ഷോട്ടയും ലോബിയോയും

” നാളെ ജോർജിയ എന്ന രാജ്യം  ഉണ്ടാവുമോ ? റഷ്യ നാളെ ഞങ്ങളെ വിഴുങ്ങി കളഞ്ഞെക്കാം  , ഞങ്ങൾ ജോർജിയക്കാർ,  ജോർജിയക്കാർ എന്ന പേരിൽ എത്ര നാൾ ഉണ്ടാവും എന്നെനിക്കറിയില്ല..” ഇത് പറഞ്ഞു അയാൾ സ്റ്റീയറിങ്ങിലേക്കു മുഖം താഴ്ത്തി പൊട്ടി പൊട്ടി കരഞ്ഞു. ആദ്യമായിട്ടാണ് ഒരു മനുഷ്യൻ സ്വന്തം രാജ്യത്തിന് നേരിട്ട ദുരന്തത്തിന്റെ പേരിൽ , പൊട്ടികരയുന്നതു കാണുന്നത് .. എന്റെയും കണ്ണ് നിറഞ്ഞു പോയി…

വെജ് ഷഷ്‌ലികി

സന്തോഷ് ജോർജ് കുളങ്ങരയുടെ സഞ്ചാരിയുടെ  ഡയറികുറിപ്പിലെ വാക്കുകൾ ആണിത്. ഷോട്ടാ എന്ന ഒരു വ്യക്തിയെ കുറിച്ച് പറഞ്ഞാണ് വാക്കുകൾ. ഒരു പാട് തവണ റിപീറ്റ്‌ അടിച്ചു കണ്ട എപ്പിസോഡ് ആണ് ജോർജിയയുടെ ഡയറിക്കുറിപ്പ്. അതിനു കാരണം ഷോട്ടാ ആണ്.. മൂന്ന് എപ്പിസോഡുകൾ കഴിയുമ്പോൾ ഒരു അദ്‌ഭുതമായി തോന്നുന്ന മനുഷ്യൻ. ഷോട്ടയും ഒരുമിച്ചുള്ള അദ്ദേഹത്തിന്റെ യാത്ര ഒരു റോഡ് മൂവി ആയി വന്നിരുന്നെങ്കിൽ എന്ന് തോന്നിയിട്ടുണ്ട്, അതിൽ ഒരു നല്ല കഥയുണ്ട്, ത്രില്ല് അടിപ്പിക്കുന്ന മൊമെന്റ്‌സ്‌ ഉണ്ട്, സർപ്രൈസുകളും ട്വിസ്റ്റും എല്ലാം ഉണ്ട്.. ആ കഥയെ കുറിച്ചല്ല ഞാൻ പറയാൻ ഉദ്ദേശിക്കുന്നത് . താല്പര്യം ഉള്ളവർ ആ എപ്പിസോഡുകൾ കണ്ടു മനസിലാക്കുക. കഥയുടെ അവസാനം ഇവരുടെ സൗഹൃദം ഊട്ടി ഉറപ്പിക്കുന്ന ഡിന്നറിലെ ഒരു വിശിഷ്ട താരമായ ലോബിയാ യെ കുറിച്ച് ആണ് പറയുന്നത്.

അതിൽ പറയുന്നത് പോലെ തന്നെ ജോർജിയക്കാരുടെ ഏറ്റവും വിശിഷ്ടമായ ഭക്ഷണം. അവരുടെ പ്രധാന പെട്ട ദിവസങ്ങളിലും, ആഘോഷങ്ങളിലും ഒക്കെ അവർ കഴിക്കാൻ ഇഷ്ടപെടുന്ന ഭക്ഷണം. എന്നെങ്കിലും ഈ രാജ്യം സന്ദർശിക്കുമ്പോൾ അത് ട്രൈ ചെയ്യണം എന്ന് വിചാരിച്ചിരുന്നതാണ്. മാംസാഹാരം പ്രാധാന്യം അർഹിക്കുന്ന ജോർജിയയാണ് ക്യൂസീനിൽ ഒരു വെജിറ്റേറിയൻ ഡിഷ് ഏറ്റവും വിശിഷ്ടമായതിന്റെ ഒരു കൗതുകം വെജിറ്റെറിനായ എനിക്ക് ഉണ്ടായിരുന്നു.

