സർദാർ – myview

പി എസ് മിത്രൻ സ്കോർ ചെയ്യുന്നത് പുള്ളി തിരഞ്ഞെടുക്കുന്ന സബ്ജെക്ട്സിൽ ആണ്. നമ്മൾ നിസ്സാരമായി കാണുന്ന, നമുക്ക് നല്ല പരിചിതമായ ഒരു കാര്യത്തിൽ ഒളിഞ്ഞിരിക്കുന്ന ഭാവിയിലെ അപകടം ആണ് പുള്ളി വിഷയമായി തിരഞ്ഞെടുക്കുന്നത്. അതിനു വേണ്ടി പ്രോപ്പർ റിസർച്ച് ചെയ്തു നല്ല ഗ്രിപ്പിങ് ആയി ഒരു തിരക്കഥ ഒരുക്കി പടം കണ്ടു ഇറങ്ങുന്നവർക്ക് ചെറിയ ഒരു ടെൻഷൻ പുള്ളി നൽകും.. സർദാർ എന്ന പുതിയ ചിത്രത്തിലും ഇത് തന്നെയാണ് സംവിധായകൻ ചെയ്യുന്നത്.

ഒരു സ്പൈ രാജ്യത്തിനു വേണ്ടി ചെയ്യുന്ന ഒരു കാര്യത്തിനും ഒരു രീതിയിലുള്ള റെക്കോഗിനിഷനും പുള്ളിക്ക് ലഭിക്കില്ല. അങ്ങനെ ഉള്ള ഒരു ഏജന്റിന്റെ ഒരു മിഷൻ ആണ് ചിത്രത്തിന്റെ ഇതിവൃത്തം. സോഷ്യഷിയൽ അവൈർനെസ്സ് വേണ്ടുന്ന ഒരു സബ്ജെക്ട് ഒരു സ്പൈ ത്രില്ലെർ ആയി ആവിശ്യത്തിന് മാസ്സ് എലമെന്റ്സൊക്കെ നൽകി ഒരു പക്കാ കമർഷ്യൽ എന്റെർറ്റൈനെർ ആക്കി നൽകാൻ സംവിധായകന് കഴിഞ്ഞിട്ടുണ്ട്.

ഈ വർഷം കാർത്തിയുടെ കരിയറിലെ തന്നെ മികച്ച വർഷങ്ങളിൽ ഒന്നാണ്. വിരുമൻ പഴ്സണലി ഇഷ്ടപ്പെട്ടില്ല എങ്കിലും ഒരു വലിയ ഹിറ്റ്‌ ആയിരുന്നു. പിന്നീട് വന്ന ps 1 യിൽ വന്ദിയദേവൻ ആയി കയ്യടി നേടി. ഇപ്പോൾ സർദാർ ഇൽ ഒരു പക്കാ സ്റ്റൈലിഷ് മാസ്സും ക്ലാസും ആയ കഥാപാത്രം മായി തകർപ്പൻ പെർഫോമൻസ് നൽകിയിട്ടുണ്ട്.

ചിത്രത്തിലെ ആക്ഷൻ സീനുകളും, ജിവിപിയുടെ ബിജിഎമ്മും, ആർട്ട്‌ വർക്കും ഒക്കെ നല്ല ക്വാളിറ്റിയിൽ ചെയ്തിട്ടുണ്ട്. ചിത്രത്തിൽ കാർത്തിയുടെ മേക്കപ്പ് ചെയ്തിരിക്കുന്നത് പട്ടണം റഷീദ് ആണെന്ന്‌ തോന്നുന്നു.. ഒരു ഫാൻസി ഡ്രസ്സ്‌ ഫീൽ നൽകാതെ നായകനെ പ്രായമായ രീതിൽ അവതരിപ്പിച്ചിരിക്കുന്നത് പ്രശംസനീയമാണ്.

പെർഫോമൻസ് വൈസ് ആരും മോശംക്കിയില്ല എങ്കിലും പല കഥാപാത്രങ്ങളുടെയും ലിപ് സിങ്കിലേ പ്രശ്നം ഒരു കല്ലുകടിയായി എന്നതാണ് ഒരു നെഗറ്റീവ് ആയി തോന്നിയ കാര്യം. ഫ്ലാഷ് ബാക്കിലെ ഒരു ഗാനം ഒഴിച്ച് മറ്റു പാട്ടുകൾ ഒന്നും അവറേജിനു മുകളിൽ തോന്നിയില്ല.

ആകെ മൊത്തത്തിൽ ഒരു നല്ല പ്ലോട്ട്, ത്രില്ലും മാസ്സ് ഉം ഒക്കെ ആയി നന്നായി രസിപ്പിക്കുന്ന രീതിയിൽ അവതരിപ്പിച്ച ചിത്രം ഒരു ബ്ലോക്കിബസ്റ്റർ മെറ്റീരിയൽ തന്നെ ആണ്.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s