താഴ്ത്തി പൊട്ടി പൊട്ടി കരഞ്ഞു. ആദ്യമായിട്ടാണ് ഒരു മനുഷ്യൻ സ്വന്തം രാജ്യത്തിന് നേരിട്ട ദുരന്തത്തിന്റെ പേരിൽ , പൊട്ടികരയുന്നതു കാണുന്നത് .. എന്റെയും കണ്ണ് നിറഞ്ഞു പോയി... വെജ് ഷഷ്‌ലികി സന്തോഷ് ജോർജ് കുളങ്ങരയുടെ സഞ്ചാരിയുടെ  ഡയറികുറിപ്പിലെ വാക്കുകൾ [...]

ഒരു തെക്കൻ തല്ലു കേസ് – Myview

വിരലിൽ എണ്ണാവുന്ന കുറച്ചു കഥാപാത്രങ്ങളും അവരുടെ ചെറിയ കോൺഫ്ലിക്റ്റും, അതിന്റെ റെസൊല്യൂഷനും ഒക്കെ ആയി ഒരു ലളിതമായ ത്രെഡിന്റെ രസിപ്പിക്കുന്ന ആഖ്യാനമാണ് ജി.ആർ ഇന്ദുഗോപന്റെ അമ്മിണിപ്പിള്ള വെട്ടുകേസിന്റെ അഡാപ്റ്റേഷനായി ശ്രീജിത് സംവിധാനം ചെയ്ത ഒരു തെക്കൻ തല്ലു കേസ്. പറയത്തക്ക വ്യത്യസ്തതകൾ ഇല്ലാത്ത വളരെ ചെറിയ ഒരു കഥ ആണെങ്കിൽ കൂടെയും  ചിത്രം സെറ്റ് ചെയ്തിരിക്കുന്ന ലേറ്റ് സെവന്റീസിലെ തെക്കൻ കേരളവും, അവിടുത്തെ ഭാഷയും സംസ്കാരവും ഒക്കെ ഒരു വ്യത്യസ്ത സിനിമ അനുഭവം നൽകുന്നു. ചിത്രത്തിലെ ഗാനങ്ങളും [...]