
ഏഴിലോ എട്ടിലോ പഠിക്കുബോൾ ആയിരുന്നു.. സ്കൂൾ യുവജനോത്സവത്തിനു ഒന്നാം സമ്മാനവും ഒരു പാട് കയ്യടിയും കിട്ടിയ ഒരു ടാബ്ലോ കണ്ടത്.. നാലു പേര് ചേർന്ന് ഒരു ജില്ലാ കല്ലെക്ടറിനെ ബന്ദിയാക്കിയ സബ്ജക്ട് ആയിരുന്നു അതിന്റെ പ്ലോട്ട്… അതിനു കുറച്ചു നാൾ മുൻപ് വന്ന വാർത്തയുടെ അടിസ്ഥാനത്തിൽ ചെയ്തത്.. അന്ന് അവർ ആരായിരുന്നു എന്നോ , എന്തിനാണ് അവർ അത് ചെയ്തത് എന്നൊന്നും ആരും ഡിസ്കസ് ചെയ്തു കണ്ടിരുന്നില്ല.. കളക്ടറെ ബന്ദിയാക്കിയ സമരക്കാർ എന്ന് മാത്രമാണ് അവരെ കുറിച്ചുള്ള അറിവ്.. ആ സംഭവം എന്തായിരുന്നു, അതിന്റെ ലക്ഷ്യം എന്തായിരുന്നു… തുടങ്ങിയ കാര്യങ്ങൾ അതിനെ കുറിച്ച് ബോതേർഡ് ആകാതെ ആ കാലഘട്ടതും ഇപ്പോഴും ജീവിച്ചിരിക്കുന്ന.. മിനിമം എന്നെ പോലെ ഉള്ള ചിലർക്കെങ്കിലും പറഞ്ഞു തരാൻ സാധിച്ചു എന്നത് തന്നെ ആണ് പട എന്ന ചിത്രത്തിന്റെ വിജയം.
ഒരു കക്ഷി രാഷ്ട്രീയത്തിന്റെയും കൂട്ട് പിടിക്കാതെ സാധാരണക്കാരുടെ പ്രശ്നങ്ങൾ പറയുന്ന ഒരു യഥാർത്ഥ രാഷ്ട്രീയ ചിത്രമാണ് പട. ഇടതും വലതും ഒറ്റകെട്ടായി നിന്ന് നടത്തിയ ഒരു നിയമം, അത് മൂലം ബാധിക്കപ്പെട്ടവർ , അവര്ക്ക് നടന്ന നീതി നിഷേധം എല്ലാം ചിത്രം ചർച്ച ചെയ്യുന്നുണ്ട്. ഒരു പക്ഷെ ഈ വിഷയത്തെ അന്ന് ആ സമരക്കാർക്കു എത്തിക്കാൻ പറ്റിയതിലും കൂടുതൽ ആളുകളിലേക്ക് സിനിമ എന്ന മാസ്സ് മീഡിയയിലൂടെ എത്തിക്കാൻ ധൈര്യം കാണിച്ച സംവിധായകന് ആദ്യ കയ്യടി നൽകാം.
ഒരു എന്റെർറ്റൈനെർ അല്ല ഈ ചിത്രം. പക്ഷേ ശക്തമായ തിരക്കഥയും, കുറിക്കു കൊള്ളുന്ന സംഭാഷണങ്ങളും മികച്ച അവതരണവും ചിത്രത്തെ പോർണ്ണമായും എൻകൈജിങ് ആകുന്നുണ്ട്. സമീർ താഹിറിന്റെ ഛായാഗ്രഹണം, വിഷ്ണു വിജയുടെ സംഗീതം, തുടങ്ങി എല്ലാം എവിടെയും മുഴച്ചു നിൽക്കാതെ ചിത്രത്തിന്റെ മൂഡിനോട് സിങ്ക് ആയി നിൽക്കുന്നു.
കുഞ്ചാക്കോ ബോബൻ എന്ന നടന്റെ ഇപ്പോഴത്തെ മാറ്റം വളരെ അധികം സന്തോഷം നൽകുന്നതാണ് , ഇമേജിന്റെയും , ഡൈ ഹാർഡ് ഫാന്സിന്റെയും ഒന്നും ഭാരമില്ലാതെ വ്യത്യസ്തങ്ങളായ സബ്ജക്റ്റും പെർഫോമൻസും ഒക്കെ ആളുടെ കയ്യിൽ നിന്നും ഇപ്പോൾ കിട്ടുന്നുണ്ട്. അതിന്റെ ഏറ്റവും പുതിയ ഉദാഹരണം ആണ് പട. ഇക്വാലി ഇമ്പോര്ടന്റ്റ് റോളുകളിൽ വന്ന , വിനായകൻ, ജോജു, ദിലീഷ് തുടങ്ങി ചെറിയ ചെറിയ റോളുകളിൽ വന്ന ആളുകൾ പോലും മികച്ച പെർഫോമൻസ് ആണ് കാഴ്ച വച്ചിരിക്കുന്നത്,
സ്വന്തം ഭൂമിക്കു വേണ്ടി ഇരുപത്തഞ്ചു വര്ഷം മുൻപ് ചിലർ നടത്തിയ സമരത്തിന്റെ കഥക്ക് ഇപ്പോഴ് എന്താണ് പ്രസക്തി എന്നൊരു ചോദ്യം വരില്ല..
അങ്ങെനെ ഒരു സംശയം നിങ്ങള്ക്ക് തോന്നിയാൽ , ഒരു ദിനപത്രം എടുത്തു നോക്കുക, അല്ലെങ്കിൽ ഒരു ന്യൂസ് ചാനൽ വച്ച് അഞ്ചു മിനിറ്റ് കാണുക. ഓരോരുത്തർക്കും അവരുടെ ഭൂമി എത്ര വിലപ്പെട്ടതാണ് എന്ന് മനസിലാവും..
ഈ സിസ്റ്റം അവരോടു ചെയ്യുന്നതു എന്താണെന്നും ..