
കാർത്തിക് സുബ്ബരാജ് വിക്രം- ദ്രുവ് വിക്രം എന്നിവരെ അച്ഛനും മകനും ആയി തന്നെ സ്ക്രീനിൽ കൊണ്ടുവരുന്ന ചിത്രമാണ് മഹാൻ.ഒരു പക്കാ ഗാങ്സ്റ്റർ ചിത്രമൊന്നിമല്ല മഹാൻ. ഒരു കുടുംബത്തിന്റെ ആദർശങ്ങൾക്ക് ഒപ്പം നിൽക്കാൻ പറ്റാതെ പോകുന്ന ഒരു വ്യക്തിയും, അയാളുടെ മകനും തമ്മിലുള്ള കോൺഫ്ലിക്ട് ആണ് ചിത്രത്തിന്റെ പ്രധാന ഇതിവൃത്തം
സ്ക്രിപ്റ്റ് വൈസ് ബ്രില്ലിന്റ് ആയിട്ടുള്ള ചിത്രമാണ് മഹാൻ. ചിത്രത്തിന്റെ ആദ്യ പകുതിയിൽ വരുന്ന വിക്രം – ബോബി – സനന്ത് സീനുകളും, മിഡ് പോയിന്റ് ഇൽ ഉള്ള ദ്രുവിന്റെ കഥാപാത്രത്തിന്റെ ഇട്രോഡക്ഷനും, അതിനു ശേഷം ഉള്ള വിക്രം – ദ്രുവ് സീനുകൾ എല്ലാം നന്നായി വർക്ക് ഔട്ട് ആകുന്നുണ്ട്. അതിൽ തന്നെ അവസാനത്തെ ഒരു പതിനഞ്ചു മിനുറ്റ് ചിത്രത്തെ നല്ല രീതിയിൽ ഇലവേറ്റ് ചെയ്യുന്നുണ്ട്.
വളരെ കാലത്തിനു ശേഷം വിക്രം എന്ന നടനും താരത്തിനും ഒരു പോലെ പെർഫോം ചെയ്യാൻ കഴിഞ്ഞിട്ടുണ്ട് ഈ ചിത്രത്തിൽ. ഇമോഷണൽ രംഗങ്ങളിലും സ്റ്റൈലിഷ് മാസ്സ് രംഗങ്ങളിലും എല്ലാം വിക്രം തിളങ്ങി. ബോബി സിംഹ, സനന്ത് തുടങ്ങിയവരും നന്നായി
ദ്രുവ് വിക്രമിന്റെ പെർഫോമൻസ് മോശമില്ല. പക്ഷേ ആറ്റിറ്റ്യൂഡ്, ഡയലോഗ് ഡെലിവറി, ബോഡി ലാംഗ്വേജ് എല്ലാം വിക്രത്തിന്റെ തന്നെ മറ്റൊരു അനുകരണം പോലെ പലയിടത്തും ഫീൽ ചെയ്തു. സ്വന്തമായി ഒരു ശൈലി ഇല്ലാത്തതു പോലെ. അത് എനിക്ക് ഒരു ചെറിയ കല്ലുകടിയായി ഫീൽ ചെയ്തു
പാട്ടുകളിൽ ആദ്യത്തെ ബാർ സോങ് നന്നായി ബോധിച്ചു. സന്തോഷ് നാരായണന്റെ പശ്ചാത്തല സംഗീതവും ശ്രേയസ് കൃഷ്ണയുടെ ഛായാഗ്രഹണവും ചിത്രത്തിന്റെ പ്ലസ് പോയ്ന്റ്സ് ആണ്.
നല്ലൊരു പ്ലോട്ടും, നല്ല മേക്കിങ്ങും, ലീഡ് ആക്ടര്സിന്റെയും സപ്പോർട്ടിങ് ആർട്ടിസ്റ്റിന്റെയും ഒക്കെ മികച്ച പെർഫോമൻസും ഒക്കെ ആയി കാർത്തിക് സുബ്ബരാജ് വീണ്ടും ഒരു നല്ല ചിത്രം മഹാനിലൂടെ നൽകിയിരിക്കുന്നു.