
ത്രില്ലിംഗ് ആയ ഒരു കഥയിൽ അതിന്റെ ഒഴുക്കിന് ഒരു കോട്ടവും തട്ടാതെ, ഒരു ഏച്ചു കെട്ടലും തോന്നിപ്പിക്കാതെ വളരെ ഭംഗിയായി ശക്തമായ രാഷ്ട്രീയം പറയുന്ന ഷാരിസ് മുഹമ്മദിന്റെ തിരക്കഥയും സംഭാഷവും തന്നെയാണ് ചിത്രത്തിന്റെ നട്ടെല്ല്. തന്റെ ആദ്യ ചിത്രത്തിൽ നിന്നും ഫാർ ഫാർ ബെറ്റർ ആയിട്ടുള്ള ഡിജോയുടെ സംവിധാനം, സുരാജ് -പ്രിത്വിരാജ് പെർഫോമൻസ്, ജേക്സ് ബിജോയുടെ പശ്ചാലത്തല സംഗീതം തുടങ്ങി എല്ലാ മേഖലയിൽ നിന്നും കട്ട സപ്പോർട്ട് കൂടി ആ എഴുത്തിനു കിട്ടുമ്പോൾ ഉണ്ടാകുന്ന മികച്ച ഔട്ട്പുട്ട് ആണ് – ജന ഗണ മന
ഒരു അധ്യാപകയുടെ മരണത്തിന്റെ അന്വേഷത്തിൽ തുടങ്ങുന്ന ആദ്യ പകുതി, രണ്ടാം പകുതിയിൽ എത്തുമ്പോൾ കോർട്ട് റൂം ഡ്രാമ ആയി മാറുന്നു.. വളരെ ബ്രില്ലിന്റ് ആയി കഥയിൽ ഒളിപ്പിച്ചു വച്ച രഹസ്യങ്ങൾ ട്വിസ്റ്റുകളായി റിവീൽ ആകുന്ന സെക്കന്റ് ഹാൾഫ് ആണ് കൂടുതൽ തൃപ്തി പെടുത്തിയത്. നല്ല രീതിയിൽ എക്സ്പ്ലൈൻ ചെയ്തു ഓരോ ട്വിസ്റ്റിനെയും ജസ്റ്റിഫയ് ചെയുന്ന ക്ലൈമാക്സും, രണ്ടാം ഭാഗത്തിലേക്കുള്ള ലീഡ് ഒരുക്കുന്ന ടെയിൽ എൻഡും നന്നായി ഇഷ്ടപ്പെട്ടു.
ഒരു പൗരൻ എന്ന നിലയിൽ ഒരിക്കലെങ്കിലും നമ്മൾ ചിന്തിച്ചിട്ടുള്ള പല കാര്യങ്ങളും ചോദ്യങ്ങളും സ്റ്റാറ്റമെന്റ്സ് ഉം ആയി ഇവിടെ പൃഥ്വിരാജിന്റെ കഥാപാത്രത്തിലൂടെ നമുക്ക് കേൾക്കാം. ബീഹാറിൽ ദളിതർക്കെതിരെ നടക്കുന്ന അക്രമവും, യു. പി യിലെ ആൾകൂട്ട കൊലപാതകവും , തമിഴ്നാട്ടിൽ കസ്റ്റഡി മരണവും, നമ്മുടെ കേരളത്തിൽ മധുവിന്റെ കൊലപാതകവും തുടങ്ങി എല്ലാം നടക്കുന്നത് ഇന്ത്യയിൽ ആണ് എന്ന് പറയുമ്പോൾ ഇതിലെ രാഷ്ട്രീയം കേവലം ഒരു പാർട്ടിയെയോ അല്ലെങ്കിൽ ഒരു പ്രദേശത്തെയോ അല്ല ചിത്രം വിമർശിക്കുന്നത് എന്നത് വ്യക്തമാണ്.
ചിത്രത്തിൽ വിമർശിക്കുന്ന പാർട്ടിക്ക് കാവി കളർ കൊടിനൽകിയതും , കുറ്റവാളികളെ കണ്ടു പിടിക്കാൻ നടത്തുന്ന വിദ്യാർത്ഥി സമരത്തിന് മറ്റേ ആസാദി സമരത്തിന്റെ ഡിസൈൻ നൽകിയതും, ആന്റി-നാഷണൽ, ബീഫ് തുടങ്ങി ടാഗ് ലൈൻ ഉള്ള ചില ഡയലോഗുകളും എല്ലാം ഒരു പ്ലെയിങ് ടു ദി ഗാലറി സ്ട്രേറ്റർജി അല്ലെങ്കിൽ കേരളത്തിലെ ഓഡിയൻസിനെ ടാർഗറ്റ് ചെയ്യുന്ന പ്രോഡ്യൂസറിന്റെ ഒരു സേഫ് ഗെയിം കളിയായി മാത്രമേ കാണുന്നൊള്ളു.. അത് കൊണ്ടു തന്നെ അത് കണ്ടു കുരുപൊട്ടുന്നവരെയും ഓർഗാസം ലഭിക്കുന്നവരെയും ഒരേ പോലെ അവഗണിക്കാം..
ചിത്രത്തിന്റെ രാഷ്ട്രീയത്തെ കുറിച്ചുള്ള എന്റെ തോന്നൽ ശരിയാണെങ്കിലും, തെറ്റാണെങ്കിലും ജന ഗണ മന എന്ന ചിത്രം ഡിഫെൻറ്റലി ഒരു നല്ല അറ്റെംപ്റ്റ് ആണ്, തൗട്ട് പ്രോവൊക്കിങ് ആണ്, ത്രില്ലിംഗ് ആണ്, എൻകജിങ് ആണ് ഓവർ ഓൾ എന്റർടൈനിംഗ് ആണ്.