ഈ സംഭവം കഴിച്ച റെസ്റ്ററെന്റിന്റെ പേര് അദ്ദേഹം പറഞ്ഞത് salobie  എന്നാണ്. അവിടെയെത്തി ഗൂഗിളിൽ ഇത് സെർച്ച് ചെയ്യാത്തപ്പോൾ salobie എന്ന പേരിൽ ഒരു പാട് റെസ്റ്റോറെന്റ്സ് ഉണ്ടെന്നു കണ്ടു. പിന്നീട് അന്വേഷിച്ചപ്പോഴാണ് salobie എന്നാൽ house of  lobio  എന്നാണ് അർഥം എന്ന് , ഇത് ചായക്കട എന്ന് നമ്മൾ പറയുന്നത് പോലെ പൊതുവായി പറയുന്ന ഒരു പേരാണെന്നും മനസിലായത്.

ടിബിലിസിയിലെ ഷോട്ടാ റുസ്തവേലി അവന്യൂ എന്ന പ്രധാന സ്ട്രീറ്റിലെ ഒരു salobie  റെസ്റ്റോറെന്റിലേക്കു ഞങ്ങളെ ഗൂഗിൾ മാപ്പ് കൊണ്ടെത്തിച്ചു . ഇംഗ്ലീഷ് അറിയാവുന്ന സ്റ്റാഫ് ഉള്ള റെസ്റ്റോറന്റ് ആയതു കൊണ്ട് തന്നെ കാര്യങ്ങൾ എളുപ്പം ആയിരുന്നു . പല ഇടട്ടതും ഇംഗ്ലീഷ് അറിയാവുന്നവർ കുറവായിരുന്നു കൊണ്ട് തന്നെ വെജിയറ്ററിൻ ഭക്ഷണം ചോദിച്ചു വാങ്ങുക എന്നത് വലിയ ബുദ്ധിമുട്ടായിരുന്നു. ഇവിടെ ആ പ്രശനം ഉണ്ടായില്ല

അങ്ങനെ ഒരു മൺകുടത്തിൽ ചൂട് ലോബിയോയും അനുസാരി ആയി ചോളം കൊണ്ട് ഉള്ള ഒരു ബ്രെഡും, മുളപ്പിച്ച പയര് ഉപ്പിലിട്ടത്‌ പോലുള്ള ഒരു എറ്റവും , കുറച്ചു വെജിറ്റബിൾസും , വിനെഗറിൽ എന്തോ ഇട്ടു ചെറിയ ഉപ്പും പുളിയുമൊക്കെ ഉള്ള രണ്ടു കഷ്ണം മത്തങ്ങയുടെ സ്ലൈസും ഒക്കെ ആയി ഗംഭീര വിഭവം മുന്നിലെത്തി. സന്തോഷ് സാറിനെയും , ഷോട്ടായെയും മനസ്സിൽ ധ്യാനിച്ച് രുചികരമായ വിഭവം അകത്താക്കി.

Vegan khinkali

ഒരു വെജിറ്റേറിയൻ ആയതു കൊണ്ട് തന്നെ മറ്റു രാജ്യങ്ങളിൽ പോകുമ്പോൾ ഫുഡ് ഒരു പ്രോബ്ലം ആവാറുണ്ട്. എന്നാൽ ഇവിടെ ആവിശ്യതികം വെജ് ഡിഷസ് ലഭിച്ചു. ,ലോബിയോ, ജോർജിയൻ സാലഡ്, എഗ്പ്ലാന്റ് വിത്ത് വാല്നട്  & സ്പിനാച് , വെജ്. കിൻകലി , വെജ്.ഷഷ്ലീക്കി ഒക്കെ അതീവ രുചികരമായി അനുഭവപെട്ടു ഒപ്പം ഫ്രഷ് ലെമോണൈടും..

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s