
പത്തുവർഷം മുമ്പാണ് ആദ്യമായിട്ട് ഒരു കൊറിയൻ ചിത്രം ഞാൻ കാണുന്നത്. ഗംഭീര ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ എന്ന് ഒരു റിവ്യൂ കണ്ടിട്ട് ഗൂഗിൾ സെർച്ച് നോക്കിയപ്പോൾ ലോകത്തിലെ ഏറ്റവും മികച്ച ത്രില്ലറുകളിൽ ഒന്നാണെന്നാണ് കണ്ടത്. ആ ആവേശത്തിൽ ചിത്രം ഡൗൺലോഡ് ചെയ്തു കാണാൻ തുടങ്ങി. ചിത്രത്തിന്റെ ക്ലൈമാക്സ് കഴിഞ്ഞപ്പോൾ… അയ്യേ.. ഇതെന്താ ഇങ്ങനെ എന്ന് തോന്നി… പിന്നെ പിന്നെ ചിന്തിക്കും തോറും ആ ക്ലൈമാക്സ് എന്നെ ഹോണ്ട് ചെയ്യാൻ തുടങ്ങി.. പതുക്കെ പതുക്കെ.. ചിത്രം കണ്ടു ഒന്നോ രണ്ടോ ദിവസം കഴിഞ്ഞപ്പോൾ അതിനെ കുറിച്ച് ചിന്തിച്ചു..ചിന്തിച്ചു.. എന്റെ ഏറ്റവും ഫേവറൈറ്റ് ചിത്രത്തിൽ ഒന്നായി അത് മാറി.. ചിത്രത്തിന്റെ പേര് ഞാൻ പറയുന്നില്ല…
ഞാൻ എന്ന പ്രേക്ഷകൻ ഒരു ത്രില്ലെർ ചിത്രത്തിന് പ്രതീക്ഷിച്ചിരുന്ന ഒരു മോഡൽ ഉണ്ട്..ഫോർമുല ഉണ്ട്.. അതിന്റെ ക്ലൈമാക്സ് ഒരു പ്രത്യേക രീതിയിൽ ആയിരിക്കണം എന്ന മുൻവിധി ഉണ്ടായിരുന്നു.. ഞാൻ കണ്ടു ശീലിച്ച ചിത്രങ്ങൾ അങ്ങിനെ ആണ്. അതിൽ നിന്നും വ്യത്യസ്തമായ ഒരു സാധനം കണ്ടപ്പോൾ അതിനെ അംഗീകരിക്കാൻ കഴിയാത്തതാണ് ആദ്യം ആ ചിത്രം ഇഷ്ടപെടാതിരിക്കാൻ കാരണം.
ഇതേ കാരണത്താൽ തന്നെ ആവും പണ്ട് മുംബൈ പോലീസ് എന്ന ചിത്രം വന്നപ്പോഴും ആദ്യ ദിനങ്ങളിലെ പ്രതികരണം വളരെ മോശമായിരുന്നു… പക്ഷേ കുറച്ചു ദിവസങ്ങളിൽ അഭിപ്രായം മാറി വന്നു.. ഇന്നും പലരുടെയും ഏറ്റവും ഇഷ്ട ചിത്രങ്ങളിൽ ഒന്നാണ് മുംബൈ പോലീസ്
ഇതൊക്കെ ഇവിടെ പറയാൻ കാരണം സല്യൂട്ട് അതുപോലെ ഒരു ചിത്രമാണ് എന്ന് തോന്നിയത് കൊണ്ടാണ്.. ഓഫീസിൽ നിന്നും ഇറങ്ങുമ്പോൾ വെറുതെ ഒന്ന് ഫേസ്ബുക്ക് നോക്കിയപ്പോൾ ഒരു പാട് avg to നെഗറ്റീവ് റിവ്യൂസ് കണ്ടു.. പടത്തിന്റെ തുടക്കം കണ്ടപ്പോൽ അത് ശരിയാണെന്നു എനിക്കും തോന്നി.. ദുൽക്റിന്റെ പോലീസ് വേഷത്തിന് ഒരു ഗുമ്മ് കുറവ്.. മേലധികാരോട് മാസ്സ് ഡയലോഗടിച്ചു ആരെയും കൂസക്കാതെ ഡേയറിങ് സ്റ്റെപ്സ് എടുത്തു കുറ്റവാളിയെ കണ്ടു പിടിക്കുന്ന പോലീസിനെ കണ്ടു ശീലിച്ചതു കൊണ്ടു തന്നെ ഇയാളെ നമുക്ക് പിടിക്കില്ല..
