കോബ്ര – My view

സിനിമയ്ക്കു വേണ്ടി നല്ലോണം അധ്വാനിക്കുകയും കഷ്‌ടപ്പെടുകയും ചെയ്യുമെങ്കിലും സ്ക്രിപ്റ്റ് വായിച്ചു നോക്കാൻ മാത്രം ചിയാൻ വിക്രമിന് മടി ആണെന്ന് തോന്നുന്നു.. 10-12 വർഷമായി ഇത്രയും കോൺസിസ്റ്റന്റ് ആയി മോശം സ്ക്രിപ്റ്റ് തിരഞ്ഞെടുക്കുന്ന ഇന്ത്യയിലെ ഏക മുൻ നിര താരം വിക്രം ആണെന്ന്‌ ഉറപ്പികുന്നു കോബ്ര.

നല്ല മേക്കിങ്ങും , ടെക്‌നിക്കല്ലി നല്ല ക്വാളിറ്റി പുലർത്തിയും, വിക്രം എന്ന നടനെ വലിയ മോശമില്ലാതെയും എ. ആർ റഹ്മാനെ നന്നായും ഉപയോഗിചിട്ടുള്ള ഒരു ചിത്രം മോശമായി എന്ന് തോന്നിയെങ്കിൽ അതിനുള്ള ഏക കാരണം ഒരു രീതിയിലും ഇമ്പ്രെസ്സ് ചെയ്യിക്കാത്ത തീർക്കഥ മാത്രമാണ്.

എവിടെയോ തുടങ്ങി എങ്ങോട്ടോ പോകുന്ന കഥ.. Hitech ഹിപ്രൊഫൈൽ വാടക കൊലയാളിയും ഇന്റർപ്പോൾ അന്വേഷണം എന്നൊക്കെ പറഞ്ഞു തുടങ്ങി പാസവും കണ്ണീരും കിനാവും ഒക്കെയായി സിനിമ അവസാനിക്കുമ്പോൾ ആണ് കോബ്ര എന്നാൽ കൊൽക്കത്ത ബ്രതെര്സ് എന്നതിന്റെ ഷോട്ട് ഫോം ആയിരുന്നോ എന്ന് തോന്നിപ്പോകും.

എ.ആർ റഹ്‌മാൻ ന്റെ പാട്ടുകളും ബിജിഎം ഉംകളും ആയിരുന്നു ഏറ്റവും പോസിറ്റീവ് ആയിട്ടുള്ള കാര്യമായി എനിക്ക് ഫീൽ ചെയ്തത്.. അധീര സോങ് ഒരു ഗഭീര എക്സ്പീരിൻസ് ആയപ്പോൾ താരംഗിണിയും, ഉയിർ ഉരുഗുതെയും ഇനി കുറച്ചു നാൾ പ്ലേലിസ്റ്റിലെ പെർമെനെന്റ് മെംബേർസ് ആകാൻ സാധ്യത നിലനിർത്തുന്നു.

എ. ആർ റഹ്മാനും , ഇന്റർവെൽ ട്വിസ്റ്റും, ഒന്ന് രണ്ടു ആക്ഷൻ സീനുകളും മാറ്റിവച്ചാൽ തീർത്തും നിരാശ ജനകമായ ഒരു എക്സ്പീരിയൻസ് ആണ് കോബ്ര നൽകിയത്.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s