തല്ലുമാല – Myview

കുറച്ചു തല്ലും പിടിയും അലമ്പുമായി നടക്കുന്ന കുററച്ചു യോ യോ പിള്ളേർ, അവരുടെ എതിർ ഗാങ്, അവര് തമ്മിലുള്ള കോൺഫ്ലിക്ടസ് എന്ന് കേൾക്കുമ്പോഴേ ക്യാമറയും ക്രൂ വും ആയി നേരെ കൊച്ചിയിലേക്ക് പിടിക്കാതെ മലപ്പുറം – പൊന്നാനി ഭാഗത്തേക്ക്‌ പോയി എന്നുള്ളതാണ് പടത്തിന്റെ ഹൈലൈറ്റ്.. അത് കൊണ്ടു തന്നെ വളരെ പരിചിതമായ കഥ ആയിട്ട് കൂടി ഒരു ഫ്രഷ് അനുഭവം നൽകാൻ ഖാലിദ് റഹ്‌മാനും ടീമിനും കഴിഞ്ഞിട്ടുണ്ട്.
അതും ഇത് വരെ കണ്ടിട്ടില്ലാത്ത രീതിയിൽ വളരെ കളർ ഫുൾ ആയി, സ്റ്റൈലിഷ് ആയി കൂടി പ്രേസേന്റ് ചെയുമ്പോൾ അത് ഒരു മികച്ച അനുഭവം കൂടി ആകുന്നു.

ഫസ്റ്റ് ഹാൾഫിലെ നോൺ – ലീനീയർ കഥ പറച്ചിൽ ചിലർക്ക് ഇഷ്ടപ്പെടുകയും ചിലർക്ക് ഇഷ്ടപെടാതിരിക്കുകയും ചെയ്യാം. എനിക്ക് അത് നന്നയി വർക്ക്‌ ആയി. എന്നാൽ സെക്കന്റ്‌ ഹാൾഫിൽ അങ്ങനെ ഒരു രണ്ടാഭിപ്രായത്തിനുള്ള ഒരു സ്കോപ്പും ബാക്കി വയ്ക്കാതെ പക്കാ എന്റെർറ്റൈനെർ ആയി മാറുന്നുണ്ട് തല്ലുമാല. മുഹ്സിൻ ന്റെ സ്ക്രിപ്റ്റ് എന്നതിലുപരി ഖാലിദ് റഹ്മാന്റെ മേക്കിങ് തന്നെ ആണ് പടത്തിനെ ഈ ലെവലിൽ എത്തിക്കുന്നത്.

ടോവിനോ ആക്ഷൻ രംഗങ്ങളിലും, ഡാൻസിലും എല്ലാം മികച്ച പ്രകടനം കാഴ്ച്ച വയ്ക്കുമ്പോൾ, കല്യാണിക്ക് കഥാ പരമായി വലിയ സ്കോപ്പ് ഉള്ളതായി തോന്നിയില്ല. എങ്കിലും ഉള്ള ഭാഗം നന്നായി ചെയ്തിട്ടുണ്ട്. എനിക്ക് പഴ്സണലി ഇതിൽ ഇഷ്ടപെട്ട കഥാപത്രവും പെർഫോമൻസും ഷൈൻ ടോം ചാക്കോ യുടേതാണ്… അത് പോലെ തന്നെ ലുക്മാൻനും..അടിപൊളി പെർഫോമൻസ്..

ചിത്തതിന്റെ പശ്ചാലത്തല സംഗീതവും രണ്ടു മൂന്നു പാട്ടുകളും ബലമാകുമ്പോൾ ചില പാട്ടുകളും അതിന്റെ പ്ളേസ്മെന്റും ഒക്കെ വലിയ നെഗറ്റീവ് ആകുന്നുണ്ട്. ആക്ഷൻ സീനുകൾ എടുത്തിരിക്കുന്ന രീതിയും ആർട്ടിസ്റ്റുകളുടെ പ്രകടനവും ഗംഭീരമാണ്.

മൊത്തത്തിൽ ആളുകളെ രസിപ്പിക്കുക എന്ന ഉദ്ദേശത്തിൽ എത്തിയ ചിത്രം അതിൽ വിജയിക്കുന്നുണ്ട്…

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s