
അബുബക്കർ അബ്ദുല്ല എന്ന തമിഴനായ ISIS ഭീകരൻ ശ്രീലങ്കയിലും ഇന്ത്യയിലും പ്ലാൻ ചെയ്തിട്ടുള്ള ഭീകരാക്രമണങ്ങളെ കുറിച്ച് അറിവ് ലഭിക്കുന്ന NIA ഒരു സ്പെഷ്യൽ ടീം രൂപികരിച്ചു അയാളെ കണ്ടെത്തനുള്ള ശ്രമങ്ങളിലാണ്. എന്നാൽ ഒരു പ്രത്യേക സാഹചര്യത്തിൽ ഇർഫാൻ എന്ന കെമിക്കൽ എൻജിനീയർ ഈ കേസിൽ പെടുന്നു. ഒരു സാധാരണക്കാരനായ മുസ്ലിം യുവാവ് സംശയത്തിന്റെ നിഴലിൽ വീഴുമ്പോൾ അനുഭവിക്കേണ്ടി വരുന്ന പ്രശ്നങ്ങളും അതിൽ നിന്നും അയാൾക്ക് രക്ഷപെടാനാവുമോ എന്നതാണ് വിഷ്ണു വിശാൽ നായകന്നുകുന്ന FIR എന്ന ത്രില്ലെർ ചിത്രത്തിന്റെ ഇതിവൃത്തം
നായകന്റെ ജീവിതവും, NIA യുടെ അന്വേഷണവും പാരലൽ ആയി പറയുന്ന ഫസ്റ്റ് ഹാൾഫിൽ NIA ഭാഗങ്ങൾ സൂപ്പർ പേസിൽ പറയുമ്പോൾ ഇടയ്ക്കു വരുന്ന നായകന്റെ ഭാഗങ്ങൾ സാമാന്യം നല്ല ലീഗ് നൽകുന്നു. ഒരു പോയിന്റിൽ ഇത് രണ്ടും ഒന്നാകുന്ന ഒരു പോയിന്റ് മുതൽ ചിത്രം കൂടുതൽ ഇന്റർസ്റ്റിംഗ് ആകുകയും ചെയ്യുന്നു. സെക്കന്റ് ഹാൾഫിൽ കഥ പറയുന്നതിന്റെ പേസ് കുറച്ചു കൂടെ കൂടുതൽ ആണ്. കുറച്ചു ട്വിസ്റ്റുകളും ( ഊഹിക്കാൻ വല്യ പാടില്ലാത്തതായ) നല്ല ആക്ഷൻ സീനുകളുമൊക്കെയായി എൻഗേജിങ് ആയി പോകുന്നു.
ചിത്രത്തിന്റെ പ്രധാന പ്രശനം ഈ പേസ് തന്നെ ആണ് എന്നാണ് തോന്നിയത് . ചിത്രത്തിന്റെ ഫൈനൽ ആക്ടിൽ ഒരു പാട് കാര്യങ്ങൾ 5 മിനുറ്റിൽ റിവീൽ ചെയ്യുന്നുണ്ട്. അത് തന്നെ ഒരു പകുതി സിനിമക്കുള്ള കോൺടെന്റ് ഉണ്ടായിരുന്നു. എന്താണ് സംഭവിച്ചത് എന്ന് ചിന്തിക്കാനോ അത് വരെ കണ്ടകാര്യങ്ങളുമായി കണക്ട് ചെയ്തു ചിന്തിക്കാനോ സമയം തരാതെ കുറെ കാര്യങ്ങൾ പറഞ്ഞു പോകുമ്പോൾ കാണുന്നവർക്കു ദഹിക്കാൻ കുറച്ചു പാടാകുന്നു.
നായകന്റെ കഥാപാത്രമൊഴിച്ചു നായികമാരുടെ അടക്കമുള്ള കഥാപാത്ര സൃഷ്ടി വളരെ ഉഴപ്പി എഴുതിയ ഫീൽ ആണ് കിട്ടിയത്, ആർക്കും ഒരു വ്യക്തിത്വമില്ലാതെ തോന്നി. കുറച്ചു കൂടി ഡെപ്തും ഡീറ്റൈലിംഗ് ആകാമായിരുന്നു. നായകന്റെ ലവ് ഇന്റർസ്റ് കാണിക്കുന്ന സീൻസൊക്കെ വെറും കോമഡി ആയി തോന്നി. അതൊന്നും ഇല്ലാതിരുന്നെങ്കിലും പ്രശ്നമില്ലായിരുന്നു. മഞ്ജിമ മോഹന്റെ അഡ്വക്കറ്റ് ആയുള്ള റോൾ ഒക്കെ ചിത്രം കണ്ടു കഴിയുമ്പോൾ എന്തിനായിരുന്നു എന്ന് തോന്നിപോകും.
പെർഫോമൻസ് നോക്കിയാൽ വിഷ്ണു വിശാൽ നായകൻ എന്ന നിലയിൽ നല്ല ഇമ്പ്രോവെമെന്റ് കാണിക്കുന്നുണ്ട്. ഗൗതം മേനോൻ ചെയ്ത കഥാപാത്രം പുള്ളിക്ക് വേണ്ടി ടൈലർ മൈഡ് ആണ്. നല്ല ക്ലാസിക് ആയി ഡ്രസ്സ് ഒക്കെ ചെയ്തു കുറെ ഇംഗ്ലീഷ് ഒക്കെ പറഞ്ഞു നല്ല സ്റ്റൈലായിട്ടുള്ള കാരക്ടർ. യുട്യൂബർ പ്രശാന്തിന്റെ ഹാക്കർ വേഷം ഒക്കെ നല്ല വെരുപ്പീരു ആയിരുന്നു. ഒരു ത്രില്ലറിന് വേണ്ട ടെക്നിക്കൽ ക്വാളിറ്റി ചിത്രത്തിനുണ്ട്. ഒന്ന് രണ്ടു സ്ഥലങ്ങളിലെ ബിജിഎം അരോചകമായിരുന്നു എന്നതൊഴിച്ചാൽ.
ആകെ കൂടി കുറച്ചു കൂടി ശ്രദ്ധിച്ചിരുന്നേൽ മികച്ചതാക്കാമായിരുന്ന ഒരു ത്രില്ല് ചിത്രത്തെ മുകളിൽ പറഞ്ഞ ചില നെഗറ്റീവ്സ് മൂലം ഒരു ഒന്നു ടൈം വാട്ട്ചബിൾ ചിത്രമാക്കി മാറ്റുന്നു.