എന്നാൽ ചിത്രം മുന്നോട്ടു പോകെ പോകെ പതുക്കെ അരവിന്ദ് കരുണാകരൻ എന്ന കഥാപാത്രം ഇഷ്ടപ്പെട്ടു തുടങ്ങി.. ദുൽക്റിന്റെ പെർഫോമൻസും. അതിമാനുഷികൻ അല്ലാത്ത ഒരു സാദാ പോലീസ്കാരന്റെ നിസ്സഹായ അവസ്ഥയിൽ നിന്നും അയാൾ അന്വേഷണം നടത്തുന്നു എന്നത് തന്നെ ആണ് ചിത്രത്തെ എനിക്ക് പ്രിയപ്പെട്ടതാകാൻ ഉള്ള ഒന്നാമത്തെ കാര്യം
സ്ലോ പേസ്ഡ് ആയിട്ടുള്ള ഒരു അഖ്യാനമാണു ബോബി സഞ്ജയമാരുടെ തിരക്കഥ അവലംബിക്കുന്നത്. കുറച്ചു സമയം എടുത്തു ക്ഷമയോടെ ആസ്വദിക്കണ്ട ചിത്രമാണ് സല്യൂട്ട്. അത് കൊണ്ടു തന്നെ തിയേറ്റർ റിലീസിനെ കാൾ എന്തുകൊണ്ടും ഉചിതം ott റിലീസ് തന്നെയായിരുന്നു . അനാവിശ്യ ക്യാമെറ, എഡിറ്റിങ്, ബിജിഎം ഗിമിക്കുകൾ ഒന്നും ഇല്ലാതെ വളരെ സബ്ട്ടിലായി ചിത്രത്തെ ഒരുക്കിയ റോഷൻ ആൻഡ്രൂസിന്റെ ക്ലാസ്സ് ഡയറക്ഷന് ആണ് രണ്ടാമത്തെ കാരണം
ചിത്രം എനിക്കിഷ്ടപെടാനുള്ള മൂന്നാമത്തെയും ഏറ്റവും പ്രധാനപെട്ടതും ആയ കാരണം ഇതിന്റെ ക്ലൈമാക്സ് ആണ്..അത് അവതരിപ്പിച്ച രീതിയാണ് … ബോബി & സഞ്ജയ്… യു ആർ ബാക്ക് ഓൺ ട്രാക്ക്… ക്ലൈമാക്സ് എത്തുമ്പോൾ ഞാൻ പേര് പറയാത്ത ആ ചിത്രത്തിന്റെ ക്ലൈമാസിനോട് എവിടെയോ ചെറിയ സാദൃശ്യം തോന്നി.. എങ്കിലും മനോഹരം..
ബോബി സഞ്ജയുടെ സ്ക്രിപ്റ്റ്, റോഷന്റെ സംവിധാനം, ദുൽഖർ സൽമാന്റെ കൺട്രോളഡ് ആയിട്ടുള്ള കിടിലൻ പെർഫോമൻസ്.. മനോജ് k. ജയന്റെ ഒരു നല്ല പ്രകടനം തുടങ്ങി എല്ലാം ഇഷ്ടമായി. എന്നിലെ പ്രേക്ഷനെ പൂർണ്ണമായും തൃപ്തിപെടുത്തിയ ചിത്രം.
വാൽകഷ്ണം : ഞാൻ ഈ എഴുതിയിരിക്കുന്നതും, ഇതിന് മുൻപ് എഴുതിയിട്ടുള്ളതും, ഇനി എഴുതാൻ പോകുന്നതും എല്ലാം ഞാൻ ഒരു സിനിമയെ എങ്ങനെ ആസ്വദിച്ചു എന്നത് ആണ്. എന്റെ ആസ്വാദന രീതി ആവില്ല നിങ്ങളുടേത്… അത് കൊണ്ടു തന്നെ എനിക്കിഷ്ടപെടുന്ന ചിത്രങ്ങൾ നിങ്ങള്ക്ക് ഇഷ്ടപ്പെടണം എന്നില്ല.. എനിക്ക് തീരെ ഇഷ്ടപെടാത്ത ചിത്രങ്ങൾ നിങ്ങള്ക്ക് ഇഷ്ടപെട്ടെന്നും വരാം.. അത് കൊണ്ടു ഇത് ഒരു മൂവി സജെക്ഷനോ റെക്കമന്റേഷനോ അല്ലെന്ന് വിനയ പൂർവ്വം അറിയിച്ചു കൊള്ളുന്നു..