
മലയാളത്തിൽ ഇന്നേ വരെ വന്നിട്ടില്ലാത്ത ഒരു ഞെട്ടിക്കുന്ന വിഷയം സംസാരിക്കുന്ന സിനിമ പ്രതീക്ഷിച്ചപ്പോൾ കിട്ടിയത് ജാതീയത, ഇസ്ലാമാഫോബിയ തുടങ്ങി പഴകി തേഞ്ഞ ഐറ്റംസ് തന്നെ.. പിന്നെവിടോ ഒരു ഒളിച്ചുകടത്തുന്ന വെളുപ്പിക്കൽസും.
മമ്മുട്ടി എന്ന നടന്റെ വളരെ നല്ലൊരു പെർഫോമൻസ് കാണാം എന്നത് ഉള്ളത് തന്നെ. നെഗറ്റീവ് ഷേഡ് ഉള്ള ഒരു കഥാപാത്രം എന്ന വ്യത്യസ്തതയും അതിലുള്ള പെർഫോമൻസിന്റെ സ്കോപ്പും മാത്രം കണ്ടിട്ടാവണം അദ്ദേഹം ഇത് ചെയ്തത്. നായിക പിന്നെ ഇമ്മാതിരി ഐറ്റംസ് മാത്രം എടുക്കുന്ന ആളായത് കൊണ്ടു വല്യ പ്രശ്നം ഇല്ല..
ഒരു ബിലോ ആവറേജ് എന്ന് പറയാവൂന്ന കണ്ടു പഴകിയ പ്ലോട്ടിൽ ഉള്ള കഥയും, അതിലേക്കു കുത്തിത്തിരുകി വച്ചിരിക്കുന്ന ജാതി രാഷ്ട്രീയവും, പിന്നെ കുറേ ഇരവാദവും ഒക്കെ കൂട്ടി അലമ്പാക്കിയ തിരക്കഥയും.
രത്തീന എന്ന സംവിധായിക പ്രതീക്ഷ കാത്തില്ല.
കഥയിലുടനീളം ക്യാമറവർക്ക് കൊണ്ടും, ബിജിഎം കൊണ്ടും, മമ്മൂകയുടെ പെർഫോമൻസ് കൊണ്ടും ആയിട്ടുള്ള ഒരു ദുരുഹത തോന്നിപ്പിക്കുന്ന ഒരു ആമ്പിയൻസ് ക്രീയേറ്റ് ചെയ്തിട്ടുണ്ട് സംവിധായക. എന്നാൽ ഈ ദുരുഹതയുടെ ചുരുൾ കഴിയുമ്പോൾ, അയ്യേ ഇതായിരുന്നോ കാര്യം എന്ന തോന്നലും ഉണ്ടാവും.
ആകെ മൊത്തം മമ്മൂട്ടിയുടെ പെർഫോമൻസ് മറ്റുവച്ചാൽ സാമാന്യം നല്ല ബോർ ആണ് പുഴു
ബൈദുബൈ, കേരളത്തിൽ നമ്പൂതിരി മാർക്ക് മാത്രമായി വീട് നൽകുന്ന അപ്പാർട്മെന്റ്സ് എവിടെയാണ് ആവോ