
പിള്ളേരു എല്ലാം കൂടി ഇരുന്ന് ഭയങ്കര ഡിസ്കഷൻ ആണ്.. ഫേവറൈറ്റ് സൂപ്പർഹീറോ ആണ് വിഷയം… ഒരാൾക്ക് ബാറ്റ്മാൻ, ഒരാൾക്കു സൂപ്പർമാൻ, പിന്നൊരാൾക്ക് സ്പെയിഡർ മാൻ, കല്യാണിക്കു കാറ്റ്വുമൺ.. പിന്നെ ആർക്കോ അയൺ മാൻ..
പെട്ടന്ന് കല്യാണി എന്റെ നേരെ തിരിഞ്ഞിട്ട് പറഞ്ഞു “അപ്പയുടെ ഫേവറൈറ്റ് ആരാണെന്ന് എനിക്കറിയാം…”
എനിക്ക് ഈ പറയുന്ന പലരുടെയും പേര് പോലും അറിയില്ല… എന്റെ സൂപ്പർ ഹീറോ വിവരം ബെലോ ആവറേജിലും കുറച്ചു താഴെ ആണ്.. ആ എനിക്ക് ഞാൻ പോലും അറിയാത്ത ഒരു സൂപ്പർ ഹീറോ യോ..
“ആരാ പറയു”.. ഞാൻ ചോദിച്ചു..
“എയാർമാൻ”
ഞാൻ പേര് പോലും കെട്ടിട്ടില്ലാത്ത മറ്റേതോ മാൻ എന്നാണ് ആദ്യം വിചാരിച്ചു.. പിന്നല്ലേ ആളെ പിടികിട്ടിയത്…

ഏ.ആർ റഹ്മാൻ… അയിനാണ്…