Heropanti 2- My view

ടൈഗർ ഷെറോഫിന്റെ ആക്ഷൻ, ഡാൻസ്, A.R. റഹ്മാന്റെ സംഗീതം.. വേറെ കൂടുതൽ പ്രതീക്ഷ ഒന്നും ഇല്ലായിരുന്നു.. ഈ പറഞ്ഞ കാര്യങ്ങൾ കൃത്യമായി കിട്ടിയാൽ വല്യ ബോറടി ഇല്ലാതെ കണ്ടു ഇറങ്ങാം എന്ന വിശ്വാസത്തിലാണ് ഹീറോപന്തി 2 നു ടിക്കറ്റ് എടുത്തത്. പക്ഷേ അത് കൊണ്ടൊന്നും ഒരു സിനിമ കണ്ടിരിക്കാൻ പറ്റില്ല എന്ന ഒരു വലിയ പാഠമാണ് പ്രസ്തുത ചിത്രം എനിക്ക് പഠിപ്പിച്ചു തന്നത്.

നായകൻ വീട്ടിൽ നിന്നും രാവിലെ ഇറങ്ങിയാൽ തുടങ്ങും വില്ലന്മാർ പുള്ളിയെ വാളും തോക്കും ഒക്കെ പിടിച്ചോണ്ട് ഓടിക്കാൻ.. കുറച്ചു ഓടി കഴിയുമ്പോൾ നായകൻ ചിരിച്ചു കൊണ്ടു തിരിഞ്ഞു നിന്നു ചാടി മറിഞ്ഞു വളഞ്ഞു പുളഞ്ഞു അവമാരെ എല്ലാം ഇടിച്ചു. നിലം പരിശാക്കും.. അത് കഴിഞ്ഞു നായികയുടെ കൂടെ പാട്ടിൽ ചാടി മറിഞ്ഞു വളഞ്ഞു പുളഞ്ഞു ഡാൻസ് ചെയ്യും… അത് കഴിയുമ്പോൾ അടുത്ത സെറ്റ് വില്ലന്മാർ ഓടിക്കും.. കുറച്ചു കഴിയുബോൾ നായകൻ ചിരിച്ചു കൊണ്ടു തിരിഞ്ഞു നിന്നു ചാടി മറിഞ്ഞു വളഞ്ഞു പുളഞ്ഞു അവമാരെയും എല്ലാം ഇടിച്ചു. നിലം പരിശാക്കും..പിന്നെയും പാട്ട്… വീണ്ടും റിപീറ്റ്

ഇന്റർവെൽ വരെ ഇത്‌ തന്നെ പലവട്ടം റിപീറ്റ് അടിച്ചു കാണിക്കും, ഇടികൊള്ളുന്ന ആളുകളും, പിറകിൽ നിന്നും ഡാൻസ് ചെയ്യുന്നവരും ലൊക്കേഷനും മാത്രം മാറും.. അതേ വളഞ്ഞു പുളഞ്ഞുള്ള ഇടിയും ഡാൻസും… ഇടക്ക് നവാസ്സുദ്ധീൻ സിദ്ധിക്കിയുടെ സ്ത്റൈണത ഉള്ള ഒരു വില്ലനെയും കാണിക്കും.. പക്ഷേ എന്തിനാണിത്തിങ്ങനെ കാണിച്ചു കൊണ്ടിരിക്കുന്നത് എന്ന് മാത്രം പിടികിട്ടില്ല.. അതാണ് സസ്പൻസ്

ഇന്റർവെൽ കഴിഞ്ഞു അതിന്റെ കാരണം, നായകനും വില്ലനുമായി ഉള്ള ഫ്ലാഷ്ബാക്ക് ഒക്കെ കാണിക്കും.. അപ്പോൾ നമ്മുടെ മനസ്സ് നമ്മളോട്  പറയും ” ഫ്രഷ് ഫ്രഷ്… ഫ്രഷേയ്… “

ഒരു ഗുണം എന്താണെന്നു വച്ചാൽ പ്രേക്ഷകർക്ക് ഒരു ടെൻഷനും ഉണ്ടാകില്ല.. നാലഞ്ചു ഗ്രൈനൈഡ് നായകന്റെ നെഞ്ചത്തിട്ട് പൊട്ടിച്ചാലും പുള്ളിയുടെ ഷർട്ട്‌ വല്ലതും ചുളുങ്ങിയാലോ കീറിയാലോ ആയി  എന്നല്ലാതെ പുള്ളിക്കൊന്നും പറ്റുകയില്ല..

ഇന്ട്രെവേലിനു ശേഷം നായകൻ വിളമാരുടെ അടുത്തു പോയി ചാടി മറിഞ്ഞു വളഞ്ഞു പുളഞ്ഞു അവമാരെ എല്ലാം ഇടിച്ചു. നിലം പരിശാക്കും.. അത് കഴിഞ്ഞു നായികയുടെ കൂടെ പാട്ടിൽ ചാടി മറിഞ്ഞു വളഞ്ഞു പുളഞ്ഞു ഡാൻസ് ചെയ്യും… അങ്ങനെ അവസാനത്തെ വില്ലനെയും ഇടിച്ചു വീഴ്ത്തി കളയുമ്പോൾ നമ്മൾ വിചാരിക്കും അടുത്തത് നായികയുടെ കൂടെ ഉള്ള പാട്ട് വരും എന്ന്… എന്നാൽ വരില്ല… പകരം ഒരു വെറൈറ്റിക്ക് കൃതി സനോന്റെ കൂടെ ഉള്ള പാട്ട് വരും.. അതാണ് ട്വിസ്റ്റ്‌… ബാക്കി ഇടിയും പാട്ടും ഹീറോപന്തി 3 ഇൽ കാണാം…

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s