പൊന്നിയിൻ സെൽവൻ -1 Myview

മരിയോ പുസോയുടെ ഗോഡ്ഫാദറും , തകഴിയുടെ ചെമ്മീനും ഡാൻ ബ്രൗണിന്റെ റോബോർട് ലങ്ഡൺ സീരിസിലെ പുസ്തകങ്ങളും പമ്മന്റെ ചട്ടകാരിയും തുടങ്ങി ഏതു പുസ്തകം സിനിമ ആകുമ്പോഴും ബുക്ക് വായിക്കുമ്പോൾ കിട്ടുന്ന അതേ ഫീൽ സിനിമയ്ക്കു നൽകാൻ സാധിച്ചിട്ടില്ല .. എന്നിട്ടും ആ ചിത്രങ്ങൾ മികച്ചതാകാൻ കാരണം ഒരു പരിധി വരെ ഒറിജിനൽ ബുക്കിനോട് നീതി പുലർത്തി എന്നത് കൊണ്ടാണ്.. പൊന്നിയിൻ സെൽവന്റെ കാര്യത്തിലും ഒരു പരിധി വരെ മണിരത്നത്തിന് നീതി  പുലർത്താൻ സാധിച്ചിട്ടുണ്ട് എന്നത് തന്നെ ആണ് ഏറ്റവും പോസിറ്റീവ് ആയിട്ടുള്ള കാര്യം.

ആദിത്യ കാരികാലനെ പോലെ ഒരു കഥാപാത്രത്തെ, അതും വിക്രമിനെ പോലെ ഒരാൾ അവതരിപ്പിക്കുമ്പോൾ നോവലിലെ പോലെ വെറുതെ നദിക്കരയിൽ ഇരുന്ന് മുത്തശ്ശനു മായി സംസാരിക്കുന്ന രീതിയിൽ ഇൻട്രോ നൽകുന്നത്  സിനിമയുടെ ഒരു ഫോർമാറ്റിനു ചേരാത്തത് കൊണ്ടു തന്നെ രണ്ടു യുദ്ധവും, ഒരു പാട്ടും ഓക്കേ ആഡ് ചെയ്യുകയും, വൈദ്യന്റെ മകൻ, ജ്യോസ്യൻ, മണിമേഖല തുടങ്ങി അത്ര പ്രാധാന്യ തോന്നിപ്പിക്കാത്ത ചില കഥാപാത്രങ്ങളെയും അവരുൾപ്പെടുന്ന സന്ദർഭങ്ങളും ഒഴിവാക്കി കളഞ്ഞു എന്നതും മാറ്റി വച്ചാൽ പുസ്തകത്തിൽ നിന്നും വലിയ മാറ്റങ്ങൾ ഒന്നും ചിത്രത്തിൽ കൊണ്ട് വന്നിട്ടില്ല.

ഇൻഡസ്ട്രിയിലെ തന്നെ ഏറ്റവും ബെസ്റ്റ് എന്ന് പറ്റാവുന്ന ടെക്നീഷ്യൻസിനെ ഉപയോഗിച്ച്, അവരെ മാക്സിമം എക്സ്പ്ലോറ്റ് ചെയ്തു അവരുടെ ഏറ്റവും ബെസ്റ്റ് വർക്ക്‌ വാങ്ങിച്ചെടുക്കുക എന്ന രീതി തന്നെ ഉപയോഗിച്ചു ഈ ചിത്രവും കണ്ണുകൾക്കും, കാത് കൾക്കും ആഘോഷിക്കാൻ ഉള്ളതൊക്കെ ps ലും കാണാം. തൊട്ട ദരണി യുടെ ആർട്ടും, രവി വർമ്മന്റെ ക്യാമറയും റഹ്മാന്റെ സംഗീതവും എല്ലാം ടോപ് ക്ലാസ്സ്‌ ആണ്.

കരികാലൻ തന്റെ വിഷമം പാർഥിപേന്ദ്രനോട് പറയുന്നിടത്തും, കുന്തവയ് – നന്ദിനി മുഖാമുഖം വരുന്ന സീനിലും എല്ലാം മണിരത്നം മാജിക്‌ കാണാം. ഒപ്പം റഹ്മാന്റെ വേൾഡ് ക്ലാസ്സ്‌ ബിജിഎം ഉം..

പെർഫോമൻസ് വൈസ് പ്രതീക്ഷിച്ചപോലെ കാർത്തി തന്നെയാണ് ഏറ്റവും സ്കോർ ചെയ്തിരിക്കുന്നത്. പകുതി കാർത്തി, ബാക്കി പകുതി വന്ദിയദേവൻ എന്ന കഥാപാത്രത്തിന്റെ മികവ്.. രണ്ടും ചേരുമ്പോൾ ഏറ്റവും കയ്യടി നേടുന്നത് കാർത്തിയുടെ വന്ദിയദേവൻ തന്നെ ആണ്.. തൃഷ, ഐശ്വര്യ റായ്, ജയം രവി ഐശ്വര്യ,തുടങ്ങിയവരും നല്ല പ്രകടനം കാഴ്ച വയ്ക്കുന്നുണ്ട്. ജയറാം അവതിരിപ്പിച്ച ആൾവാർ കടിയനു നോവലിൽ ഉള്ള അത്രയും പ്രാധാന്യം നൽകിയിട്ടില്ല എങ്കിലും ഉള്ള ഭാഗങ്ങൾ നന്നായി ചെയ്തിട്ടുണ്ട്.

പുസ്തകം വായിച്ചിട്ടുള്ളവർക്കും, വായിക്കാത്തവർക്കും  മണിരത്നത്തിന്റെ പൊന്നിയിൻ സെൽവൻ ഒരുപോലെ ഒരു തിയേറ്റർ വാച്ച് ഡിമാൻഡ് ചെയ്യുന്നുണ്ട്.  വായിച്ചിട്ടുള്ളവർ കാണാൻ പോകുന്നത് വായിച്ചതിന്റെ ഒരു സമ്മറി മാത്രമാണ് എന്ന ബോധ്യത്തിൽ കാണുക, വായിച്ചിട്ടില്ലാത്തവർ ഒരു ബാഹുബലി പ്രതീക്ഷിക്കാതിരിക്കുക.. അങ്ങനെയെങ്കിൽ രണ്ട്‌ കൂട്ടരെയും ചിത്രം തൃപ്തി പെടുത്തും

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s