വലിമൈ – റിവ്യൂ


രണ്ടര വർഷത്തിന് ശേഷം വരുന്ന അജിത്തിന്റെ ചിത്രം , ധീരന്റെ സംവിധായകൻ. അതു കൊണ്ട് തന്നെ ഒരുപാട് എക്സ്പെക്ടഷൻ ക്രിയേറ്റ് ചെയ്ത ചിത്രം ആണ് വലിമൈ. ആ എക്സ്പെക്ടഷൻസിനോട് ഒരു പരിധി വരെ നീതി പുലർത്തിയ ഫസ്റ്റ് ഹാൾഫും , കംപ്ലീറ്റ്‌ലി ലെറ്റ് ഡൌൺ ചെയ്ത സെക്കന്റ് ഹാൾഫും ആണ് ചിത്രം നൽകുന്നത്.

സ്ക്രിപ്റ്റ് വൈസ് നല്ല ഗ്രിപ്പിങ്ങും എൻകേജിങ്ങും ആണ് ഫസ്റ്റ് ഹാഫ്. അതിൽ തന്നെ പ്രീ ഇന്റർവെൽ ബ്ലോക്ക് ഒരു അരമണിക്കൂർ, നല്ല ഗംഭീര മേക്കിങ്ങും, സ്റ്റൈലിഷ് ആയിട്ടുള്ളതും ആയ ഒരു ആക്ഷൻ സീക്വൻസ് കാണാം. കിടിലൻ ബൈക്ക് സ്റ്റണ്ട്. അതിനിടക്കുള്ള ട്വിസ്റ്റും കാര്യങ്ങളും ഒക്കെ ആയി ഒരു ക്ലൈമാക്സ് പോലെ തന്നെ ത്രസിപ്പിക്കുന്ന അരമണിക്കൂർ. ഇന്റർവെലിന് ശേഷം ഒരു പത്തുമിനുട്ടിൽ വരുന്ന ഒരു ബസ് ചാസിങ് ഫൈറ്റ് സീക്വൻസും അതെ ഇമ്പാക്ട് നൽകുന്നുണ്ട്.

എന്നാൽ അതിനു ശേഷം സ്ക്രീൻപ്ലൈ കൈവിട്ടു പോകുന്ന അവസ്ഥയാണ്. ഒരു ഔട്ട് ആൻഡ് ഔട്ട് ആക്ഷൻ ചിത്രമാക്കി എടുക്കേണ്ട സ്ഥലത്തു അനാവശ്യമായി സഹിക്കാൻ കഴിയാത്ത രീതിയിലുള്ള , ‘അമ്മ, അനിയൻ, ഫാമിലി സെന്റിമെൻസ് കുത്തി നിറച്ചു വെറുപ്പിക്കുന്നു. വില്ലനോട് തോന്നാത്ത ദേഷ്യം നായകന്റെ അമ്മയോട് തോന്നും. ഇനി എന്താണ് സംഭവിക്കുക എന്നൊരു തോന്നൽ സെക്കന്റ് ഹാൾഫിൽ എവിടെയും വരുന്നില്ല. എന്ത് സംഭവിക്കും എന്ന് നമുക്ക് അറിയാം.. അതൊന്നു കാണിച്ചു അവസാനിപ്പിക്കൂ പ്ളീസ് എന്ന് കാണുന്നവർ പറഞ്ഞു പോകും. ഇന്ത്യൻ സിനിമയുടെ തുടക്ക കാലം മുതൽ കണ്ടു വരുന്ന ഒരു ക്ലൈമാക്‌സും കൂടി ആയപ്പോൾ എല്ലാം പൂർത്തിയായി.

അജിത്തിന്റെ കാരക്ടർ ആള് വലിയ ബൈക്ക് റേസറും ആക്ഷൻ ഹീറോയും ഒക്കെ ആണെങ്കിലും അങ്ങനെ ഒരാൾക്ക് ചേരാത്ത വളരെ സ്‌ബിറ്റിൽ ആയിട്ടുള്ള ഒരു പെർഫോമൻസ് ആണ് അജിത് നൽകിയിരിക്കുന്നത്. ആക്ഷനും ബൈക്ക് റേസും ഒക്കെ ഉഗ്രൻ ആയി ചെയ്തിട്ടുണ്ട് . പക്ഷെ വേറെ എവിടെയും ഒരു എനർജി കാണുന്നില്ല . ഡയലോഗ് പോലും വളരെ ശാന്തനായിട്ടു പതുക്കെ സ്ലോ ആയിട്ടാണ് പറയുന്നത്.

ഹുമ ഖുറേഷി തന്റെ റോൾ നന്നായി തന്നെ ചെയ്തിട്ടുണ്ട്. ഒരു തകർപ്പൻ മാസ്സ് സീൻ അവർക്കുണ്ട്. കുറച്ചേ അല്ലെങ്കിലും അവർ ചെയ്ത ആക്ഷൻ ബ്ലോക്കുകളും നല്ല സ്റ്റൈലിഷ് ആയിരുന്നു. വില്ലൻ ആയി വന്ന ആളുടെ പെർഫോമൻസ് മോശമില്ല . പക്ഷെ ഒരു പവര്ഫുള് വില്ലന് വേണ്ട ഡെപ്ത് ആ കഥാപാത്രത്തിന് കൊടുക്കാത്തത് പോലെ തോന്നി. ബിജിഎം ഉം പാട്ടും ഒന്നും തന്നെ ഉഗ്രൻ എന്ന് പറയാനില്ല.

ഒരു പാട് നല്ല സ്റ്റൈലിഷ് ആക്ഷൻ രംഗങ്ങൾ , നല്ല മേക്കിങ്, അജിത് എന്ന സൂപ്പർതാരം, നല്ല ഒരു ഫസ്റ്റ് ഹാഫ് ഇതെല്ലം ഉണ്ടെങ്കിലും ചിത്രം ഒരു തൃപ്തി നാക്കിയില്ല. പഴ്സനാലി എനിക്ക് തമിഴിൽ ഏറ്റവും ഇഷ്ടമുള്ള താരം അജിത് ആയതു കൊണ്ട് തന്നെ നിരാശയാണ് ചിത്രം സമ്മാനിച്ചത്.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s