
മലയൻകുഞ്ഞു പൂർണമായും ഒരു സർവ്യവൽ ത്രില്ലെർ ഴോണറിൽ പെടുത്താവുന്ന ഒരു ചിത്രമല്ല. പൊതുവേ മേൽ പറഞ്ഞ ഴോണറിൽ ഉള്ള ചിത്രങ്ങൾ പറയുന്നത്, പ്രധാന കഥാപാത്രം പെട്ടു പോകുന്ന ഒരു സാഹചര്യവും അതിൽ നിന്നും എങ്ങനെ പുറത്ത് വരുന്നു എന്നതും ആണ്. അതായതു ചിത്രത്തിന്റെ പ്രധാന കോൺഫ്ലിക്ട് ആ സാഹചര്യവും അതിന്റെ റെസൊല്യൂഷൻ അതിൽ നിന്നും എങ്ങനെ പുറത്ത് വന്ന് രക്ഷപ്പെടുന്നു എന്നതും ആവും.

എന്നാൽ ഇവിടെ പറയുന്നത് അനികുട്ടൻ എന്ന കഥാപാത്രതിന്റെ കഥയാണ്. ചിത്രത്തിന്റെ ആദ്യപകുതിൽ അയാളുടെ മനസ്സിൽ ആഴത്തിൽ പതിഞ്ഞിട്ടുള്ള വെറുപ്പ് എന്ന വികാരവും, അത് രൂപപ്പെട്ട സാഹചര്യവും ഒക്കെയാണ്. ആ വെറുപ്പ് മൂലം ഒരു കുഞ്ഞിനോട് പോലും അയാൾക്ക് ഉണ്ടാകുന്ന ഇഷ്ടമില്ലായ്മ ഉണ്ടാകുന്ന അവസ്ഥയിൽ നിന്നും സ്നേഹം എന്ന വികാരത്തിലേക്കു അയാൾ എങ്ങനെ എത്തിപെടുന്നു എന്നതാണ്.
അത് കൊണ്ടു തന്നെ ആദ്യപകുതിയിൽ മഹേഷ് നാരായണന്റെ ശക്തമായ എഴുത്തും കഥാപാത്രസൃഷ്ടിയും കാണാം. രണ്ടാം പകുതിയിലെ സർവ്യവൽ ഭാഗത്തു സജിമോൻ എന്ന സംവിധായകന്റെ മികച്ച മേക്കിങ്ങും കാണാൻ സാധിക്കും. രണ്ടും ഒരു പോലെ തൃപ്തിപെടുത്തുന്നു എന്നതാണ് ചിത്രത്തിന്റെ ഒരു പോസിറ്റീവ്.
എന്നാൽ ചിത്രത്തിന്റെ പ്രധാന പോസിറ്റീവ് രണ്ടു പകുതിയിലും വ്യത്യസ്ത രീതിയിൽ ഒന്നിനൊന്നു മെച്ചമായി പെർഫോം ചെയ്തിരിക്കുന്ന രണ്ടു വ്യക്തികൾ ആണ്. ഒഒന്നാമത്തെ ആൾ ഫഹദ് ഫാസിൽ, രണ്ടാമത്തെ ആൾ എ . ആർ റഹ്മാനും.
അനികുട്ടൻ എന്ന കഥാപാത്രത്തെ മറ്റൊരു നടനുമായി സങ്കൽപ്പിക്കാൻ പോലും സാധിക്കാത്ത വിധത്തിൽ ആണ് ഫഹദ് പെർഫോം ചെയ്തിരിക്കുന്നത്. എങ്ങനെ ഇമോട്ട് ചെയ്യുന്നു എന്നതിൽ ഉപരി വളരെ മൈനുട്ട് ആയ കാര്യങ്ങൾ പോലും പെർഫെക്ട് ആയി ചെയ്തിരിക്കുന്നു. ആദ്യ സീനിൽ ബൈക്ക് സ്റ്റാർട്ട് ചെയ്തു പോകുമ്പോൾ പെട്ടന്നു സ്റ്റാണ്ട് മാറ്റുന്നതും ഇടക്ക് ചായ കുടിക്കുമ്പോൾ ചായ ആദ്യ സിപ് എടുത്തിട്ട് അയ്യേ ചായ പോരാ എന്ന് തോന്നിപ്പിക്കുന്ന ചെറിയ റിയാക്ഷനും തുടങ്ങി ഒരു പാട് ഉദാഹരണങ്ങൾ ഉണ്ട്. ഇപ്പോൾ ഉള്ള നടന്മാരിൽ ഞാൻ പഴ്സണലി കാണാൻ ആഗ്രഹിക്കുന്നതും, കാണുബോൾ ആസ്വദിക്കുന്നതും ഫഹദ് ഫാസിൽ ആണെന്ന് നിസ്സംശയം പറയും.
