
അബ്ദുൽ കലാം, വിക്രം സരഭായ് തുടങ്ങിയവരെയും അവർ നമ്മുടെ രാജ്യത്തിനു നൽകിയിട്ടുള്ള സംഭവനകളെ കുറിച്ചും നമുക്കറിയാം. അത് പോലെ നമ്പി നാരായനെയും നമുക്ക് അറിയാം.. ഒരു പക്ഷേ മലയാളികൾ യൂറി ഗഗറിനെക്കുറിച്ചും, വിക്രം സരഭായി യെ കുറിച്ചും കൂടുതൽ കേട്ടിരിക്കുക ഇദ്ദേഹത്തെ കുറിച്ചാവും. പക്ഷേ നമ്മൾ ആ പേര് കേൾക്കുമ്പോൾ ചിന്തിക്കുന്നത് കെട്ടിച്ചമച്ച ഒരു ചാരവൃത്തി കേസിൽ പെട്ടു പോയ ഒരു നിരപരാധി എന്നതാണ്.. പക്ഷേ അങ്ങനെ മാത്രം അറിയപ്പെടണ്ട ഒരാളാണോ നമ്പി നാരായണൻ?
ഇന്ത്യയെ പിടിച്ചുലക്കിയ ഒരു കേസും അതിലെ നിഗൂഢതയും, ചതിയും, രാഷ്ട്രീയ നെറികേട്കളും, തുടങ്ങി ഒരു പക്കാ കമർഷ്യൽ സിനിമയ്ക്കു എരിവും പുളിയുമുള്ള ഒരുപാട് ഘടകങ്ങൾ ഉണ്ടായിരിന്നിട്ടും മാധവൻ തന്റെ ആദ്യ സംവിധാന സംരംഭത്തിൽ ഫോക്കസ് ചെയ്തിരിക്കുന്നത് ഈ കേസിനും അപ്പുറത്തുള്ള നമ്പി നാരായൺ എന്ന ജിനിയസിന്റെ, ദേശസ്നേഹയുടെ ജീവിതത്തെയാണ്..
ഗ്രാവിറ്റി എന്ന ഹോളിഡവുഡ് ചിത്രത്തിന്റെ ബജറ്റിലും താഴെ ഇന്ത്യയുടെ വിജയകരമായ മംഗൽയാൻ മിഷൻ തുടങ്ങി ഒട്ടനവധി സ്പേസ് മിഷനുകൾ വിജയിക്കാൻ കാരണമായാ വികാസ് എൻജിനായി അദ്ദേഹതിന്റെ പ്രയത്നവും, സഹസികതയും തുടങ്ങി നമ്പി നാരായണൻ യഥാർത്ഥത്തിൽ ആരായിരുന്നു എന്നും കൂടെ പറയുന്ന ചിത്രമാണ് റോക്കറ്ററി.. അതുകൊണ്ട് തന്നെ ഈ ചിത്രം പ്രിയപ്പെട്ടതാകുന്നു.
ചിത്രത്തിന്റെ ആദ്യപകുതിയിൽ ഒരു പാട് ടെക്നീക്കൽ ടെംസും, ഫ്യ്സിക്സും, ശാസ്ത്രവും ഒക്കെ പറയുന്നത് കൊണ്ടു തന്നെ പലതും മനസിലാക്കാൻ പാടാണ്. ഒരു പക്ഷേ ചിത്രത്തിനെ സാധരണ പ്രേക്ഷകരെ കൺവിൻസു ചെയ്യൻ പരാജയപ്പെട്ടതും ഇത് മൂലമാകാം. ആ ഭാഗങ്ങൾ കുറച്ചു കൂടെ സിമ്പിൾ ആക്കിയിരുന്നെങ്കിൽ കുറച്ചുകൂടി വലിയൊരു പ്രേക്ഷകസമൂഹത്തിലേക്കു ഈ ചിത്രം എത്തിയേനെ.
മറ്റു പോസിറ്റീവും നെഗറ്റീവ്സും ഒന്നും ഇഴകീറി പരിശോധിക്കണ്ട ഒരു ചിത്രമാണ് ഇത് എന്ന് തോന്നുന്നില്ല.. രാജ്യത്തിനു വേണ്ടി അല്ലെങ്കിൽ മനുഷ്യരാശിയുടെ ഉന്നമനത്തിനു വേണ്ടി ജീവിതം ഒഴിഞ്ഞു വച്ച, സാക്ഷാൽ, വിക്രം സരഭായും, അബ്ദുൽ കലാമും, അടക്കം ഒരുപാട് പേർ ഓർത്തു അഭിമാനിച്ചിരുന്ന ഒരാൾക്ക് നൽകുന്ന ട്രിബ്യൂട്ടാണ് ഈ ചിത്രം.. അയാൾ ആരാണെന്ന് ലോകത്തെറിയിക്കാൻ.. അത് കൊണ്ടു തന്നെ ഇത് ഒരു must വാച്ച് ആണ്.. ചിത്രം പ്രൈമിൽ സ്ട്രീം ചെയ്യുന്നുണ്ട്