
പഴയ ഫാൻറ്റം കോമിക്സ് ഒക്കെ വായിക്കുമ്പോൾ കിട്ടുന്ന ഒരു ഫീൽ നൽകാൻ കഥയിലൂടെയും അവതരണത്തിലൂടെയും നൽകാൻ സാധിച്ചു എന്നതാണ് സിനിമയിലെ ഏറ്റവും പോസിറ്റീവ് വശമായിട്ട് തോന്നിയത്. ആർട്ട് ഡയറക്ഷനും, ചായഗ്രഹണവും, കളർ ഗ്രേഡിങ്ങും, ബിജിഎം എല്ലാം അതിനായി നന്നായി സഹായിക്കുന്നുണ്ട്.
ഒരു മിസ്റ്റീരിയസ് ആയിട്ടുള്ള ഒരു ഗ്രാമം കാടും, അരുവിയും, പഴയ ഗുഹാക്ഷേത്രങ്ങളും ഒക്കെ പശ്ചാത്തലമാകുന്ന ഗ്രാമത്തിൽ നടക്കുന്ന കൊലപാതങ്ങളും അത് അന്വേഷിക്കാൻ എത്തുന്ന പോലീസ് ഓഫീസറും അയാളുടെ കണ്ടെത്തലുകളും ഒക്കെയാണ് ചിത്രത്തിന്റെ ഇതിവൃത്തം.
കിച്ച സുദീപിന്റെ പ്രകടനമാണ് മറ്റൊരു പ്രധാന പോസിറ്റീവ്. ജാക്ലിൻ അടക്കം മറ്റാർക്കും വലുതായി ഒന്നും ചെയ്യാനില്ല. വില്ലൻ വേഷത്തിൽ വരുന്നവർക്ക് അവസാന കുറച്ചു രംഗങ്ങളും ക്ലൈമാക്സ് ഫൈറ്റും ഒക്കെ നന്നായി ചെയ്തു. റഗിതരംഗ എന്ന ഒരു പഴയ ചിത്രവുമായി സാമ്യം തോന്നുന്ന ക്ലൈമാക്സ് സീൻസും നന്നായി
ഗംഭീരം എന്നൊന്നും പറയാനില്ലങ്കിലും ഒട്ടും ബോർ അടിക്കാതെ എങ്കജിങ് ആയി ആദ്യവസാനം കണ്ടിരിക്കാൻ പറ്റുന്ന ഒരു ചിത്രമാണ് വിക്രന്ത് റോണാ.
Vfx ഉൾപ്പെടെ ടെക്നിക്കൽ ഡിപ്പാർട്മെന്റ് നിലവാരം പുലത്തുന്നത് കൊണ്ടു തന്നെ ചിത്രം കാണാൻ താല്പര്യം ഉള്ളവർ തിയേറ്ററിൽ തന്നെ കാണുന്നതാണ് ഉത്തമം.