
ഒന്നുകിൽ കണ്ടു കഴിയുമ്പോൾ ഹമ്മോ എന്തൊരു കിടിലൻ പടമാണിത് എന്ന് തോന്നും, അല്ലെങ്കിൽ അയ്യേ… എന്തൊരു മോശം പടമാണിത് എന്നും ചിലപ്പോൾ തോന്നാം.. ഇതിന്റെ ഇടക്കുള്ള ആ.. കുഴപ്പമില്ല, കണ്ടിരിക്കാം എന്നുള്ള അഭിപ്രായങ്ങൾ ഒന്നും വരാൻ സാധ്യത ഇല്ലാത്ത ഒരു ചിത്രം.
അതിനു കാരണം ആവാസവ്യൂഹം കുറേ അധികം വ്യത്യസ്ഥതകൾ നിറഞ്ഞ ഒരു ചിത്രം ആണ്. പറയുന്ന വിഷയത്തിലും, ഇന്റർവ്യൂ, ഡോക്യൂമെന്ററി പറ്റെർണിൽ വരുന്ന തിരക്കഥയും, ചിത്രത്തിൽ അഭിനയിച്ചിരിക്കുന്ന ആളുകളും ഒന്നും ഇതിന് മുൻപ് കണ്ടു പരിചിതമല്ല. എനിക്ക് ഈ ചിത്രം ഒരു കിടിലൻ അനുഭവമായിട്ടാണ് തോന്നിയത്.
ആദ്യം പറഞ്ഞത് പോലെ രസകരമായ ഒരു തിരക്കഥ വ്യത്യസ്തമായ പറ്റെർണിൽ പറയുന്നു. അതിൽ ഒരു പാട് ഹ്യൂമർ വരുന്നുണ്ട്, ഫാന്റസി വരുന്നുണ്ട്, മിസ്റ്ററി ഉണ്ട്. മേൽ പറഞ്ഞ ഘടകങ്ങൾ പ്രേക്ഷകരെ രസിപ്പിക്കും..
ഈ ഫിക്ഷന് ഇടക്ക്, കുളത്തൂർ പുഴയിൽ മാത്രം കാണുന്ന ഒരു തരം തവളെ കുറിച്ചും, അതിന്റെ മുട്ട തപ്പി തെങ്കാശിയിൽ നിന്നും വരുന്ന പാമ്പും ആ പാമ്പിന്റെ മുട്ടതപ്പി സർബേരിയിൽ നിന്നും വരുന്ന പക്ഷികളെ കുറിച്ചും തുടങ്ങി ഈ ആവാസ വ്യവസ്തിയിലെ അദ്ഭുതങ്ങളെ കുറിച്ചും ചിത്രം പറയുന്നു.. ഒരേ സമയം ഒരു ഫിക്ഷനും ഇന്ട്രെസ്റ്റിംഗ് ആയ ഡോക്യൂമെന്ററിയും കണ്ട ഫീൽ.
ഇനി പറയേണ്ടത് ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നവരുടെ അസാധ്യ പെർഫോമസിനെ കുറിച്ചാണ്. അതിൽ ഉള്ള അഭിനേതാക്കളിൽ ഒന്നോ രണ്ടോ പേരെ ഒഴിച്ച് ഇതിന് മുൻപ് കണ്ടു പോലും പരിചയം ഇല്ല.. പക്ഷേ വളരെ നാച്ചുറൽ ആയി… അഭിനയമാണ് എന്നൊരു തോന്നൽ പോലും ഒരിടത്തു പോലും വരാതെ മനോഹരമായ പ്രകടനം എല്ലാരും കാഴ്ചവച്ചിരിക്കുന്നത് . നായകനും, നായികയും, വാവയും, തരകനും, അനിയനും, കൂടെയുള്ള ഗുണ്ടയും പോലീസുകാരനും എല്ലാം ഒരേ പൊളി..
ആദ്യം പറഞ്ഞത് പോലെ എല്ലാവർക്കും ഇത് ഇഷ്ടപ്പെടണം എന്നില്ല.. എന്റെ അഭിപ്രായത്തിൽ എല്ലാരും ചിത്രം ഒന്ന് കണ്ടു നോക്കുക ഒരു പത്തിരുപതു മിനുറ്റ് കണ്ടിട്ട് ഇഷ്ടപെടാത്തവർ ബാക്കി ഒഴിവാക്കുക.. ഇഷ്ടപ്പെട്ടവർക്ക് ഒരു ഗംഭീര അനുഭവത്തിനായി തുടർന്ന് കാണുക.. Sony liv ഇൽ സ്ട്രീം ചെയ്യുന്നു.