
സിബിഐ സീരീസിലെ സിനിമകളെല്ലാം ഫോളോ ചെയ്യുന്ന ഒരു പാറ്റേൺ ഉണ്ട്. അതേ പറ്റെർണിൽ ഉള്ള മറ്റൊരു ചിത്രമാണ് ഇത്തവണയും. മുൻഭാഗങ്ങളിൽ മിക്കതും വലിയ ഹിറ്റ് ആയതു കൊണ്ടു തന്നെ അത് വീണ്ടും പരീക്ഷിക്കുക എന്നത് പ്രേക്ഷകരെ അങ്ങേ അറ്റം അണ്ടർ എസ്റ്റിമേറ്റ് ചെയ്യുകയാണ്.
ആദ്യമേ തന്നെ സംശയിക്കാൻ ആയി കുറച്ചു കഥാപാത്രങ്ങളെ ഇട്ടു തരിക, അവരുടെ എന്തെങ്കിലും ചെറിയ കള്ളത്തരങ്ങൾ അയ്യർ ബുദ്ധി ഉപയോഗിച്ച് കണ്ടു പിടിക്കുക, അങ്ങനെ നീട്ടി കൊണ്ടു പോകുന്ന അതേ പാറ്റേൺ ഇപ്പോൾ കാണുമ്പോൾ തിയേറ്ററിൽ പോയി ഒരു പഴയ ചിത്രം കാണുന്ന ഫീൽ ആണ് തരുന്നത്. അതിനെ സാധൂകരിക്കുന്ന രീതിയിലുള്ള k. മധുവിന്റെ മേക്കിങ്ങും.
സേതുരാമയ്യർ എന്ന കഥാപാത്രം ഒരു ക്ലാസ്സ് തന്നെ ആണ്. അത് ഇപ്പോഴും അതേ ചാമോടും സ്റ്റൈലോടും കൂടി ഇപ്പോഴും ഒരു തരിമ്പു അവതരിപ്പിക്കാൻ മമ്മൂട്ടിക്ക് കഴിയുന്നുണ്ട്. ആ ഒരൊറ്റകാരണം ആണ് ചിത്രം ഇരുന്ന് കാണാൻ പ്രേരിപ്പിക്കുന്നത്. സായി കുമാറിന്റെ കഥാപാത്രവും രസിപ്പിക്കുന്നുണ്ട്. പിന്നെ ജഗതി എന്ന നടനെ വീണ്ടും വലിയ സ്ക്രീനിൽ കാണാൻ പറ്റി.പിന്നെ അങ്ങോട്ട് ഒരാളുടെയും പ്രകടനമോ കഥാപാത്രമോ മനസ്സിൽ നിൽക്കുന്നില്ല.
കഥ build ആയി വരുന്ന ആദ്യ പത്തു നാൽപ്പതു മിനുട്ട് ഒരു സീരിയൽ പോലെ തോന്നി. സേതുരാമ്മയർ വന്നു കഴിയുമ്പോൾ കുറച്ചു എൻകജിങ് ആയി വരുമെങ്കിലും പിന്നെ പിന്നെ മടുപ്പായി തുടങ്ങും
ഒരു തട്ടിക്കൂട്ടു സ്ക്രിപ്റ്റ് ആണെന്ന് പറയുന്നില്ല.. പക്ഷേ വളരെ അധികം ഔട്ട്ഡേറ്റഡ് ആയ സ്ക്രിപ്റ്റ് ആണ്.. Spoiler ആവും എന്നത് കൊണ്ടു കാര്യമായി ഒന്നും പറയാൻ ആവില്ല.. പക്ഷേ ഇപ്പോഴും അയ്യർ കുറ്റവാളിയെ കണ്ടുപിടിക്കുന്ന തെളിവുകൾ പഴയ രീതികളിൽ ആണ്..
K. മധു, എസ്. എൻ സ്വാമിക്കും അവരുടെ തന്നെ ക്ലാസ്സിക് സൃഷ്ടിയായ സിബിഐ സീരിസിനും, സേതുരാമയ്യർ എന്ന കഥാപാത്രത്തിനും നൽകാവുന്ന ഏറ്റവും നല്ല കാര്യം ഇനി ഒരു പുതിയ ചിത്രവുമായി വരാതിരിക്കുക എന്നതാണ്.