ഒരു തെക്കൻ തല്ലു കേസ് – Myview

വിരലിൽ എണ്ണാവുന്ന കുറച്ചു കഥാപാത്രങ്ങളും അവരുടെ ചെറിയ കോൺഫ്ലിക്റ്റും, അതിന്റെ റെസൊല്യൂഷനും ഒക്കെ ആയി ഒരു ലളിതമായ ത്രെഡിന്റെ രസിപ്പിക്കുന്ന ആഖ്യാനമാണ് ജി.ആർ ഇന്ദുഗോപന്റെ അമ്മിണിപ്പിള്ള വെട്ടുകേസിന്റെ അഡാപ്റ്റേഷനായി ശ്രീജിത് സംവിധാനം ചെയ്ത ഒരു തെക്കൻ തല്ലു കേസ്.

പറയത്തക്ക വ്യത്യസ്തതകൾ ഇല്ലാത്ത വളരെ ചെറിയ ഒരു കഥ ആണെങ്കിൽ കൂടെയും  ചിത്രം സെറ്റ് ചെയ്തിരിക്കുന്ന ലേറ്റ് സെവന്റീസിലെ തെക്കൻ കേരളവും, അവിടുത്തെ ഭാഷയും സംസ്കാരവും ഒക്കെ ഒരു വ്യത്യസ്ത സിനിമ അനുഭവം നൽകുന്നു. ചിത്രത്തിലെ ഗാനങ്ങളും ആ രീതിക്കു ഒരു വ്യത്യസ്ത അറ്റംപ്റ്റ് ആയി തോന്നി. അമ്മിണിപ്പിള്ള , പൊടിയാണ് രുക്മിണി , തുടങ്ങി രസകരമായ കഥാപാത്ര ശൃഷ്ടിയും ഈ കഥാപാത്രങ്ങളെ അവതരിപ്പിച്ച നടീ-നടന്മാരുടെ പെർഫോമൻസും ചിത്രത്തിന്റെ മറ്റൊരു പോസിറ്റീവ് വശമാണ്. ബിജു മേനോൻ അവതരിപ്പിച്ച അമ്മിണിപ്പിള്ളയുടെ ചില സ്വാഗ് സീനുകൾ അടക്കം ഒരു പിടി നല്ല മൊമെന്റ്‌സ്‌ ചിത്രത്തിൽ ഉണ്ട്. ബിജു മേനോൻ, റോഷൻ, പദ്മപ്രിയ, നിമിഷ, എന്നിവർക്കൊപ്പം അധികം കണ്ടു പരിചയമില്ലാത്ത ഒരു പിടി കലാകാരന്മാരുടെ പെർഫോമൻസും നന്നായി ഇരുന്നു.

ചിത്രത്തിന്റെ തുടക്കത്തെ ഒരു പത്തു പതിനഞ്ചു മിനുട്ടും, രണ്ടാം പകുതിയുടെ ഇടയിലെവിടെയൊയും ചിത്രം കുറച്ചു ലാഗ് ആകുന്നുണ്ട് എന്നതല്ലാതെ വേറെ വലിയ കുറവുകൾ ഒന്നും ചിത്രത്തിൽ തോന്നിയില്ല. ചിത്രത്തിന്റെ ക്ലൈമാക്സ് വളരെ സിമ്പിൾ ആയി തോന്നിയേക്കാം എങ്കിലും വ്യക്തിപരമായി അത് എനിക്ക് ഇഷ്ടപ്പെട്ടു , പ്രത്യേകിച്ചും ടൈൽ ഏൻഡ് .

മൊത്തത്തിൽ തിയേറ്ററിൽ കണ്ടാൽ നിരാശ നൽകാത്ത ഒരു ഡീസെന്റ് വാച്ച് ആയി ചിത്രം അനുഭവപെട്ടു

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s