ഈശോ, തീർപ്പ്, സോളമൻറെ തേനീച്ചകൾ & കാർത്തികേയ2- Myview

ഈശോ 
__________
നാദിർഷായുടെ മുൻ ചിത്രങ്ങളിൽ നിന്നും വിഭിന്നമായ അറ്റംപ്റ്റ് ആണ് ഈശോ എന്ന ചിത്രം. സീരിയസ് ആയ ഒരു വിഷയത്തെ സീരിയസ് ആയി തന്നെ പറയുന്ന ചിത്രം. എന്നാൽ ഒരു ത്രില്ലെർ ജോണറിൽ വന്ന ചിത്രം എന്ന നിലക്ക് പൂർണ്ണ തൃപ്തി താരം ചിത്രത്തിന് സാധിക്കുന്നില്ല. ചിത്രത്തിന്റെ ആദ്യ 15 മിനിറ്റ് പിന്നീടുള്ള കഥയെന്താണെന്നു ആർക്കും ഊഹിച്ചെടുക്കാവുന്ന രീതിയിലാണ് പറഞ്ഞിരിക്കുന്നത്. അത് കൊണ്ട് തന്നെ ഒരു ആകാംഷ നല്കാൻ ചിത്രത്തിന് കഴിയുന്നില്ല. ജാഫർ ഇടുക്കി യുടെ നല്ലൊരു പ്രകടനവും, ജയസൂര്യയുടെ മോശമല്ലാത്ത പ്രകടനവും കൊണ്ട് ഈ കുറവുകളുള്ളപ്പോഴും ചിത്രം വാടച്ചബിൾ ആകുന്നു..

തീർപ്പ്
_______
മോൺസൺ, ആഗോളവൽക്കരണം , ബാബ്റിമസ്ജിത് , കൊളോണിയലിസം , സിറിയ, തുടങ്ങി ലോക്കൽ മുതൽ ഇന്റർനാഷണൽ പൊളിറ്റിക്സ് വരെ കീറി മുറിച്ചു ഇഴകീറി നൽകിയ  മുരളി ഗോപിയുടെ അതി ബ്രില്ലിയൻറ് ആയ തിരക്കഥ ആണ് തീർപ്പു എന്ന ചിത്രത്തിന്റേത് .  ഈ  ചിത്രം എന്താണ് പറയാൻ ഉദ്ദേശിക്കുന്നത് എന്ന് ഒരു സാധരണപ്രേകഷകന് പെട്ടന്ന് മനസിലാക്കണം എന്നില്ല. നല്ല ബുദ്ധിയും , ചിന്താശക്തിയും, കാര്യങ്ങളെ വിശകലനം ചെയ്തു മനസിക്കാൻ കഴിവുള്ളവർക്കും മാത്രമേ ഇതിലെ കാര്യങ്ങൾ പിടികിട്ടുകയൊള്ളു. അതൊന്നും എനിക്ക് ഇല്ലാത്തതു  കൊണ്ട് കൂടുതൽ ഒന്നും പറയുന്നില്ല .

സോളമന്റെ തേനീച്ചകൾ.
___________________________
ലാൽജോസ് വിദ്യാസാഗർ കോമ്പിനേഷനിൽ വന്നൊരു ചിത്രമാണെന്ന് വിശ്വസിക്കാൻ തന്നെ പ്രയാസം.. ഒരു സസ്പെൻസോ, ആകാംഷയോ ഒന്നും ജനിപ്പിക്കാത്ത വളരെ ഫ്ലാറ്റ് ആയി പറയുന്ന ഇൻവെസ്റ്റിഗേഷൻ സ്റ്റോറി, അതിന്റെ മോശം മേക്കിങ്. ഇത് രണ്ടും സഹിക്കാമെങ്കിലും പുതുമുഖങ്ങളുടെ ( ഒരാളുടെ ഒഴിച്ച് ) ഇറിറ്റേറ്റു ചെയ്യിക്കുന്ന പ്രകടനം കൂടി ആകുമ്പോൾ എല്ലാം തികയും.

കാർത്തികേയ 2
_________________
ശ്രീകൃഷ്ണ സങ്കല്പം ഒരു മിത്തോളജി മാത്രം അല്ല ചരിത്രത്തിന്റെ ഭാഗമാണ് എന്ന കോൺസെപ്റ്, കാണാതായ കൃഷ്ണന്റേതു എന്ന് കറുത്ത് കാൽ തള,  രഹസ്യങ്ങൾ കാത്തു സൂക്ഷിക്കുന്ന സീക്രട് സൊസൈറ്റി , തുടങ്ങി ഒരു ഡാൻ ബ്രൗൺ നോവൽ ശൈലിയിൽ ഉള്ള തിരക്കഥ ബോർ അടിപ്പിക്കാതെ മുന്നോട്ടു പോകുന്നുണ്ട് . മേക്കിങ്ങിലും പ്രൊഡക്ഷൻ ക്വാളിറ്റിയിലും, കാർത്തികേയ ഒന്നാം ഭാഗത്തിൽ നിന്നും ഒരു പാട് നന്നായിട്ടു ഉണ്ട് കാർത്തികേയ 2  എങ്കിലും ഒന്നാം ഭാഗം നൽകുന്ന ഒരു എക്സൈറ്റ്‌മെന്റ് അതെ അളവിൽ നല്കാൻ കഴിഞ്ഞിട്ടില്ല എങ്കിലും എന്കെയ്ജിങ് ആയിട്ട് തോന്നി.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s