
മഹാഭാരതവും ഗോഡ്ഫാദറും. ഒരു പക്ഷേ ഇന്ത്യൻ സിനിമയിൽഏറ്റവും കൂടുതൽ അടാപ്റ്റ് ചെയ്യപ്പെട്ടിട്ടുള്ള കൃതികൾ ഇത് രണ്ടും ആയിരിക്കാം.. ഇത് രണ്ടും ഒരുമിച്ചു ഒരു ചിത്രത്തിലൂടെ കൊണ്ടു വരികയാണ് അമൽ നീരദ് ഭീഷ്മ പർവ്വം എന്ന ചിത്രത്തിലൂടെ.
മഹാഭാരതത്തിലെ ഭീഷ്മരുടെയും മരിയോ പുസോ യുടെ ഗോഡ്ഫാദറുടെയും ഇൻഫ്ലുൻസ് ഒരേ സമയം മൈക്കിളിൽ കാണാം. മമ്മൂട്ടി എന്ന നടനോടും, താരത്തിനോടും ഒരേ പോലെ നീതി പുലർത്തിയ കഥാപാത്രം. ഒരു പാട് നാളുകൾക്കു ശേഷം ആണ് മമ്മുക്കയുടെ ഒരു മാസ്സ് വേഷം ആസ്വദിക്കാൻ കിട്ടുന്നത്.
അമൽ നീരദ് ചിത്രങ്ങളുടെ പേസ് കുറച്ചു കുറവായിരിക്കും പൊതുവേ.. പക്ഷേ ഒരു തരി പോലും ബോർ അടിപ്പിക്കില്ല. പേസ് കുറഞ്ഞു സ്റ്റൈലിഷ് ആയിട്ടുള്ള അമൽ നീരദിന്റെ മേക്കിങ്ങിന്റെ ആരാധകൻ ആണ് ഞാൻ. ഈ ചിത്രത്തിലേ ചില ഫൈറ്റു സീനുകളുടെ ഒക്കെ കമ്പൊസിഷൻ കണ്ടു അക്ഷരർത്ഥത്തിൽ കോരി തരിച്ചു പോയി. മമ്മൂട്ടിയെ ഇത്രയും സ്വാഗിൽ കാണിക്കാൻ അമൽ നീരദിനെ കഴിഞ്ഞേ ആരും ഒള്ളു.
ഷൈൻ ടോം, സൗബിൻ, ശ്രീനാഥ് ഭാസി തുടങ്ങി എല്ലാവരും മികച്ച പ്രകടനം കാഴ്ചവച്ചു. മമ്മൂക്ക കഴിഞ്ഞാൽ ചിത്രത്തിന്റെ സെക്കന്റ് ഹീറോ സുഷിൻ ആണ്.. ഗോഡ്ഫാദർ സ്റ്റൈലിൽ ഉള്ള നായകന്റെ ഇൻട്രോക്ക് ശേഷം ടൈൽറ്റിൽ തുടങ്ങുമ്പോൾ ഉള്ള മ്യൂസിക്കിൽ കോരിത്തരിപ്പിക്കുന്ന സുഷിൻ അത് റ്റെയിൽ ഏൻഡ് വരെ അത് തുടരുന്നു. അമൽ നീരദിന്റെ ചിത്രത്തിലെ ക്യാമറ യെ കുറിച്ച് ഒന്നും പറയണ്ട കാര്യം ഇല്ല.. എല്ലാ ചിത്രവും പോലെ ഇതും ഗംഭീരം.
ചിത്രത്തിന്റെ നെഗറ്റീവ് എന്താണ് എന്ന് ചോദിച്ചാൽ മമ്മുക്കയുടെ സ്ക്രീൻ സ്പേസ് കുറച്ചു കുറവായി തോന്നി… ഇത്രയും ഒരു കിടു കഥാപാത്രത്തെ തന്നിട്ട് അത് കണ്ണ് നിറയേ കണ്ടു മതിയായില്ല..
ചുരുക്കത്തിൽ നമുക്കെല്ലാം പരിചയമുള്ള ഒരു കഥ, മമ്മൂട്ടി എന്ന നടന്റെ സ്ക്രീൻ പ്രെസെൻസും, അമൽ നീരദ് എന്ന സംവിധായകന്റെ മേക്കിങ്ങും കൊണ്ടു ഒരു മികച്ച സിനിമ അനുഭവമാക്കി മാറ്റിയിരിക്കുന്നതാണ് ഭീഷ്മ പാർവ്വം. തീയേറ്ററിൽ തന്നെ കാണാൻ ശ്രമിക്കുക.
വൽകഷ്ണം : ബിലാൽ നീണ്ടു പോയതിന്റെ ഗ്യാപ്പിൽ ചെയ്ത പടത്തിന്റെ ക്വാളിറ്റി ഇതാണ് എങ്കിൽ ബിലാലിൽ അമൽ നീരദ് എന്തായിരിക്കും കരുതി വച്ചിരിക്കുന്നത്.