ഇല വീഴാ പൂഞ്ചിറ- My view

നായാട്ട്, ജോസഫ് എന്നീ രണ്ടു വ്യത്യസ്ത പോലീസ് കഥകൾ പറഞ്ഞ ഷാഹി കബീർ തന്റെ പ്രഥമ സംവിധാന സംരംഭത്തിനായി തിരഞ്ഞെടുത്തിരിക്കുന്നതും ഒരു പോലീസ് കഥ തന്നെ ആണ്. സമുദ്ര നിരപ്പിൽ നിന്നും മൂവായിരം അടി മുകളിൽ ഉള്ള ഇല വീഴാ പൂഞ്ചിറ എന്ന സ്ഥലത്തെ പോലീസ് വയർ ലെസ്സ് സ്റ്റേഷനിലെ പോലീസ് കാരുടെ കഥ.

  ചിത്രത്തിന്റെ ടൈൽറ്റിൽ കാണിക്കുന്ന 10-15 മിനുറ്റിൽ ആ പോലീസ് കാരൻ എങ്ങനെ ഒക്കെ ആണ് ആ സ്റ്റേഷനിലേക്ക് എത്തിച്ചേരുന്നത് എന്ന് മാത്രം കാണിക്കാൻ മാറ്റി വായിക്കുന്നുണ്ട്.. പോകുന്ന വഴിക്കു പുള്ളി കടയിൽ കയറി അവിടെ നിൽകുമ്പോൾ ഉപയോഗിക്കാൻ ഉള്ള പലചരക്കു സാധനങ്ങൾ വാങ്ങുന്നത് വരെ വളരെ ഡീറ്റൈൽഡ് ആയി കാണിക്കുന്നുണ്ട്.

ഈ ഡീറ്റൈലിംഗ് ഉള്ളതു കൊണ്ടു തന്നെ കുറച്ചു സ്ലോ പേസ് ആയി തോന്നിപ്പിക്കുന്ന സ്ക്രിപ്റ്റ് ആണ് ചിത്രത്തിന്റേത്. പോലീസുകാരുടെ അവിടുത്തെ കഷ്ടപ്പാടിൽ തുടങ്ങി ചെറിയൊരു മർഡർ മിസ്റ്ററിയിൽ എത്തി, അവിടുന്ന് മറ്റൊരു കഥ തലത്തിലേക്കു പോകുന്നു ചിത്രം ഈ പേസിങ് ഇഷ്യൂ വിലും പ്രേക്ഷകനെ എൻകേജ് ചെയ്യിക്കുന്നതിൽ വിജയിക്കുന്നുണ്ട്.

ചിത്രത്തിന്റെ പ്രധാന കഥാ സന്ദർഭം ഇതുമ്പോഴാണ് അതുവരെ നാം കണ്ട കാഴ്ചകളുടെ പ്രസക്തി മനസിലാവുന്നത്. ആ പ്രധാന സംഗതി കുറച്ചു ഡിസ്റ്റർബ്റിംഗ് ആയത് കൊണ്ടും, ചിത്രത്തിന്റെ പേസിങ് കൊണ്ടും എല്ലാ വർക്കും ഇഷ്ടപ്പെടാൻ സാധ്യത കുറവുള്ള ഒരു ചിത്രമാണ് ഇല വീഴാ പൂഞ്ചിറ.

എന്നാൽ ആ ഡീറ്റൈലിംഗ് ആസ്വദിക്കാൻ കഴിയുന്നവർക്ക് ഇത്‌ ഒരു ഗംഭീര ചിത്രമായി തന്നെ തോന്നും. കഥ പറയുന്ന പശ്ചാത്തലം, അവിടുത്തെ പ്രകൃതി, കാലാവസ്ഥ തുടങ്ങി എല്ലാമൊരു നവ്യമായ ദൃശ്യ/ശ്രവ്യ അനുഭവം നൽകുന്നു. അത് കൊണ്ട് തന്നെ ചിത്രത്തിന്റെ, സിനിമട്ടോഗ്രാഫി, സൗണ്ട് ഡിസൈൻ തുടങ്ങിയ മേഖലകൾ പ്രേത്യേക പ്രശംസക്ക് അർഹമാകുന്നുണ്ട്.

വിരലിൽ എണ്ണാവുന്ന കഥാപാത്രങ്ങൾ മാത്രമുള്ള ചിത്രത്തിൽ എല്ലാവരും നന്നായി പെർഫോം ചെയ്തിട്ടുണ്ട്. കഴിഞ്ഞ നാലഞ്ച് ചിത്രങ്ങളിലൂടെ സൗബിൻ ഉണ്ടാക്കിയ ചീത്തപ്പേര് ഈ ഒറ്റ ചിത്രത്തിലൂടെ മാറ്റിയെടുക്കും. സൗബിനു ഒപ്പമോ അതിനു മുകളിലോ നിൽക്കുന്ന പ്രകടനം ആണ് സുധി കോപ്പയും കാഴ്ച വയ്ക്കുന്നത്.

ജോസഫ്, നായാട്ട് എന്നീ ചിത്രങ്ങളുടെ റൈറ്റർ ഷാഹി കബീറിന്റെ സംവിധാനത്തിൽ വന്ന ഇല വീഴാ പൂഞ്ചിറ എന്നിലെ പ്രേകഷകന് പൂർണ സംതൃപ്തി നൽകിയ ഒരു തിയേറ്റർ അനുഭവം സമ്മാനിച്ചു. പക്ഷേ അത് തന്നെ ആവണം ഇല്ല എല്ലാവരുടെയും അനുഭവം.. കാണാൻ ഉദ്ദേശിക്കുന്നവർ തിയേറ്ററിൽ തന്നെ കാണാൻ ശ്രമിക്കുക

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s