ബീസ്റ്റ് – my view

വിജയ്-നെൽസൺ കോമ്പിനേഷനിൽ വന്ന ബീസ്റ്റിന്റെ കഥ ട്രൈലെറിൽ തന്നെ പറയുന്നുണ്ട്.. ആ ഒരു പ്ലോട്ടിൽ ആക്ഷനും കോമെഡിയും ഒക്കെ ആഡ് ചെയ്തു ഒരു ടൈപ്പിക്കൽ നെൽസൺ സ്റ്റൈൽ ചിത്രം ആണ് ബീസ്റ്റ്.

Raw ഏജന്റ് വീര യുടെ ഒരു ബാക്ക് സ്റ്റോറിയിലൂടെ തുടങ്ങി കുറച്ചു കോമഡി ഒക്കെ ആയി തുടങ്ങി മാള് എപ്പിസോഡ് തുടങ്ങുമ്പോൾ മുതൽ കുറച്ചു ത്രില്ലിങ്ങും കൂടെ ആക്കി ഒരേ പേസിൽ പോകുന്ന തിരക്കഥ. നെൽസൺ ന്റെ സ്ട്രോങ്ങ്‌ പോയിന്റ് ഹ്യൂമർ തന്നെ ആണെന്ന് വീണ്ടും തെളിയിക്കുന്നു. വളരെ സീരിയസ് ആയ സിറ്റുവേഷനസിൽ പോലും ഒരു പിടി കോമെഡിയൻസിനെ വച്ച് നന്നായി കോമഡി വർക്ക്‌ ഔട്ട്‌ ചെയ്യിക്കുന്നുണ്ട്.. അത് തന്നെ ആണ് ചിത്രത്തിന്റെ ഏറ്റവും നല്ല പ്ലസ് പോയിന്റും.

വിജയുടെ ആക്ഷൻ, കോമെഡി, ഡാൻസ്, മാസ്സ് തുടങ്ങി ഫാൻസിനു വേണ്ടി ഉള്ളതെല്ലാം ആവിശ്യത്തിന് ചിത്രത്തിൽ ഉണ്ട്. സെൽവ രാഘവന്റെ മാനേരിസവും ഡയലോഗ് ഡെലിവെറിയും ഒക്കെ 7g റൈൻബോ കോളനിയിലെ കതിർ നെ ഓർമിപ്പിച്ചു. ഡോക്ടറിലെ സെയിം ടീം, 2 കഥാപാത്രങ്ങൾ (കിളി &ഗുണ്ട ) ഒപ്പം ഒരു സീനിൽ പൂജയും നന്നായി ചിരിപ്പിക്കുന്നുണ്ട്.

വിജയ് കഴിഞ്ഞാൽ പടത്തിലെ മറ്റൊരു സൂപ്പർസ്റ്റാർ അനിരുദ് ആണ്. സോങ്‌സ്, ബിജിഎം എല്ലാം ഗംഭീരം. ആക്ഷൻ സീനികളും, അതിന്റെ ക്യാമറ, എഡിറ്റിംഗ് എല്ലാം നല്ല ക്വാളിറ്റി മൈന്റൈൻ ചെയ്യുന്നു.. എന്നാലും ചില ഇടത്തെ vfx, ഓവർ ആക്ഷൻ ഒക്കെ കല്ല് കടിയായി തോന്നി

ചിത്രത്തിൽ ഇഷ്ടപെടാതിരുന്നത് അതിന്റെ എക്സ്റ്റൻഡഡ് ക്ലൈമാക്സ്‌ സീക്വൻസ് ആയിരുന്നു. അത് വരെ ബോർ അടി ഇല്ലാതെ കണ്ട ചിത്രം ഇതൊന്നു തീരുന്നില്ലല്ലോ എന്ന തോന്നൽ അത് നൽകി. വിമാനം പറപ്പിക്കലും, മിസൈൽ ഇടലും ഒക്കെ ആയി അവസാന പതിനഞ്ചു മിനുറ്റ് ചെറുതായി വെറുപ്പിച്ചു.

എങ്കിലും മൊത്തത്തിൽ തിയേറ്ററിൽ കണ്ടാൽ ഒരു തവണ ആസ്വദിച്ചു കുറച്ചൊക്കെ കയ്യടിച്ചു ആഘോഷിച്ചു വരാനുള്ളത്തോണ്ട്.. Ott വന്നാൽ ഫേസ്ബുക്കിൽ കീറി മുറിച്ചു ട്രോളന്നുള്ളതും… സൊ കാണേണം എന്നുള്ളവർ തിയേറ്ററിൽ തന്നെ കാണുക

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s