

പുസ്തകം വാങ്ങി ആക്രാന്തത്തിൽ വായിച്ചു തുടങ്ങി എങ്കിലും നാലിന്റെ അന്ന് 4 വർഷത്തെ ഇടവേളയ്ക്കു ശേഷം ഒരു പ്രോപ്പർ അവധിക്കായി നാട്ടിൽ പോകുന്നതിന്റെ ത്രില്ല്ലും തിരക്കും കാരണം ഒറ്റ ഇരിപ്പിനു ഇരുന്നു വായിക്കാനുള്ള സാഹചര്യം കിട്ടിയില്ല. എങ്കിലും കിട്ടിയ സമയമൊക്കെ ഉപയോഗിച്ച് ആദ്യ ഭാഗത്തിന്റെ പകുതിയിൽ അധികം വായിച്ചു നിർത്തി വച്ചിരുന്നപ്പോൾ ആണ് ടീസർ റിലീസ് ആയത്
ഇതിൽ നിന്നും ഇതൊക്കെ കാരക്ടർ ആരൊക്കെ ചെയ്യുന്നു എന്ന് ഏകദേശ ധാരണയായി..
വിക്രം-ആദിത്യ കരികാലൻ🔥🔥🔥
ജയം രവി – അരുൾ മൊഴിവർമൻ alias raja raja ചോഴാൻ alias പൊന്നിയിൻ സെൽവൻ 😊😊
കാർത്തി – വന്ദ്യദേവൻ വല്ലവരായാൻ😍😍
ഐശ്വര്യ ലക്ഷ്മി – പൂങ്കുഴലി♥️♥️
തൃഷ – കുന്തവയ് ദേവി🔥🔥
ഐശ്വര്യ റായ് – നന്ദിനി 😲😲
ശരത്കുമാർ & പാർത്ഥിപൻ – പഴുവേട്ടരായർ brothers 👍👍
സർപ്രൈസിംഗ് ആയിട്ടുള്ളത് ജയറാമിന്റെ കാരക്ടർ ആണ് :- ആഴ്വർ കടിയാൻ നമ്പി എന്ന വൈഷ്ണവൻ…😍😍😍😍😍😍
വായിച്ചിടത്തോളം എല്ലാം ഒന്നിനൊന്നു മെച്ചം കഥാപാത്രങ്ങൾ ആണെങ്കിലും ഇത് വരെ ഉള്ള ഒരു വായന വച്ച് ഏറ്റവും ഇഷ്ടപെട്ടത് വന്ദ്യദേവനെയും ആഴ്വർ കടിയാൻ നമ്പി യെയും ആണ്.. അതായതു കാർത്തിയും, ജയറാമും.. അവരുടെ കോമ്പിനേഷൻ അടിപൊളി ആകും എന്ന് മനസ്സ് പറയുന്നു
ഇനി ഇപ്പോൾ കഥാപാത്രങ്ങൾക്ക് മുഖമായ സ്ഥിതിക്ക് ഒരു സിനിമ കാണുന്ന പോലെ വായിച്ചു തീർക്കാം ♥️♥️