ബ്രഹ്മാസ്ത്ര- My view

410 കോടി രൂപയുടെ ബഡ്ജറ്റ്, സംവിധായകന്റെ വര്ഷങ്ങളുടെ കഷ്ടപ്പാട്, രണ്ബീർ കപൂറിന്റെ 2-3 വർഷം, അമിതാബ് ബച്ചൻ, ഷാറുഖ്ഖാൻ, നാഗാർജുന തുടങ്ങിയവരുടെ പ്രെസൻസ്, എന്റെ ഏകദേശം 750 രൂപ, 3 മണിക്കൂർ, പടം കഴിഞ്ഞു കഴിച്ച ബ്രൂഫിൻ ഗുളിക തുടങ്ങി എല്ലാം വെള്ളത്തിൽ ആയ ഒരു പക്കാ നഷ്ട്ട കച്ചോടം ആണ് ബ്രഹ്മാസ്ത്ര

ഇന്ത്യൻ മിത്തോലോജി ബേസ് ഫാന്റസി  സിനിമ എന്ന് ചിന്തിക്കുബോൾ തന്നെ എത്രയോ സാദ്ധ്യതകൾ തുറന്നു കിട്ടും. അതിനു വേണ്ടി പോലും ഒരു എഫ്ഫർട് ഇടാതെ ബോളിവുഡ് ഇന്റെ മുഖമുദ്രയായ പൈങ്കിളി പ്രേമവും ബാക്കി ഉള്ള സമയങ്ങളിൽ കുങ്ഫു പാണ്ടയുടെ വികലാനുകരണവും ഒക്കെ വച്ചൊരു തിരക്കഥയും, തിരുനക്കര ഉത്സവത്തിനും പള്ളി പെരുന്നാളിനും ഒക്കെ കാണുന്ന വെടിക്കെട്ടും, ഇല്ലുമിനേഷൻ ലൈറ്റ്നെയും ഒക്കെ ഓർമിപ്പിക്കുന്ന തൊലിഞ്ഞ ഗ്രാഫിക്സും മേക്കിങ്ങും ഒക്കെ ആയി വരുന്ന സംവിധായകനെ കുനിച്ചു നിർത്തി ഇടിക്കാൻ തോന്നും.

ചിത്രം തുടങ്ങി ഷാറുഖ് ഖാന്റെ സെഗ്മെന്റ് കാണുമ്പോൾ തന്നെ ചിത്രത്തിന്റെ നിലവാരത്തെ കുറിച്ചുള്ള ഏകദേശ ധാരണ കിട്ടി. അപ്പോൾ തന്നെ ഇറങ്ങി പോകാതെ ടിക്കറ്റിന്റെ കാശു മുതൽക്കാൻ ആയി അവിടെ തന്നെ ഇരുന്ന എനിക്കും തരണം കുനിച്ചു നിർത്തി ഇടി.

നല്ല ഒന്ന് രണ്ടു പാട്ടുകൾ ഉണ്ടായിരുന്നു. പക്ഷേ  മിഷൻ ഇമ്പോസിബിൾ സിനിമയിൽ “പ്രമദവനം വീണ്ടും
ഋതുരാഗം ചൂടി…” എന്ന പാട്ടിട്ടാൽ എന്ത് ഫീൽ ആണോ കിട്ടുക അതാണ് ഈ പാട്ടുകൾ ഈ സിനിമയിൽ കേൾക്കുമ്പോൾ കിട്ടുന്നത്.

കുങ്ഫു പാണ്ടയ്ക്കു ഇന്നർ പീസ് എന്ന പോലെ നായകനും അവന്റെ പവർ തിരച്ചറിയാണേൽ എന്തോ ഒന്ന് കിട്ടണം, അതിനു വേണ്ടി മാസ്റ്റർ ഷിഫു വിനെപോലെ പുള്ളിയെ ട്രെയിൻ ചെയ്യിക്കുന്ന ബച്ചനും, പണ്ടയിലെ ഫ്യൂരിസ് ഫൈവിനെ അനുസ്മരിപ്പിക്കന്ന പോലെ വരുന്ന പിള്ളേരും, ശിവ, ശിവ എന്ന് ഒരു കാര്യവും ഇല്ലാതെ കാറി വിളിച്ചു നടക്കുന്ന ആലിയയും, പിന്നെ srk യും, തുടങ്ങി എല്ലാരും വെറുപ്പിച്ചു.

സിനിമയിൽ എന്ത് കൊള്ളാം എന്ന് ചോദിച്ചാൽ ഫസ്റ്റ് ഹാൾഫിനും, സെക്കന്റ്‌ ഹാൾഫിനും ഇടക്ക് ഈ ടോർച്ചറിൽ നിന്നും അഞ്ചു മിനുറ്റിന്റെ  ഒരു ചെറിയ ഇടവേള തീയേറ്ററിൽ ലഭിക്കും… അത് ഒരു നല്ല അവസാനമായി കണ്ടു ഡോർ തുറന്ന് ഓടി രക്ഷപെട്ടുകൊള്ളുക.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s