സെർബിയൻ അനുഭവം….

യാത്രകൾ രണ്ടു തരത്തിൽ ഉണ്ട്.. ഒന്ന് ഏതെങ്കിലും ഒരു നല്ല ഡെസ്റ്റിനേഷൻ തിരഞ്ഞെടുത്തു.. നല്ലൊരു റിസോർട്ടിൽ പോയിരുന്നു റിലാക്സ് ചെയ്തു എന്ജോയ് ചെയ്തിരിക്കാവുന്ന സുഖപ്രദമായ യാത്രകൾ. പിന്നേയുള്ളത്  നമ്മുടെ കംഫർട്ടിന് യാതൊരു വിലയും നൽകാതെ ഒരു മിനിറ്റ് പോലും വെറുതെ കളയാതെ കഷ്ടപ്പെട്ട് അലഞ്ഞു തിരിഞ്ഞു ഭക്ഷണത്തിലും ഉറക്കത്തിലും എല്ലാം കോമ്പ്രോമിസ് ചെയ്തു ,  ഇനിയും എന്തൊക്കൊയോ എക്‌സ്‌പ്ലോർ ചെയ്യാനുണ്ട് എന്ന  എന്ന സ്ഥായിയായ ഒരു തോന്നലും പേറികൊണ്ട്  കുറച്ചു   സമയത്തിൽ  ഒരുപാടു കാര്യങ്ങൾ ചെയ്തു തീർക്കുന്ന യാത്രകൾ.

ഞാനിതിൽ രണ്ടാമത്തെ കാറ്റഗറി ഇഷ്ടപെടുന്ന ആളാണ്.
സത്യത്തിൽ  അങ്ങനെ ഉള്ള ഓരോ യാത്രയും ഓരോ  ഇൻവെസ്റ്റ്മെൻറ്സ് ആണ്. പണം മാത്രമല്ല ഇൻവെസ്റ്റ് ചെയ്യുന്നത് . സമയം, ഊർജം,അധ്വാനം തുടങ്ങി ഒരു പാട് കാര്യങ്ങൾ.

യാത്രക്ക് ശേഷം നടന്നു വിങ്ങിയ കാലുകളും, ഉറക്കച്ചടവ്‌ മൂലം ക്ഷീണിച്ച കണ്ണുകളും, കാലിയാകുന്ന  പേഴ്സും ഒക്കെ ആയി തിരിച്ചെത്തുബോൾ ഇൻവെസ്റ്റ്മെന്റ് റിട്ടേൺസ് ആയി നമ്മൾ കാണുന്ന കാഴ്ചകൾ, അനുഭവങ്ങൾ , കണ്ടുമുട്ടുന്ന പലതരം ആളുകൾ, അവരിൽ നിന്നും നാം മനസിലാക്കുന്ന പുതിയ അറിവുകൾ, ആശയങ്ങൾ, അവരുടെ  തീർത്തും അപരിചിതമായ ജീവിതവും സംസ്കാരവും അതിലൂടെ ഒക്കെ ലഭിക്കുന്ന ഉൾക്കാഴ്ചയും ഒക്കെ നമ്മുടെ കൂടെ ഉണ്ടാവും.

ചെമ്മരി ആടുകളെ മേയ്ക്കുന്ന , പണ്ട് വായിച്ചിട്ടുള്ള ടോം സോയറിനെ പോലെ തോന്നിപ്പിച്ച ബാലനും, ഞങ്ങൾക്ക് വഴി പറഞ്ഞു തരാനുള്ള ഇംഗ്ലീഷിന് വേണ്ടി  അയൽവീട്ടിൽ നിന്നും  അവൻ വിളിച്ചു വരുത്തുകയും,  വഴിപറഞ്ഞു തരാനുള്ള മർമ്മ പ്രധനമായ “ഔത്ത്പൂത്ത് ” എന്നോ എന്തോ ഉള്ള ഒരു  സെർബിയൻ  വാക്കിന്റെ ഇംഗ്ലീഷിനായി തപ്പി പരതി വിമ്മിഷ്ടപെട്ടുപോയ അല്ലേയ എന്ന സ്ത്രീയും…

