RRR- My view

ട്രെയിലറിൽ നിന്ന് തന്നെ ഒരു പരിധിവരെ പ്രെഡിക്ട് ചെയ്യാൻ പറ്റുന്ന
ഒരു കഥ തിരക്കഥയിലെ ഗിമിക്കുകൾ കൊണ്ടും ഭ്രമിപ്പിക്കുന്ന മേക്കിങ് കൊണ്ടും  പൂർണ്ണമായും എന്റർറ്റൈൻ ജയിക്കുന്ന ഒരു ചിത്രം ഒരുക്കുന്നതിൽ എസ് എസ് രാജമൗലി വീണ്ടും വിജയിക്കുന്നു. നായകന്മാരുടെ ഹീറോയിസവും, പാട്ടും, ഡാൻസും, ഗംഭീര ആക്ഷൻ സീനുകളും ഒക്കെ ആയി ഒരു പൈസ വസൂൽ എന്റെർറ്റൈനെർ.

റാം, ഭീം എന്നീ കഥാപാത്രങ്ങളുടെ ഇൻട്രൊഡക്ഷൻ, കണ്ടുമുട്ടൽ, അവരുടെ കോൺഫ്ലിക്ടസ്, അതെങ്ങനെ പരസ്പരം കണക്ട് ചെയ്തിരിക്കുന്നു എന്നതൊക്കെ തിരകഥയിൽ പൊട്രൈ ചെയ്തിരിക്കുന്ന വിധം നന്നായി ഇരുന്നു റാം ചരണ്, jr ntr എന്നിവരുടെ കെമിസ്ട്രി തന്നെയാണ് ഏറ്റവും വലിയ പോസിറ്റീവ്.  അവരുടെ ഫ്രണ്ട്ഷിപ്പും ഇമോഷൻസ് ഒക്കെ നന്നായി വർക്ക്‌ ഔട്ട്‌ ആയിട്ടുണ്ട്‌. നാക്കു നാക്കു സോങ് സീനൊക്കെ ഫാൻസിന്റെ ആഘോഷമായിരുന്നു തിയേറ്ററിൽ.

പെർഫോമൻസ് വൈസ് ഇവർക്കു അല്ലാതെ വേറെ ആർക്കും ഒന്നും ചെയ്യാനുള്ളതായി തോന്നിയില്ല. അജയ് ദേവ്ഗൺ, അലിയാ, ശ്രിയ ഒക്കെ ഒരു എക്സ്ട്ടന്റെഡ് ക്യാമയോ മാത്രമാണ് ചെയ്തിരിക്കുന്നത്. പെർഫോം ചെയ്യാനുള്ള സ്കോപ്പ് ഒരു പൊടിക്ക് jr ntr നു കിട്ടിയപ്പോൾ സെക്കന്റ്‌ ഹാൾഫിൽ ഇമ്പോര്ടൻസ് റാം ചരണ് കിട്ടിയത് പോലെ തോന്നി. ആരായിരുന്നു കൂടുതൽ നല്ലത് എന്ന് ചോദിച്ചാൽ
റാമിനെക്കാളും ബെറ്റർ ntr നേക്കാളും ഭേദം റാമിലും നല്ലത് എന്ന് വല്ലോം പറഞ്ഞു ഉഴപ്പി വിടേണ്ടി വരും… രണ്ടുപേരും തകർത്തു എന്നതാണ് സത്യം.

രാജമൗലി, റാം ചരണ്, ntr എന്നിവർക്ക് ഒപ്പം നൽകുന്നതാണ് കീരവാണി യുടെ സംഗീതം. ടൈറ്റിൽ കാർഡ് മുതൽ ടൈൽ ഏൻഡ് സോങ് വരെ എല്ലാം കിടിലൻ. സാബു സിറിലിനു ബഹുബലിയുടെ അത്ര സ്കോപ്പ് ഇല്ല എങ്കിലും ശ്രദ്ധിക്കപ്പെടുന്നുണ്ട്.

പ്രതീക്ഷയുടെ ഭാരം താഴെ വയ്ക്കണ്ട കാര്യമൊന്നും ഇല്ല.. കുറച്ചു പ്രതീക്ഷയോട് കൂടി കണ്ടാലും ചിത്രം തൃപ്തി പെടുത്തും.എന്നാലും മറ്റൊരു ബാഹുബലി ആണ് എന്ന് വിചാരിച്ചു ടിക്കറ്റ് എടുക്കരുത്..

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s