Vikram- Myview


ഒരു പക്ഷെ ഈ ചിത്രം കാണാൻ കയറുന്നവർ ആഗ്രഹിച്ചത് പോലെ തന്നെ വിക്രം എന്ന ചിത്രം ലോകേഷ് കനകരാജ് ഒരു സിനിമാറ്റിക് യൂണിവേസുമായി വരുന്നു എന്നതിന്റെ കോൺഫർമേഷൻ ആണ്. കൈതിയുടെ ബാക്കിയായി ആരംഭിച്ചു ഇനി വരൻ പോകുന്ന ചിത്രങ്ങളുടെയും കഥാപാത്രങ്ങളുടെയും ഒക്കെ ഹിൻറ് നൽകുന്ന ടൈൽ എൻഡും ഒക്കെ നൽകുന്ന എക്സിറ്റ്മെന്റ് വലുതാണ്. കൈതിയിലെ ദില്ലി, വിക്രത്തിലെ വിക്രം, വിക്രത്തിലെ തന്നെ അമർ തുടങ്ങി സൂര്യയുടെ കഥാപാത്രം വരെ വരുന്ന ഒരു പാട് ചിത്രങ്ങൾക്കുള്ള സ്കോപ്പ് നമുക്ക് കാണാൻ കഴിയും.

വിക്രം – കൈതി -ഒപ്പം പഴയ വിക്രം ഒക്കെയായായി കണക്ട് ചെയ്തുള്ള സ്ക്രിപ്റ്റ് എന്ന പ്രത്യേകത മാറ്റി നിർത്തിയാൽ വളരെ വ്യത്യസ്തമായ കാര്യങ്ങൾ ഒന്നും ഇതിൽ പറയുന്നില്ല. പക്ഷെ അതിന്റെ പ്രസന്റേഷൻ വഴി ആ കുറവുകളൊക്കെ പരിഹരിക്കുന്നുണ്ട് ലോകേഷ് കനകരാജ്. ചിത്രം കണ്ടു തുടങ്ങി ഒരു പതിനഞ്ചു മിനിറ്റ് മുതൽ നമ്മൾ പ്രതീക്ഷിക്കുന്ന , അതുമല്ലെങ്കിൽ ആഗ്രഹിക്കുന്ന ഒരു വളരെ പ്രഡിക്റ്റേബിൾ ആയ ആ   ട്വിസ്റ്റ്, പ്രേസേന്റ്റ് ചെയ്തിരിക്കുന്ന വിധം രോമാഞ്ചം തരുന്നതാണ്. പ്രീ ഇന്റർവെൽ സീക്വൻസ് മുഴുവനും സത്യത്തിൽ അതിനു വേണ്ടിയുള്ള ഒരു ബിൽഡ് അപ്പ് ആണ്.. അത് തിയേറ്ററിൽ ഗംഭീരമായി വർക്ക് ഔട്ട് ചെയ്യുന്നുണ്ട് .

തെനാലി , പഞ്ചതന്ത്രം തുടങ്ങി ഒന്ന് രണ്ടു  കമൽഹാസൻ ചിത്രങ്ങൾ മാറ്റിവച്ചാൽ ബാക്കി എല്ലാം ഒരു കമൽ ഹസ്സൻ വൺ മാന് ഷോസ് ആണ്. വേറെ കഥാപാത്രങ്ങൾക്കൊന്നും വലുതായി സ്കോർ ചെയ്യാൻ ഉള്ള സ്കോപ്പ് അതിൽ കാണാറില്ല. എന്നാൽ വിക്രത്തിൽ ആ ഒരു സംഭവം ബ്രേക്ക് ചെയ്തു ഫഹദ് ഫാസിൽ, വിജയ് സേതുപതി, പേരറിയാത്ത ഒരു ആര്ടിസ്റ് ( അതൊരു സർപ്രൈസ്‌ ആയിരുന്നു ) തുടങ്ങി ഒരു പാട് പേർക്ക് പെർഫോം ചെയ്യാനും കയ്യടി നേടാനും ഉള്ള സ്കോപ്പ് ലോകേഷ് നൽകിയിട്ടുണ്ട്. അത് കൊണ്ട് തന്നെ ഒരു കമൽഹാസൻ ചിത്രം എന്നതിലുപരി കമൽ ഹസ്സൻ നായകനാകുന്ന ഒരു ലോകേഷ് ചിത്രമായിട്ടാണ് തോന്നിയത്.

ചിത്രത്തിന്റെ ഫസ്റ്റ് ഹാൾഫിൽ വളരെ പരിമിതമായ സ്ക്രീൻ സ്പേസ് മാത്രമേ കമലിനൊള്ളു. അക്ഷരാർത്ഥത്തിൽ ചിത്രം മുന്നോട്ടു കൊണ്ട് പോകുന്നത് നമ്മുടെ സ്വന്തം ഫഹദ് ഫാസിൽ ആണ്.. അയാളാണ് ഫസ്റ്റ് ഹാൾഫിൽ ഹീറോ. പക്കാ ആറ്റിട്യൂട് , സ്റ്റൈൽ , പെർഫോമൻസ്. പുള്ളി അവതരിപ്പിച്ച അമർ എന്ന കഥാപാത്രത്തെ നായകനാക്കി ഈ യൂണിവേസിൽ നിന്നും ഇനിയും ചിത്രങ്ങൾ വരണം എന്ന് നല്ല ആഗ്രഹമുണ്ട്.
ചിത്രത്തിലെ ഏറ്റവും നല്ല ഇൻട്രോ കിട്ടിയത് ( സ്പെഷ്യൽ അപ്പീറൻസ് മാറ്റിനിർത്തിയാൽ ) വിജയ് സേതുപതിക്ക് ആണ്. പക്ഷെ പലയിടത്തും മാസ്റ്റർ വില്ലന്റെ മറ്റൊരു വേർഷൻ പോലെ തന്നെ തോന്നി. ഇവരെ കൂടാതെ നരെയ്ൻ, കാളിദാസ്, തുടങ്ങി പേര് പോലും അറിയ്യാത്ത കൊറേ ആളുകളുടെ നല്ല പെർഫോമൻസ് കാണാം. സൂര്യ യുടെ കാര്യം പറയുന്നില്ല… കണ്ടു തന്നെ എക്സ്പീറിൻസ് ചെയ്യുക

