
ജോഷി- സുരേഷ് ഗോപി കൂറുകെട്ടിലെ മുൻ ചിത്രങ്ങൾ പോലെ വളരെ ചടുലമായ തിരക്കഥയും, വല്യ പഞ്ച് ഡയലോഗുകളും ഒന്നും പ്രതീക്ഷിക്കരുത് എന്ന് ആദ്യമേ അറിയാവുന്നതു കൊണ്ടു തന്നെ നല്ലൊരു ത്രില്ലെർ പ്രതീക്ഷിച്ചു ആണ് ചിത്രം കാണാൻ പോയത്. അത് കൊണ്ടു തന്നെ ഒരു മികച്ച സിനിമ അനുഭവമായി തന്നെ പാപ്പൻ ഫീൽ ചെയ്തു.
ചിത്രത്തിളുടെ നീളം ഒരു ദുരൂഹത നിറക്കാനും, അവസാനം വരെ സസ്പെൻസ് നിലനിർത്താനും തിരക്കഥകൃത്തിനു കഴിഞ്ഞിട്ടുണ്ട്. എന്നാൽ പാപ്പന്റെ ഫാമിലി ബാക്ഗ്രൗണ്ടും, ഫ്ലാഷ്ബാക്കും ഒക്കെ ചിത്രത്തിന്റെ നീളം കൂട്ടുകയും പേസിങ് കുറക്കുന്നതയും തോന്നിയെങ്കിലും ജോഷിയുടെ മേക്കിങ് അതിനെയും എൻകൈജിങ് ആക്കുന്നുണ്ട്
സുരേഷ് ഗോപിയിലെ നടനെയും താരത്തെയും ഒരു പോലെ എക്സ്പ്ലോയിറ്റ് ചെയ്യാൻ ജോഷി എന്ന മാസ്റ്റർ ഡയറക്ടറിനു കഴിഞ്ഞിട്ടുണ്ട്. വളരെ സബ്റ്റിലും അതേ സമയം പവർഫുള്ളും ആയ ഒരു പെർഫോമൻസ് സുരേഷ് ഗോപി നൽകുന്നു. ആദ്യ പകുതി മുഴുവനായും മുന്നോട്ടു കൊണ്ടുപോകുന്ന നീത പിള്ളയും അഭിനന്ദനം അർഹിക്കുന്നുണ്ട്. സുരേഷ് ഗോപിയുടെ പിറകെ നടക്കുക എന്നതിൽ പരം ഗോകുൽ സുരേഷ് നു കാര്യമായി ഒന്നും ചെയാൻ ഇല്ല..
ചിത്രത്തിന്റെ ഛായാഗ്രഹണം, സംഗീതം സൗണ്ട് മിക്സിങ് തുടങ്ങിയ ഘടകങ്ങൾ ത്രില്ലെർ ജോണർ ചിത്രം എന്ന നിലക്ക് പൂർണമായും സപ്പോർട്ട് ചെയ്യുന്നു. റീസെന്റ് ആയി വന്നിട്ടുള്ള ത്രില്ലറുക മികച്ച ഒരു ചിത്രം.