ഒരു പാട് നേരം ഞങ്ങളോട്  ക്രിപ്റ്റോ കറന്സിയെ കുറിച്ച്  കാര്യമായി സംശയങ്ങൾ ചോദിച്ച, ഏതോ ഫിനാൻസ് അല്ലെങ്കിൽ ഇൻവെസ്റ്റ്മെന്റ് ബാങ്കിങ് മേഖലയിൽ  വർക് ചെയ്യുകയോ പഠിക്കുകയോ ചെയ്യുന്നു എന്ന് വിചാരിച്ചു എന്ത് ചെയ്യുന്നു എന്ന് ഞങ്ങൾ ചോദിച്ചപ്പോൾ ആവശ്യക്കാർക്കു രഹസ്യമായി കഞ്ചാവ് എത്തിച്ചുകൊടുക്കുന്ന ജോലി ചെയ്യുന്നു  എന്ന് പറഞ്ഞു ഞെട്ടിച്ച വിരുതനും…


സിനിമക്കും സീരിയലിനും ഒക്കെ വേണ്ടി ഗോസ്റ്റ് റൈറ്റിങ് ചെയ്തു കിട്ടുന്ന കാശിനു തോന്നുന്ന നാടുകളിൽ പോയി ജീവിക്കുന്ന മാർക്കും..

മഞ്ഞുമൂടി കിടക്കുന്നതിൽ വിന്ററിൽ അടച്ചു പൂട്ടിയിടുന്ന മലമുകളിലെ ഒരു ടൂറിസ്റ്റ് കേന്ദ്രത്തിൽ, പത്തു മുപ്പതു കിലോമീറ്ററിൽ അകെ പാടെ ഉള്ള ഒരു മനുഷ്യജീവി എന്ന് തോന്നിച്ച ഒരു പ്രായമായ സെക്യൂരിറ്റിയും, എവിടുന്നോ വന്നു അയാൾക്കുള്ള കൂട്ടെന്ന പോലെ കൂടെ ഇരുന്ന ഒരു തെരുവ് നായും തുടങ്ങി അപരിചിതമായ എത്ര  ജീവിതങ്ങൾ. എത്ര കഥകൾ…

നെസ് മിഹാലോവ സ്ട്രീറ്റിലെ രാത്രികഴ്ച്ചകളും, ബോഹീമിയൻ ക്വാർട്ടേറിലെ ആഘോഷങ്ങളും,  ബെൽഗ്രേഡ് ഫോർട്ടിനു മുകളിൽ നിന്നുള്ള ഡാനുബ് – സാവ നടികളുടെ സംഗമ കാഴ്ചയും, സ്ലാട്ടിബോറിലെ മഞ്ഞു വീണ മലചെരുവുവുകളിലെ സിനിമയ്ക്കായി സെറ്റിട്ടുണ്ടാക്കിയതടക്കം മോക്ര ഗോരയിലെ പൈതൃക ഗ്രാമങ്ങളുടെ കാഴ്ചയും, അവിടുത്തെ സംഗീതവും, നൃത്തവും, ഭക്ഷണവും തുടങ്ങി ഒരുപാട് അനുഭങ്ങൾ നൽകിയ മറ്റൊരു വർത്തിയായ ഇൻവെസ്റ്റ്മെന്റ് നടത്തിയതിന്റെ ആത്മ സംതൃപ്തിയിൽ വീണ്ടും ആ നോർമൽ ലൈഫിലേക്ക്… തീർച്ചയായും കുറച്ചു വാല്യൂ അഡിഷനോട് കൂടി തന്നെ 😊😊😊😊

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s