
ഒരു എഡ്ജ് ഓഫ് ദി സീറ്റ് ത്രില്ലെർ എന്നൊന്നും പറയാൻ പറ്റില്ലെങ്കിലും തുടക്കം മുതൽ ഒടുക്കം വരെ ഒരു ആകാംഷ നൽകുന്ന രീതിയിൽ ഒട്ടും ബോർ അടിക്കാതെ ഫുള്ളി എൻകജിങ് ആയ ഒരു ചിത്രമാണ് ജിത്തു ജോസഫ് ഒരുക്കിയിരുക്കുന്ന 12th മാൻ. ഒരു ഒറ്റ ലൊക്കേഷനിൽ, ചുരുക്കം കഥാപാത്രങ്ങൾ മാത്രമുള്ള ചിത്രം, അതും പൂർണ്ണമായും ഡയലോഗ് ഡ്രിവൺ ആയ ഒരു ചിത്രം ഇത്രയും എൻകജിങ് ആയി എടുക്കുക എന്നത് നിസ്സാര കാര്യമല്ല.
അഗത ക്രിസ്റ്റിയുടെ മർഡർ ഓൺ ദി ഓറിയന്റ് എക്സ്പ്രെസ്, കന്നഡ ചിത്രമായ ശിവാജി സുറത്കൾ തുടങ്ങിയ ചിത്രങ്ങളുടെ പറ്റെർൺ ആണ് 12ത് മാനും പിന്തുടരുന്നത്. ഒരു മിസ്റ്ററി, സംശയതിന്റെ നിഴലിൽ നിൽക്കുന്ന കഥാപാത്രങ്ങൾ, സംഭാഷണങ്ങളിലൂടെ ചുരുൾ കഴിയുന്ന രഹസ്യങ്ങൾ എന്ന രീതിയിൽ ഉള്ള ആഖ്യാനമാണ് 12ത് മാൻ എന്ന ചിത്രത്തിന്റേത്.
ചിത്രത്തിന്റെ ആദ്യത്തെ ഒന്നൊന്നര മണിക്കൂറിൽ ആകെ 15 മിനുറ്റിൽ താഴെ മാത്രമാണ് നായകൻ ആയ മോഹൻലാൽ ഉള്ളത്. ആ സമയം മുഴുവൻ കഥ എൻകൈജിങ്ങായി കൊണ്ടു പോകാൻ കഴിയുന്നതിനു ഒരു പ്രധാന ബാക്കി സഹതാരങ്ങളുടെ പെർഫോമൻസ് ആണ്. എല്ലാ കഥാപാത്രങ്ങൾക്കും എന്തെങ്കിലും രീതിയിലുള്ള ഒരു ബാക്ക് സ്റ്റോറിയും പെർഫോം ചെയ്യാനുള്ള സ്കോപ്പും തിരക്കഥ നൽകുന്നുണ്ട്.
എല്ലാത്തിനും മുകളിലായി മോഹൻലാൽ എന്ന താരത്തിന്റെ പ്രസൻസും, പെർഫോമൻസും ചിത്രത്തിനെ മറ്റൊരു തലത്തിലെത്തിക്കുന്നു. ജിത്തുവിന്റെ മുൻ ചിത്രങ്ങളെ അപേക്ഷിച്ചു ടെക്നിക്കലി കുറച്ചുകൂടി നിലവാരം കൂടിയതായി തോന്നി, പ്രത്യേകിച്ച് ചിത്രത്തിന്റെ എഡിറ്റിംഗ്.
മൊത്തത്തിൽ ജിത്തു ജോസഫ്- മോഹൻലാൽ കൂട്ടുകെട്ടിലെ മൂന്നാമത്തെ ചിത്രവും മോശമായിട്ടില്ല.. എന്നാൽ ആദ്യ ചിത്രങ്ങളുടെ ലെവെലിലേക്കു എത്തുന്നും ഇല്ല