രാത്രി, ഇരുട്ട്, ലോറി. ബിരിയാണി, പലതരം തോക്കുകൾ , തീ, വെടി പുക, തുടങ്ങി എല്ലാ ലോകേഷ് ഇൻഗ്രീഡിയൻസും വിക്രത്തിലും ധാരാളം കാണാം.
മേൽപ്പറഞ്ഞെതെല്ലാം ഗിരീഷ് ഗംഗാധരൻ തന്റെ ക്യാമറ കൊണ്ട് ഗംഭീരമാക്കി എടുത്തിട്ടുണ്ട്, അനിരുദ്ധ് ഓരോ കഥാപാത്രത്തെയും, കഥാസന്ദര്ഭങ്ങളെയും അയാളുടെ പശ്ചാത്തല സംഗീതത്താൽ ഒരുപടി മുകളിൽ കൊണ്ടുപോകുന്നു. ഇത് കൂടാതെ കൈതി യിൽ ഉണ്ടായിരുന്നത് പോലെ പഴയ ചിലപ്പാട്ടുകൾ വച്ചുള്ള പോപ്പ് കൾച്ചർ റെഫെറെൻസുകളും , അതിലൂടെ ഉള്ള മാസ്സും, ചെറിയ ഹ്യൂമറും ഒക്കെ ഇതിലും വന്നിട്ടുണ്ട്

ഇനി പറയാനുള്ളത് അയാളെ കുറിച്ചാണ്.. എന്റെ ഒക്കെ ഒരു സ്കൂൾ കോളേജ് ടൈമിലോക്കെ കേരളത്തിൽ ഏറ്റവും കൂടുതൽ പോപ്പുലാരിറ്റിയും ആരാധകരും ഒക്കെ ഉണ്ടായിരുന്ന നടൻ. അന്നും ഇന്നും തമിഴിൽ എന്റെ ഏറ്റവും ഇഷ്ടനടൻ. പ്രത്യേകിച്ച്  ആക്ഷൻ സീനുകൾ ഏറ്റവും അടിപൊളി ആയി , സ്റ്റൈലിഷ് ആയി ചെയ്യുന്ന നടൻമാർ  ഇയാളും മോഹൻലാലും ആണ് എന്ന് എനിക്ക് തോന്നാറുണ്ട്. വിക്രത്തിന്റെ ആദ്യ പാർട്ട് , വെട്രിവിഴ, സൂറ സംഹാരം, സത്യാ ഒക്കെ പോലെ ഒരു ആക്ഷൻ ചിത്രവുമായി പുള്ളിയെ കാണണം എന്ന് ഒരുപാടു ആഗ്രഹിച്ചിരുന്നു..

പോതുവെ തമിഴ് ചിത്രങ്ങളെ പാണ്ടിപടം എന്നോകെ വിളിച്ചു ചുമ്മാ വെറും മസാല ചിത്രങ്ങളായി കണ്ടിരുന്നവർ പോലും ഇങ്ങേരുടെ ചിത്രമിറങ്ങിയാൽ കുടുംബമായി പോയി കാണാൻ ആഗ്രഹിച്ചിരുന്നു.. പിന്നീട് തമിഴിൽ നിന്നും ഒരു പിടി മാസ്സ് ഹീറോസും , അവരുടെ ഒക്കെ ഫാൻസും  ഒക്കെ വന്നു സോഷ്യൽ മീഡിയയും ഒക്കെ കീഴടക്കിയപ്പോൾ മേല്പറഞ്ഞ നടൻ ഒരു പഴയ പുലി എന്ന് മാത്രം അറിയപ്പെട്ടു.. ഇന്നത്തെ തലമുറക്ക് ആ പുലിയുടെ വിശ്വരൂപം എന്താണെന്നു ലോകേഷ് എന്ന ഫാൻ ബോയ് കാണിച്ചു തരുന്നുന്നുണ്ട്.. അത്  എക്സ്പീരിയൻസ് ചെയ്യണം എന്നുള്ളവർ ധൈര്യമായി ടിക്കറ്റ് എടുത്തുകൊള്ളുക.

എന്നിലെ പ്രേക്ഷകന്, ഒരു കമൽ ഫാൻ എന്ന നിലയിലും, ലോകേഷ് കനകരാജ് ചിത്രം എന്ന നിലയിലും ഇതിൽ നിന്നും എന്ത് പ്രതീക്ഷിച്ചുവോ അല്ലെങ്കിൽ ആഗ്രഹിച്ചുവോ അതിനു മുകളിൽ സംതൃപ്തി നൽകി വിക്രം.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s