KGF: Chapter 2- Myview

ഗരുഡനെ കൊന്ന ശേഷം കെ.ജി.ഫ് ഇൽ എന്താണ് സംഭവിച്ചത് എന്ന അന്വേഷണത്തിൽ തുടങ്ങുന്ന ചിത്രത്തിന്റെ ടൈറ്റിൽ എഴുതിക്കാണിക്കാൻ വേണ്ടി മാത്രം ഒരു ഇന്റർസ്റ്റിംഗ് ഡ്രാമ ക്രിയേറ്റ് ചെയ്യുന്നുന്നുണ്ട്. പാരലൽ ആയി നടക്കുന്ന രണ്ടു സംഭവങ്ങൾ കാണിച്ചു കൊണ്ട് തന്നെ കെ.ജി.ഫ് ചാപ്റ്റർ ടു എന്ന ടൈറ്റിലേക്കു സിനിമയെ എത്തിക്കുന്ന അഞ്ചെട്ടു മിനുറ്റിൽ തന്നെ നായകനെയോ , വില്ലനെയോ ഒന്നും കാണിക്കാതെ തന്നെ പ്രശാന്ത് നീൽ നൽകുന്ന ഒരു ഉന്മാദം ഉണ്ട്.. അവിടം തൊട്ടു തന്നെ അയാൾ നമ്മളെ ഒരു സിനിമാറ്റിക് ലോകം സൃഷ്ടിച്ചു അടുത്ത മൂന്നു മണിക്കൂർ അതിൽ തളച്ചിടുന്നു..റോക്കിയോടപ്പം ഉള്ള ആ യാത്രയിൽ. അതിൽ, കയറ്റവും ഇറക്കവും, തിരിവും, വളവും, യൂ ടേൺ ഉം ഒക്കെ ഉണ്ട്.. എന്നാൽ സ്പീഡ് മാത്രം ഒരിടത്തും കുറയില്ല.

റോക്കിയുടെ ഇൻട്രൊഡക്ടൻ, അധീരയുടെ ഇൻട്രൊഡക്ഷൻ , രവീണയുടെ ഇൻട്രൊഡക്ഷൻ തുടങ്ങി എവിടെയൊക്കെ ഗൂസ്ബമ്ബസ് മൊമെന്റ്‌സ്‌ ക്രീയറ്റ് ചെയ്യാമോ അവിടെയൊക്കെ അതിന്റെ മാക്സിമം താന്നിയിട്ടുണ്ട് പ്രശാന്ത് നീൽ. ഇവരെ കൂടാതെ കാല യിലെ നടിക്കും, കഴിഞ്ഞ ഭാഗത്തിൽ കാണിച്ച കണ്ണുകാണാത്ത ആ അപ്പൂപ്പനും സഹിതം മാസ്സ് സീൻസ് നൽകുന്നതിൽ ഒരു പിശുക്കും കാണിക്കുന്നില്ല. അതെല്ലാം വളരെ ഭംഗിയായി തിയേറ്ററിൽ വർക്ക് ഔട്ട് ചെയ്‌യൂന്നും ഉണ്ട്. ചിത്രത്തിന്റെ തുടക്കം, ഇന്റർവെൽ പോയിന്റ് ക്ലൈമാക്സ് തുടങ്ങി എല്ലാം കയ്യടിച്ചു ആർത്തുല്ലസിക്കാൻ പോരുന്ന രീതിയിൽ ആണ് ഒരുക്കിയിരിക്കുന്നതെങ്കിലും, അതിന്റെ എല്ലാം മുകളിൽ നിൽക്കുന്ന വെറും ഒരു മിനുറ്റിൽ താഴെ മാത്രമുള്ള പോസ്റ്റ് ഏൻഡ് ക്രെഡിറ്റ് സീനും കൂടി ആകുമ്പോൾ രോമാഞ്ചത്തിന്റെ പരകോടിയിൽ എത്തും .

എന്നാൽ മേൽ പറഞ്ഞിതിലെല്ലാം എന്നെ ആകർഷിച്ചത് പ്രശാന്ത് നീൽ ഒരുക്കിയിരിക്കുന്ന ആ സിനിമാറ്റിക് ലോകമാണ്. കെ.ജി.എഫ് . ആദ്യഭാഗത്തിൽ കണ്ട കെ.ജി.എഫിൽ നിന്നും ഒരു പാട് മാറ്റം വരുന്നുണ്ട് രണ്ടാം ഭാഗത്തിൽ. ഒരു രാജ്യത്തിനുള്ളിൽ തന്നെ മറ്റൊരു രാജ്യം, അവരുടേതായ നിയമങ്ങൾ, നീതി ഒക്കെ. ചിത്രത്തിന്റെ ആര്ട്ട് ഡിറക്ഷനും, സിനിമാട്ടോഗ്രഫിയും , കോസ്റ്റ്യൂം ഡിസൈനും , എഡിറ്റിംഗും എല്ലാം ഒരു പോലെ ആ ലോകം സൃഷ്ടിക്കുന്നതിൽ ഒരു പോലെ പങ്കു വഹിച്ചിട്ടുണ്ട്.
പ്രശാന്ത് നീലിന്റെ എഴുത്തിൽ ഇഷ്ടപെട്ട മറ്റൊരു കാര്യം തൊട്ടു മുൻപിലെ നിസ്സാരം എന്ന് തോന്നിപ്പിക്കുന്ന കാര്യങ്ങളിൽ പലതും അടുത്ത് വരുന്ന സീനുകളിൽ കൊണ്ടുവരുന്ന ഇമ്പാക്ട് ആണ്. കലാഷ്‌നിക്കോവിന്റെ എപ്പിസോഡ് ഒക്കെ അതിന്റെ ഉദാഹരണങ്ങൾ ആണ്.

ഒരു രീതിയിലും തീയറ്ററിൽ നിന്നും മിസ് ചെയ്യാൻ പാടില്ലാത്ത ഒരു അനുഭവമായി ആണ് കെ.ജി.എഫ് ഇന്റെ രണ്ടാം അധ്യായം എനിക്ക് തോന്നിയത്. പൊതുവെ അങ്ങനെ ഉള്ള ചിത്രം പിന്നീട് ഡിജിറ്റൽ പ്ലാറ്റഫോമിൽ വരുമ്പോൾ ആ എഫ്ഫക്റ്റ് കിട്ടില്ല… ബട്ട് കെ.ജി.എഫ് ആദ്യഭാഗം പോലെ ഇതും അക്കാര്യത്തിൽ ഒരു എക്സെപ്ഷൻ ആവും. ഓ റ്റി റ്റി പ്രേക്ഷകർക്കും കണ്ടു ആസ്വദിക്കാനും , ബാക്കി ഉള്ളവർക്ക് വീണ്ടും റിപ്പീറ്റ് മോഡിൽ കാണാനുള്ളതുമായ കൊറേ മാജിക് ഇതിലും ഉണ്ട്…

വാൽകഷ്ണം : ഒരു വരവ് കൂടി തീയേറ്ററിലേക്ക് വരേണ്ടി വരും…

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s