83- My view

ഇന്ത്യക്കാരുടെ ഐക്യത്തെ പറ്റി ഒരു ചുമ്മാ പറച്ചിൽ ഉണ്ട്.. യുദ്ധം വരുമ്പോഴും ക്രിക്കറ്റ് മാച്ച് ഉള്ളപ്പോഴും നമ്മൾ ഒന്നാകും എന്ന്.. ജാതി , മതം, വർഗ്ഗം, ഭാഷ, സംസ്കാരം തുടങ്ങി എല്ലാ കാര്യങ്ങളിലും ഭിന്നിച്ചു നിൽക്കുന്ന ഒരു രാജ്യം ഒരു കളിയുടെ പേരിൽ ഒന്നാണെന്നുള്ള തോന്നൽ ഉണ്ടാകുന്നതു എങ്ങനെയാണു? 1983 വേൾഡ് കപ്പിന് പോകുന്ന സമയത്തു ഐസിസി ഇന്ത്യൻ കളിക്കാർക്ക് ലോർഡ്‌സ് ഇൽ കയറാനുള്ള പാസ് പോലും ഇഷ്യൂ ചെയ്തിരുന്നില്ല.. ഇന്ന് ഐസിസി യിൽ ബിസിസിഐ ഉള്ള പവർ എങ്ങനെ കിട്ടി… ഒറ്റ മുറി ഓഫീസിൽ നിന്നും 2 ബില്യൺ നെറ്റ് വോർത് ഉള്ള ഒരു പ്രസ്ഥാനമായി ബിസിസിഐ എങ്ങനെ വളർന്നു.. 1500 ര് മാച്ച് ഫീ വാങ്ങിയിരുന്ന ടീമിൽ നിന്നും ലക്ഷങ്ങൾ ഒരു കളിക്ക് വാങ്ങുന്ന കളിക്കാരുടെ വളർച്ച..ഇതിനെല്ലാം തുടക്കം എവിടെനിന്നാണെയിരുന്നു എന്ന കഥ ബാബു രാമചന്ദ്രൻ പറയുന്നത് പോലെ വല്ലാത്തൊരു കഥയാണ്… ആ കഥയാണ് 83 എന്ന ചിത്രത്തിലൂടെ കബീർ ഖാൻ പറയുന്നത്.

കപിൽ ദേവിന്റെ ബിയോപിക് അല്ല 83 . 83 വേൾഡ് കപ്പ് ഇന്ത്യ നേടിയതിന്റെയ് കഥയാണ്. എനിക്ക് തോന്നുന്നത്, ക്രിക്കറ്റ് ഇഷ്ടമുള്ളവർക്ക് ഇത്രയും ഇമോഷണലി കണക്ട് ചെയുന്ന ഒരു ചിത്രം വേറെ ഉണ്ടാവില്ല.. കണ്ണും, മനസും , മാറി മാറി നനയുന്ന , അഭിമാനം തോന്നുന്ന, ആനന്ദം തോന്നുന്ന ഒരുപാടു മൊമെൻസുള്ള ചിത്രം. പ്രോപ്പർ റിസർച്ച് ചെയ്തു, നന്നായി അദ്വാനിച്ചു, 100 % അർപ്പണ ബോധത്തോടെ ഒരു ചിത്രത്തിന്റെ ഡയറക്ടർ മുതൽ, എല്ലാരും ഒരു കോമ്പ്രോമിസും ചെയ്യാതെ എടുത്ത ഒരു ക്ലാസ് ചിത്രമാണ് 83 . കളിക്കാരുടെ രൂപ സാദൃശ്യം, ആക്ഷൻസ്, മാനറിസം തുടങ്ങി എല്ലാം പേടിച്ചു അത് പോലെ പെർഫോം ചെയ്തിരിക്കുന്ന രൺവീർ അടക്കമുള്ള ആർട്ടിസ്റ്റുകൾ. ചിത്രത്തിൽ ഒരിടത്തു പോലും രൺവീറിനെയോ ജീവയെയൊ ഒന്നും നമ്മൾ കാണില്ല, കപിലിനെയും, ചീക്ക എന്ന ശ്രീകാന്തിനെയും ഒക്കെയേ കാണുകയുള്ളു..

എല്ലാ രീതിയിലും വെൽമൈഡ് ആയിട്ടുള്ള ഒരു സിനിമയുടെ റിവ്യൂ ഒന്നും പറയാൻ ഇല്ല.. പക്ഷെ ഞാൻ ആസ്വദിച്ച ചില നിമിഷങ്ങൾ ഉണ്ട് ചിത്രത്തിൽ അതിനെ കുറിച്ച് എഴുതാതിരിക്കാൻ പറ്റുന്നുമില്ല. ഡേവിഡ് ഫ്രിത്‌ എന്ന ജേര്ണലിസ്റ്റിനോട് ശ്രീകാന്ത് (ജീവ) ഒരു പാർട്ടിക്കിടയിൽ സംസാരിക്കുന്ന ഒരു സീൻ.. വളരെ ഫണ്ണി ആയി പറഞ്ഞു തുടങ്ങി, മാസ്സ് ആയി, ഒടുക്കം ഇമോഷണൽ ആയി നിർത്തുന്ന ഒരു വലിയ സംഭാഷണം. വേൾഡ് ക്ലാസ് എന്നെ പറയാൻ ഒള്ളു.. എന്തൊരു പെർഫോമൻസ് ആയിരുന്നു.. ഗംഭീരം.

