വെന്തു തനിന്ദത് കാട്- Myview

ജീവിക്കാനായി നാട് വിട്ട് മുംബൈയിൽ പോയി സാഹചര്യം മൂലം അധോലോകത്തു എത്തിപ്പെടുന്ന നായകന്റെ ഒരുപാട് കണ്ടിട്ടുള്ള കഥ ആണെങ്കിൽ കൂടെയും gvm ഇന്റെ മേക്കിങ്‌ കൊണ്ടും , str ഇന്റെ പ്രകടനം കൊണ്ടും, എ . ആർ  റഹ്മാന്റെ സംഗീതവും കൊണ്ട് ഒരു നല്ല സിനിമ അനുഭവം സമ്മാനിക്കുന്നുണ്ട് വെന്തു തനിന്ദത്തു കാട്.

ധാരാളം വോയിസ്‌ ഓവറുകളും, denim ധരിച്ചു പറ്റേ മുടിയൊക്കെ വെട്ടി ജന്റിൽമാൻ ആയ നായകനും, കോഫീ ഷോപ്പും  പോലുള്ള സ്ഥിരം ഗൗതം വാസുദേവ മേനോൻ സ്റ്റൈലിൽ നിന്നും വ്യത്യസ്തമായി, ഒരു വെട്രിമാരൻ അല്ലെങ്കിൽ മാരി സെൽവരാജ് പോലുള്ളവരുടെ ഒരു സ്റ്റൈൽ ഓഫ്‌ മേക്കിങ് ആണ് gvm  ഉപയോഗിക്കുന്നത്. ടൈറ്റിൽ സമയത്തുള്ള ആദ്യ പത്തു മിനുറ്റിൽ തന്നെ മനസിലാക്കാം gvm ഇന്റെ മേക്കിങ്. നായകന്റെ കോസ്റ്റിയുമിൽ തുടങ്ങി, ചിത്രത്തിൽ ഉപയോഗിച്ചിരുക്കുന്ന കളർ ഗ്രേഡിങ് അടക്കം  ഇതിന്  മുൻപു  കണ്ടിട്ടില്ലാത്ത gvm മേക്കിങ് ഇതിൽ കാണാം

Str എന്ന  താരത്തിൽ ഉപരി STR എന്ന നടനെയാണ് ചിത്രത്തിൽ ചൂഷണം ചെയ്യുന്നത്. ഒരു പക്ഷേ അയാളുടെ കരിയർ ബെസ്റ്റ് പെർഫോമൻസ് എന്ന് തന്നെ പറയാം.. മലയാളത്തിൽ നിന്നും കൊണ്ടുപോയ നീരജിനെയും, സിദ്ധിക്ക് നേയും ഒന്നും നേരാംവണ്ണം ഉപയോഗിച്ചില്ല എന്ന് തോന്നി.

എന്നാൽ ചിത്രത്തിലെ ഫസ്റ്റ് ഹീറോ എ. ആർ റഹ്‌മാൻ തന്നെ ആണ്. മറക്കുമ നെഞ്ചം എന്ന ഗാനം, എ.ആർ റഹ്മാന്റെ റീസെന്റ് സമയത്തെ ഏറ്റവും ബെസ്റ്റ് വർക്ക്‌ ആണെന്ന്‌ പറയാം. മല്ലിപ്പൂ എന്ന ഗാനം ആദ്യം കേട്ടപ്പോൾ സാധാരണമായി തോന്നി എങ്കിലും ചിത്രത്തിൽ കണ്ടപ്പോൾ മികച്ചതായി തോന്നി.. ഇത് കൂടാതെ ഒരു മലയാളം റാപ്പ് ഉൾപ്പെടെ പടത്തിനെ വേറെ ലെവെലിലേക്കു എത്തിക്കുന്ന റീ റെക്കോർഡിങ് എല്ലാം കൊണ്ടും റഹ്‌മാൻ തകർത്തു.

സെക്കന്റ്‌ പാർട്ടിന്റെ ലീഡന് വേണ്ടി വലിച്ചു നീട്ടിയ അവസാന പത്തു നിമിഷങ്ങൾ, തീരെ കൺവിൻസിങ് അല്ലാത്ത ഒരു റൊമാന്റിക് ട്രാക്ക് എന്നീ നെഗറ്റീവ്സ് മാറ്റി നിർത്തിയാൽ പൂർണ്ണമായും തൃപ്തി പെടുത്താൻ ചിത്രത്തിന് സാധിക്കുന്നുണ്ട്.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s