Bhool bhulayya 2- Myview

മണിച്ചിത്രത്താഴ് എന്ന ചിത്രത്തിന്റെ തെലുഗ് , കന്നഡ റീമേക്കുകളുടെ ഇക്കണ്ട പാർട്ട് ചെയ്തപ്പോൾ നാഗവല്ലി ( ചന്ദ്രമുഖി ) എന്ന കഥാപാത്രത്തിന്റെ സ്പിൻ ഓഫ് എന്ന രീതിയിൽ ആണ് എടുത്തിട്ടുള്ളത്. ഒറിജിനൽ നാഗവല്ലി എന്ന കഥാപാത്രത്തെ വെറും പ്രേതമാക്കി നശിപ്പിച്ചത് കൊണ്ട് തന്നെ അതൊന്നും ഇഷ്ടപ്പെട്ടില്ല. ഭൂൽ ഭുലയ്യ 2 ഇൽ മഞ്ചുളിക എന്ന കഥാപാത്രത്തിന്റെ പേരും, രണ്ടു പാട്ടുകളും, നായകന്റെ കോസ്റ്റ്യൂമും ഒന്നാം ഭാഗത്തിൽ നിന്ന് എടുത്തിട്ടുണ്ട് എന്നതൊഴിച്ചാൽ ഒരു സ്റ്റാൻഡ് അലോൺ ചിത്രമായി തന്നെ ഇതിനെ കാണാം എന്നത് ഒരു പോസിറ്റീവ് വശം ആണ് .

യാദൃശികമായി പരിചയപെട്ട പെൺകുട്ടിയുടെ കൂടെ ഒരു പ്രത്യേക സാഹചര്യത്തിൽ കുറച്ചു നുണകളും നാടകങ്ങളുമായി അവളുടെ നാട്ടിൽ എത്തപ്പെടുന്ന നായകനും, അവിടെ അവരെ കാത്തിരിക്കുന്ന ഒരു ആത്മാവും, പ്രശ്നങ്ങളും ഒക്കെയാണ് ചിത്രത്തിന്റെ കഥാസാരം. അത് കൊണ്ട് തന്നെ ഒരു ഹൊറാർ കോമെടിക്കു വേണ്ട എല്ലാ ചേരുവകളും ചിത്രത്തിൽ ഉണ്ട്. ഒരു പാട് ലൂപ്ഹോൾസും ലോജിക് പ്രശ്നങ്ങളും ഉണ്ടെങ്കിലും, ഒട്ടും ബോർ അടിപിക്കാതെ ,എന്ജോയ് ചെയ്തു കാണാൻ പറ്റുന്ന ഒരു എന്റെർറ്റൈനെർ ആയി തന്നെ തോന്നി.

കാർത്തിക് ആര്യൻ തന്റെ റോൾ വളരെ നന്നായി തന്നെ ചെയ്തു. ചില ഇടങ്ങളിലൊക്കെ ഒരു പാവപ്പെട്ടവരുടെ അക്ഷയ് കുമാർ ഫീൽ നൽകിയെങ്കിലും ഓവർ ഓൾ നാനായിരുന്നു. നായകനോളം ഇമ്പോര്ടൻസ് ഉള്ള കഥാപാത്രത്തെ തബുവും നന്നായി ചെയ്തു, ഒളിഞ്ഞു നിൽക്കുക, ചിരിക്കുക, നല്ല സുന്ദരിയായി നടക്കുക എന്നതില് മുകളിലായി കെയ്‌റ അദ്വാനിക്ക് വലുതായി ഒന്നും ചെയ്യാൻ ഇല്ലായിരുന്നു.

ടെക്‌നിക്കലി നല്ല നിലവാരം പുലർത്തിയാൽ തന്നെ ഈ ജോണറിലുള്ള ചിത്രങ്ങൾ ഒരു വിധം ആസ്വദിക്കാൻ സാധിക്കും. നല്ല  ടെസിന്റ്റ് സിനിമാട്ടോഗ്രഫി, ആര്ട്ട് വർക്ക്, വിഷ്വൽ എഫക്ട്, സൗണ്ട് എഫക്ട്, ഒക്കെ ഉള്ളത് കൊണ്ട് തന്നെ ആ ഒരു കാര്യത്തിൽ ചിത്രം തൃപ്തി പെടുത്തുന്നുണ്ട്.
നെഗറ്റീവ് ആയി തോന്നിയത് പ്രേതത്തിന്റെ മെയ്ക് അപ്പ് ആണ്, മുഖത്തു ഫേസ് പാക്ക് തേച്ചു അലക്കിയ പോലെ ഒരു രൂപത്തിൽ കൊറേ കുങ്കുമവും വാരി പൂശി വരുന്നത് കണ്ണട “ഹൊറാർ ” കുറച്ചു “കോമെഡി” ആയി തോന്നും

ചിത്രത്തിന്റെ ആദ്യ പകുതിയിലെ ഫ്ലാഷ് ബാക് കാണുമ്പോൾ ഇത് നമ്മൾ എവിടെയൊക്കെയോ കണ്ടിട്ടുണ്ടല്ലോ എന്ന സംശയം തോന്നും. ക്ലൈമാക്സിൽ വലിയ ട്വിസ്റ് ആയി കാണിക്കുന്ന സംഭവം, ഹിന്ദിയും, മലയാളവും, തമിഴും ഉൾപ്പെടെ പലഭാഷകളിൽ വന്നിട്ടുള്ള ചിത്രങ്ങളിലെ അതെ സംഭവം തന്നെ ആണ് എന്നത് ആ ഫ്ലാഷ് ബാക് സീനിൽ തന്നെ ഊഹിക്കാൻ പറ്റും.

ഇതൊക്കെ ആണെങ്കിലും, തിയേറ്ററിൽ ഇരിക്കുന്ന രണ്ടര മണിക്കൂർ എൻഗേജ് ചെയ്യിക്കാനും ഒരു പരിധി വരെ രസിപ്പിക്കാനും ചിത്രത്തിനാവുന്നുണ്ട് എന്നത് കൊണ്ട് തന്നെ ലോജിക്കൽ മിസ്റ്റാക്സിനും, ക്ലൈമാക്സിലെ ട്വിസ്റ്റിനു നേരെയും കണ്ണടച്ചു കൊണ്ട് ഈ ചിത്രം ആസ്വദിക്കാൻ സാധിക്കുന്നുണ്ട്

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s