വെറുപ്പ്, ഭയം, നിരാശ, ദേഷ്യം, പ്രതീക്ഷ ആശ്വാസം തുടങ്ങി എന്തും ഒരു നല്ല നടന് ഡയലോഗികൂടെയും അഭിനതിലൂടെയും പ്രേക്ഷകരോട് കൺവേയ് ചെയ്യാൻ സാധിക്കും. പക്ഷേ ഒരു അരണ്ട വെളിച്ചം മാത്രമുള്ള കുഴിയിൽ, ഒന്നൊരണ്ടോ വാക്കുകൾ മാത്രം ഡയലോഗ് വരുന്ന ഒരു സ്ക്രിപ്റ്റിൽ ഇതെല്ലാം വിജയകരമായി എങ്ങനെ കൺവേയ് ചെയ്യാൻ സാധിക്കും. എന്ത് കൊണ്ടു ഈ ചിത്രത്തിന് റഹ്മാൻ എന്ന ചോദ്യത്തിന്റെ ഉത്തരം ആണ്..ഈ പറഞ്ഞതെല്ലാം റഹ്മാന്റെ വിരൽ തുമ്പിലൂടെ കൺവേയ് ചെയ്യാൻ സാധിക്കും. എന്നിലെ റഹ്മാൻ ഭക്തനെ പൂർണ്ണമായും തൃപ്തി പെടുത്തിയ വർക്ക്.
ചില മണി രത്നം ചിത്രങ്ങളിലെ റഹ്മാന്റെ പാട്ടുകൾ കേൾക്കുമ്പോൾ കൊള്ളാം എന്ന് മാത്രം തോന്നുകയും ചിത്രം കണ്ടു കഴിയുമ്പോൾ അതിനു അഡിക്ട് ആയി മാറുന്നതായും തോന്നിയിട്ടുണ്ട്.. ആ മാജിക് ഈ ചിത്രത്തിലും തോന്നി.. ചോലപെണ്ണേ,. മണ്ണും നിറഞ്ഞെ, പിന്നെ അതിന്റെ തന്നെ റിവയ്സ്ഡ് വേർഷൻ ആയ പൊന്നി എന്ന സോങ്ങും എല്ലാം fav ലിസ്റ്റിൽ കയറി കഴിഞ്ഞു
സൗണ്ട് ഡിപ്പാർട്മെന്റ് കൈകാര്യം ചെയ്ത വിഷ്ണു ഗോവിന്ദ്,ശ്രീ ശങ്കർ എന്നിവരെ കുറിച്ചും മെൻഷൻ ചെയ്യേണ്ടതുണ്ട്. മഴയും, ഇടിയും, ഒരുൾ പൊട്ടലും എല്ലാം ഗംഭീര തിയേറ്റർ അനുഭവം ആണ് നൽകുന്നത്..
മലയൻകുഞ്ഞു ഒരു പക്കാ എന്റെർറ്റൈനെർ വിഭാഗത്തിൽ പെടുന്ന ചിത്രം ഒന്നുമല്ല.. പക്ഷെ മുകളിൽ പറഞ്ഞ കാര്യങ്ങൾ എൻജോയ് ചെയ്യാൻ കഴിയുമെങ്കിൽ തിയേറ്ററിൽ തന്നെ കാണുക..