റോഷാക്ക് – myview

റോഷാക്ക് പറയുന്നത് ഒരു പ്രതികാര കഥ ആണ്.. ഒരു അൺ യൂഷ്‌വൽ റിവഞ്ച് സ്റ്റോറി. എന്തിന് റിവെഞ്ച് ചെയ്യുന്നത് എന്നതിൽ അല്ല, എങ്ങനെ റിവേഞ്ച് ചെയ്യുന്നു, ആരോട് ചെയ്യുന്നു എന്നതാണ്, അതെങ്ങനെ അവതരിപ്പിക്കുന്നു എന്നതാണ് ഇതിലെ വ്യത്യസ്ഥത.. കഥയെ കുറിച്ച് വേറെ എന്ത് പറഞ്ഞാലും അത് ചെറുതായെങ്കിലും ഒരു സ്പോയിലെർ ആകും. ചിത്രത്തിലുടനീളം ഉള്ള ഒരു മിസ്റ്ററി എലെമന്റ് കൂടി ആകുമ്പോൾ ചിത്രം പൂർണ്ണമായും എൻകൈജ് ചെയ്യിക്കും.

ലൂക്ക് എന്ന കഥാപാത്രം ചെയ്യുന്ന ഓരോ കാര്യങ്ങൾക്കും ഒരു ഉദ്ദേശം ഉണ്ട്‌ എന്ന് പതുക്കെ പതുക്കെ ആണ് റിവീൽ ആകുന്നത്. കുറച്ചു കൂടി വ്യക്തമാക്കിയാൽ അയാളുടെ ഓരോ പ്രവൃത്തിക്കും ഒരേ ഒരു ഉദ്ദേശമേ ഉള്ളു..
ലൂക്കിന്റെ മാത്രമല്ല, ഗ്രേസ്, ബിന്ദു പണിക്കർ, ഷറഫുദ്ദീൻ, ജഗദീഷ്, കോട്ടയം നസീർ  തുടങ്ങി എല്ലാവരും അവതരിപ്പിച്ച കഥാപാത്രങ്ങൾ ഇതുപോലെ വെൽ ഡിഫൈനേഡ് ആണ്.

ഒരുപക്ഷേ കഥയായിട്ട് പറയുമ്പോൾ അത്ര കൺവിൻസിങ് അല്ലാത്തതും കോംപ്ലക്സുമായ ഒരു വിഷയത്തെ ഇത്ര ഭംഗിയായി അവതരിപ്പിച്ചതിൽ പ്രധാന പങ്കുവഹിച്ചിരിക്കുന്നത് ഇതിന്റെ ടെക്നിക്കൽ സൈഡ് ആണ്. ചിത്രത്തിന്റെ ഛായാഗ്രഹണം,പശ്ചാത്തല സംഗീതം,സൗണ്ട് ഡിസൈനിങ് തുടങ്ങി എല്ലാം ടോപ് ക്ലാസ്സ്‌ ആണ്. ചിത്രത്തിൽ തന്നെ പ്രധാന കഥാപാത്രമായി വരുന്ന ഒരു പണിതീരാത്ത വീടിന്റെ ആർട്ട് വർക്കും ചിത്രത്തിന്റെ ലൊക്കേഷൻസും എല്ലാംഗംഭീരം.

മമ്മൂട്ടി എന്ന് നടന് ഇനിയും പുതിയതായി എന്തെങ്കിലും ചെയ്തു തെളിയിക്കാൻ ഒന്നുമില്ല എങ്കിൽ കൂടി യും ഇപ്പോഴും ഇതുപോലുള്ള വ്യത്യസ്തമായ കഥാപാത്രങ്ങളും കഥകളും തപ്പി തിരഞ്ഞെടുത്ത് വീണ്ടും വീണ്ടും അത്ഭുതപ്പെടുത്തുന്നതിനെ അഭിനന്ദിച്ചേ പറ്റൂ.. മമ്മൂട്ടിക്കൊപ്പം തന്നെ ഞെട്ടിച്ച പെർഫോമൻസ് ബിന്ദു പണിക്കരുടേതാണ്. ഷറഫുദ്ദീൻ ജഗദീഷ്, ഗ്രേസ്, കോട്ടയം നസീർ സഞ്ജു തുടങ്ങിയവരും അവരുടെ കരിയറിലെ തന്നെ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളെ നന്നായിഅവതരിപ്പിച്ചിട്ടുണ്ട്.

എല്ലാവർക്കും ഈ ചിത്രം ഒരുപോലെ ഇഷ്ടപ്പെടുമോ എന്നതിൽ സംശയം ഉണ്ട്. റിവഞ്ച്, മിസ്റ്ററി, ചെറിയ സസ്പെൻസ്, ചെറിയ ഹോറർ എലെമെന്റ്സ് എല്ലാമുള്ള ഒരു ബ്രില്യൻറ്റ് സ്ക്രിപ്റ്റിന്റെ  ഗംഭീരമായ അവതരണം ആണ്  നിസാം ബഷീറിന്റെ റോഷക് എന്ന ചിത്രം എന്നാണ് എനിക്ക് തോന്നിയത്. തീയറ്ററിൽ തന്നെ എക്സ്പീരിയൻസ് ചെയ്യേണ്ട ഒരു മാസ്റ്റർപീസ്.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s