
വിശാൽ നായകനാകുന്ന വീരമേ വാഗയ് സൂടും ഒരു ക്ളീഷേ പ്രതികാര കഥ ആണ്.. ഒരു ക്രൈം നടക്കുന്നു, അത് യാദൃശ്ചികമായി നായകൻറെ കുടുംബത്തെ ബാധിക്കുന്നു, അതിനു പിന്നിലെ ആളുകളെ അന്വേഷിച്ചു കണ്ടെത്തി ശിക്ഷിക്കാൻ പോകുന്ന നായകൻ. ഇങ്ങനെ ഒരു സാധാരണ കഥ ആണെങ്കിലും തിരക്കഥയിലും കഥ പറയുന്ന രീതിയിലും കുറച്ചു വ്യത്യസ്ത കൊണ്ടുവന്നു കണ്ടിരിക്കാം എന്ന ലെവെലിലേക്കു ചിത്രത്തെ എത്തിക്കുന്നുണ്ട്.
മൂന്ന് സംഭവങ്ങൾ പാരലൽ ആയി കാണിക്കുകയും, ആദ്യ പകുതിയുടെ അവസാനത്തോടെ മൂന്നു സംഭവങ്ങളും ഒരു പോയിന്റിൽ എത്തിക്കുകയും ചെയ്യുന്നു. എന്താണ് ക്രൈം എന്നും, ആരൊക്കെയാണ് ചെയ്യുന്നത് എന്നും പ്രേക്ഷകരെ ആദ്യം തന്നെ അറിയിക്കുന്നു. നായകൻ അവരിലേക്ക് എങ്ങനെ എത്തിച്ചേരുന്നു എന്നുള്ളതാണ് സെക്കന്റ് ഹാഫ്. പക്ഷേ രണ്ടു പകുതിയിലും കുറച്ചു അനാവശ്യ രംഗങ്ങൾ മൂലം ചെറിയ ലാഗ് ഫീൽ ചെയ്യുന്നുണ്ട്. അത് ഒഴിവാക്കി ഒന്നു ചെറുതാക്കിയിരുന്നു എങ്കിൽ കുറച്ചുകൂടി നല്ലൊരു ചിത്രം ലഭിക്കുമായിരുന്നു
പ്രധാന പോസിറ്റീവ് വിശാലിന്റെ ആക്ഷൻ രംഗങ്ങൾ തന്നെയാണ്. ഫസ്റ്റ് ഹാൾഫിൽ തീരെ ആക്ഷൻ സീനുകൾ ഇല്ല എങ്കിലും അതിന്റെ കുറവ് സെക്കന്റ് ഹാൾഫിൽ തീരുന്നുണ്ട്. ആക്ഷൻ രംഗങ്ങൾക്ക് ഡബിൾ ഇമ്പാക്ട് നൽകുന്ന യുവന്റ ബിജിഎം ആണ് അടുത്ത പോസിറ്റീവ്. ബാബുരാജ് അടക്കം ബാക്കി ഉള്ള നടീ നടൻമാർ കിട്ടിയ വേഷം മോശമില്ലാതെ ചെയ്തിട്ടുണ്ട്.