സെമി ഫൈനലിന് തൊട്ടു മുൻപുള്ള ഇന്ത്യ vs സിംബാവെ മാച്ച്. ക്ലൈമാക്സിലും രോമാഞ്ചം നൽകിയ എപ്പിസോഡ് . അന്ന് ബിബിസി സ്ട്രൈക്ക് ആയിരുന്നതു കൊണ്ട് ആ കളിയുടെ ദൃശ്യങ്ങൾ അവൈലബിൾ അല്ല.. അതീ സിനിമയിലൂടെ കാണുന്നത് വലിയ ഒരു ആനന്ദമാണ്. കൂറ്റൻ സിക്സുകൾക്കും , സെഞ്ചുറിക്കും ഒന്നും കിട്ടാത്ത കയ്യടി ഒരു സിംഗിൾ നു കിട്ടിയപ്പോൾ എന്താണെന്നു അറിയാതെ ക്ലൂ ലെസ്സ് ആയിട്ടുള്ള കപിലിൻറെ നിൽപ്പും.. അതെന്തിനെന്നു അമ്പയർ പുള്ളിയോട് പറയുന്ന രീതിയും രോമാഞ്ചം…സിനിമയുടെ ഇടയിൽ തന്നെ ആക്ച്വൽ ഫൂട്ടേജസും ഫോട്ടോസും ഒക്കെ കാണുമ്പോൾ മനസിലാവും, ഓരോ ചെറിയ കാര്യങ്ങൾ പോലും എന്ത് കൃത്യതയോടു കൂടെ ആണ് അവതരിപ്പിച്ചിരിക്കുന്നത് എന്ന്.

രൺവീറിന്റെ കപിൽ നു ഒപ്പം നിൽക്കുന്ന പെർഫോമൻസ് ആയി തോന്നിയത് ഒന്ന് ജീവയുടെ ചീകയും, രണ്ടു പങ്കജ് ത്രിപാഠി യുടെ പി ആർ മന്സിങ്ങും ആണ്.. ടൈൽ എൻഡിൽ ഒറിജിനൽ പി.ആർ മാൻസിംഗ് പറയുന്ന ഒരു ഇൻസിഡന്റ് ഉണ്ട്.. ഇന്ത്യൻ ടീമിനെ കുറിച്ച് സ്ഥിരമായി മോശമായി എഴുതിയിരുന്ന ഡേവിഡ് ഫിർത് എന്ന ജേര്ണലിസ്റ്റിനെ കുറിച്ച്..എന്തൊരു സാറ്റിസ്‌ഫയിങ് ആയിട്ടുള്ള അവസാനം. കളികാണുന്ന ഒറിജിനൽ കപിൽ ദേവ്, കുട്ടി സച്ചിന്റെ സന്തോഷം, ഇന്ത്യ – പാക് ബോര്ഡറില് നടക്കുന്ന സംഭവം, അച്ഛൻ ലാല അമർനാഥിന്റെ വേഷത്തിൽ സാക്ഷാൽ മൊഹിന്ദർ അമർനാഥ് തന്നെ വരുന്നത്.. അച്ഛനും മകനും തമ്മിലുള്ള ഇമോഷണൽ കണക്ട് അങ്ങനെ ഒരു പാട് കൗതുകങ്ങൾ വേറെയും തരുന്നുണ്ട് ചിത്രം.

രംഗ് ദേ ബസന്തി, സ്വദേശ്, 3 ഇടിയട്സ്, ദിൽ ചാഹത്ത ഹൈ, ചക് ദേ ഇന്ത്യ ലഗാൻ എന്നീ ഹിന്ദി ചിത്രങ്ങൾ എനിക്ക് എത്ര തവണ വേണേലും ഒരു മടുപ്പും ഇല്ലാതെ കാണാം… ആ ലിസ്റ്റിലേക്ക് 3 മാസം മുൻപ് കയറിയ ചിത്രം.. തിയേറ്ററിൽ കണ്ടപ്പോൾ തന്നെ ഒന്ന് കൂടി കാണണം എന്ന് തോന്നിയിരുന്നു.. പക്ഷെ പറ്റിയില്ല… ഇപ്പോൾ വീണ്ടും കണ്ടപ്പോളും അതേ ഫീൽ… അതേ രോമാഞ്ചം…. 🔥🔥🔥… ചിത്രം നെറ്ഫ്ലിക്സിൽ ഉണ്ട്…. And its a must watch …..

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s